ഗവർണറുടെ വിഷയം അടങ്ങിയതോടെ ഓർക്കാപ്പുറത്ത് കിട്ടിയ അടി പോലെ ശിവശങ്കറിന്റെ അറസ്റ്റ്; ഇ.ഡി.യുടെ ലക്ഷ്യമെന്ത് ? കേന്ദ്രനയങ്ങൾക്കെതിരേയും സംസ്ഥാനസർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വിവരിക്കാനുമായി സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥയെ ബാധിക്കുമോ? ആശങ്കയോടെ സർക്കാർ

സർക്കാരിനെ ഈ ഇടക്കാലത്ത് വരെ ഗവർണറായിരുന്നു സമ്മർദ്ദത്തിലാക്കിയത്. പക്ഷേ ഗവർണറുമായി സർക്കാർ അയയുകയും മഞ്ഞുരുകൽ ഉണ്ടാവുകയും ഗവർണർ ഇപ്പോൾ വലിയ രീതിയിലുള്ള സമ്മർദ്ദനവും സർക്കാറിന്മേൽ ചെലുത്താറില്ല. എല്ലാം ശാന്തമാണ് എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഓർക്കാപ്പുറത്ത് അടിയെന്ന പോലെ കഴിഞ്ഞദിവസം എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇതോടെ സർക്കാർ വീണ്ടും സമ്മർദ്ദത്തിലാകുകയാണ്.
കാരണം ഒരുകാലത്ത് സ്വർണക്കടത്ത് കേസ് ഉണ്ടാക്കിയ കോളിളക്കം ആരും മറന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയും ഒക്കെ സംശയനിലിലും ആരോപണ വിരലിലും ഒക്കെ നിന്നതാണ് ഈ കേസുകളിലൂടെ. സ്വപ്ന സുരേഷ് ശിവശങ്കർ എല്ലാം മുഖ്യമന്ത്രിക്കും സർക്കാരിനും നൽകിയത് വലിയ രീതിയിലുള്ള സമ്മർദ്ദങ്ങൾ തന്നെയായിരുന്നു. ഇപ്പോൾ ഇതാ വീണ്ടും അത്തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് നീങ്ങുകയാണ് കാര്യങ്ങൾ.
ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കർ അറസ്റ്റിൽ ആയതോടെ സ്വപ്നയും കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ രംഗത്ത് വന്നിരുന്നു. എൻഫോഴ്സ്മെന്റ് ആക്ട്രേറ്റിനെ നീക്കവും സർക്കാരിനെ നെഞ്ചിടിപ്പ് കൂട്ടുന്നു എന്ന് പറഞ്ഞാൽ തെറ്റില്ല.
ശിവശങ്കർ അറസ്റ്റിലായെങ്കിലും അദ്ദേഹം സർവീസിൽനിന്ന് വിരമിച്ചതാണ് . അതുകൊണ്ടുതന്നെ പക്ഷേ ഇ.ഡി. ലക്ഷ്യമിടുന്നത് എന്താകുമെന്ന ആകുലതയും അതുപോലെതന്നെ സമ്മർദ്ദവും ഒക്കെ സർക്കാരിനും സി.പി.എമ്മിനുമുണ്ട്. ഏതു നിമിഷം വേണമെങ്കിലും ഈ കേസുകളിലൂടെ സർക്കാരിനെതിരെ തിരിയാം എന്ന അവസ്ഥയാണ് നിലവിലുള്ളത്.
സ്വർണക്കടത്തുകേസ് മുതൽ വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസ് വരെ എത്തിനിൽക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . കേന്ദ്ര ഏജൻസികൾ സ്ഥലങ്ങളും വിലങ്ങും റൈഡുകളും അന്വേഷണവും വെളിപ്പെടുത്തലുകളും കണ്ടെത്തലുകളും നടത്തുന്നത് സർക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരുന്നു ആ ഘട്ടങ്ങളിൽ അത് വീണ്ടും ആവർത്തിക്കുമോ എന്ന വലിയൊരു ചോദ്യം വീണ്ടും ഉയരുന്നുണ്ട്.
നമുക്കറിയാം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പല പ്രവർത്തനങ്ങളും കേരളത്തിൽ ശക്തമാക്കിയത് അപ്പോൾ തന്നെ വലിയ ഒരു ആരോപണം ഉയർന്നിരുന്നു. അതായത് കേന്ദ്രത്തിന്റെ രാഷ്ട്രീയലക്ഷ്യമാണ് അന്വേഷണ ഏജൻസികളിലൂടെ നടപ്പാക്കുന്നതെന്ന്. എൽ.ഡി.എഫും സർക്കാരും ഇത്തരത്തിൽ ആരോപണം അന്വേഷണം ഏജൻസികൾക്കെതിരെ ഉന്നയിച്ചിരുന്നു.
പക്ഷേ എന്നിട്ട് പോലും സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്. മാത്രമല്ല കഴിഞ്ഞ ദിവസം സ്വപ്നങ്ങ സുരേഷ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ പറഞ്ഞു സത്യത്തിനു വേണ്ടി പോരാടുമെന്നും നിയമ പോരാട്ടം താൻ നടത്തുമെന്നും ഉറപ്പിച്ചു പറഞ്ഞിരുന്നു. തീർച്ചയായും മുഖ്യമന്ത്രിക്കെതിരെയുള്ള വെല്ലുവിളി തന്നെയാണ് മാത്രമല്ല മുഖ്യമന്ത്രിയുടെ കുടുംബവും അറസ്റ്റിൽ ആകും എന്നാണ് സ്വപ്ന വെല്ലുവിളിച്ചിരിക്കുന്നത് തീർച്ചയായും മുഖ്യമന്ത്രിക്ക് കുടുംബത്തിനും വലിയൊരു വെല്ലുവിളിയായിട്ട് ഉയർന്നു നിൽക്കുകയാണ്.
തീർച്ചയായും ഈ ഒരു വെല്ലുവിളിയെ എങ്ങനെയാണ് മുഖ്യമന്ത്രിയും സിപിഎമ്മും അതുപോലെതന്നെ സർക്കാരും മറികടക്കാൻ പോകുന്നതെന്നാണ് രാഷ്ട്രീയ കേരള ഒത്തു നോക്കുന്നത്. സർക്കാരും സി.പി.എമ്മും ഇടതുമുന്നണിയും ഗൗരവത്തോടെ തന്നെ സ്വപ്നയുടെ വാദങ്ങളെ വീക്ഷിക്കും എന്ന കാര്യത്തിൽ സംശയമില്ല.
സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ ഇ.ഡി.യോ മറ്റേതെങ്കിലും അന്വേഷണ ഏജൻസികളോ ഏറ്റെടുത്താൽ പിന്നെ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല . കഴിഞ്ഞ ദിവസം തന്നെ ശിവശങ്കറിന്റെ അറസ്റ്റ് നടന്നതോടെ പ്രതിപക്ഷം കൂടോടെ ഇളകിയത് മുഖ്യമന്ത്രിക്കെതിരെയായിരുന്നു മുഖ്യമന്ത്രി ഈ അറസ്റ്റിൽ മറുപടി പറയണം എന്ന തരത്തിലായിരുന്നു വി ഡി സതീശൻ രമേശ് ചെന്നിത്തല കെ സുധാകരൻ അടക്കമുള്ള നേതാക്കൾ പ്രതികരിച്ചത്.
കേന്ദ്രനയങ്ങൾക്കെതിരേയും സംസ്ഥാനസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾ വിവരിക്കാനുമായി സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥ 20-ന് കാസർകോട്ടുനിന്ന് തുടങ്ങുകയാണ്. പുതിയ വിവാദങ്ങൾ ആ ഒരു ജാഥയെ ബാധിക്കുമോ എന്നാണ് ഇപ്പോൾ വരും എല്ലാവരും ഉറ്റു നോക്കുന്നത്.
https://www.facebook.com/Malayalivartha
























