ചട്ടപ്രകാരമുളള നടപടികൾ പൂർത്തിയാക്കിയുളള നിയമനമല്ല; സിസ തോമസിനെ വിസിയായി നിയമിച്ചത് താത്കാലികം തന്നെയാണ്; പ്രത്യേക ഘട്ടത്തിൽ ചാൻസലർ നടത്തിയ നിയമനമാണിത്; പുതിയ വിസി ആരാകണമെന്ന് നിർദേശിക്കാനുളള അവകാശം സംസ്ഥാന സർക്കാരിനാണ്; നിർണായകമായ ഉത്തരവുമായി ഹൈക്കോടതി

കെടിയു വിസി സിസ തോമസിന്റെ നിയമനത്തിൽ അതിനിർണായക ഇടപെടലുമായി ഹൈക്കോടതി. സിസ തോമസിനെ വിസിയായി നിയമിച്ചത് താത്കാലികം തന്നെയെന്നാണ് കേരള ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. സിസ തോമസിന്റേത് ചട്ടപ്രകാരമുളള നടപടികൾ പൂർത്തിയാക്കിയുളള നിയമനമല്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക ഘട്ടത്തിൽ ചാൻസലർ നടത്തിയ നിയമനമാണിത് എന്ന കാര്യവും ഹൈക്കോടതി വ്യക്തമാക്കി.
അതൊരു താത്കാലിക വിസി നിയമനമാണ്. സ്ഥിര നിയമനമല്ല. പുതിയ വിസി ആരാകണമെന്ന് നിർദേശിക്കാനുളള അവകാശം സംസ്ഥാന സർക്കാരിനാണെന്നും ഹൈക്കോടതി തുറന്നടിച്ചു.സംസ്ഥാന സർക്കാരിന് പുതിയ പാനൽ സമർപ്പിക്കാമെന്നും കോടതി തുറന്നടിച്ചു.
വിസി നിയമനത്തിൽ നടപടികൾ സ്വീകരിക്കേണ്ടത് സംസ്ഥാന സർക്കാർ തന്നെയെന്നും കോടതി തുറന്നടിച്ചു. കോവാറന്റോ പുറപ്പെടുവിക്കാത്തത് താത്കാലിക നിയമനമായതിനാലാണ് എന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഗവർണർ പ്രത്യേക സാഹചര്യത്തിൽ നടത്തിയ നിയമനമായതിനാലാണ് ഇതിൽ ഇടപെടാത്തതെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു.
അതേസമയം സാങ്കേതിക സർവകലാശാല താൽകാലിക വിസി സിസ തോമസിനെതിരെ അതിശക്തമായ രീതിയിലുള്ള നടപടികൾ സിൻഡിക്കേറ്റ് സ്വീകരിച്ചിരുന്നു. . ഗുരുതര ആരോപണങ്ങളാണ് സിൻഡിക്കേറ്റ് ഉന്നയിച്ചത് സിസയ്ക്ക് പ്രവർത്തിക്കാൻ സാധിക്കുന്നില്ല എന്ന പരാതി നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് സിൻഡിക്കേറ്റ് ഗുരുതര ആരോപണം ഉന്നയിച്ചത്. വി സി ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് സിൻഡിക്കേറ്റ് ആരോപിച്ചത്.
https://www.facebook.com/Malayalivartha
























