ശിവശങ്കർ ആഹാരം കഴിക്കുന്നില്ലെന്ന് ഇ ഡി; തനിക്ക് വിശ്രമം നൽകുന്നില്ല തുടർച്ചയായി തന്നെ ചോദ്യം ചെയ്യുന്നുവെന്ന് ശിവശങ്കർ; ചോദ്യംചെയ്യലുകൾക്കിടയിൽ വിശ്രമത്തിനായി ഇടവേള നൽകണമെന്നും ശാരീരികബുദ്ധിമുട്ടുകളുണ്ടെങ്കിൽ വൈദ്യസഹായം ലഭ്യമാക്കണമെന്ന് കോടതി

കഴിഞ്ഞ ദിവസം ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയിരുന്നു ആ കോടതിയിൽ നിർണായ നിമിഷങ്ങളാണ് അരങ്ങേറിയത്. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പഴിചാരുന്ന അവസ്ഥയാണ് കോടതിയിൽ ഉണ്ടായത്. മാത്രമല്ല കോടതി ഇ ഡിക്ക് നിർണായകമായ നിർദേശം നൽകിയിരിക്കുകയാണ്. ശിവശങ്കർ ആഹാരം കഴിക്കുന്നില്ല എന്ന ആരോപണമാണ് ഇഡി കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്.
ഇ ഡിക്കെതിരെ ആരോപണം ഉന്നയിച്ചു. തനിക്ക് വിശ്രമം നൽകുന്നില്ല തുടർച്ചയായി തന്നെ ചോദ്യം ചെയ്യുന്നു എന്ന ആരോപണമാണ് കോടതിയിൽ കഴിഞ്ഞ ദിവസം ശിവശങ്കർ ഉന്നയിച്ചത്. ചോദ്യംചെയ്യലുകൾക്കിടയിൽ വിശ്രമത്തിനായി ഇടവേള നൽകണമെന്നും ശാരീരികബുദ്ധിമുട്ടുകളുണ്ടെങ്കിൽ വൈദ്യസഹായം ലഭ്യമാക്കണമെന്നും കോടതി ഇ.ഡി.യോട് നിർദേശിച്ചു . പത്തുദിവസത്തെ കസ്റ്റഡിയാണ് ഇ.ഡി. ആവശ്യപ്പെട്ടത്. പക്ഷെ അഞ്ചുദിവസമാണ് അനുവദിച്ചിരിക്കുന്നത് .ബുധനാഴ്ച 10.30-ന് എറണാകുളം ജനറൽ ആശുപത്രിയിൽ ആരോഗ്യപരിശോധനയ്ക്കായി ഹാജരാക്കി.
കാലിന്റെ ലിഗ്‌മെന്റിന് പ്രശ്നം കണ്ടതോടെ എക്സറേ എടുത്തിരുന്നു.മൂന്നുമണിയോടെ കലൂരിലെ പി.എം.എൽ.എ. കോടതിയുടെ ചുമലയുള്ള സി.ബി.ഐ. കോടതിയിൽ ഹാജരാക്കിയപ്പോൾ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ശിവശങ്കർ പറഞ്ഞിരുന്നു.
അതേസമയം അതിനിടെ സ്വപ്ന സുരേഷും എം ശിവശങ്കറും നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് പുറത്തായി. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ശിവശങ്കര്‍ നല്‍കുന്നത്. ഒന്നിലും കാര്യമായി ഇടപെടാതെ സ്വപ്ന ഒഴിഞ്ഞു നില്‍ക്കണമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടായാല്‍ എല്ലാം സ്വപ്നയുടെ തലയില്‍ ഇടുമെന്നും ശിവശങ്കര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാം എന്നും, സരിതും ഖാലിദും കാര്യങ്ങള്‍ നോക്കിക്കോളും എന്നും സ്വപ്ന മറുപടി നല്‍കുന്നുണ്ട്. 2019 ജൂലൈ 31നാണ് ഇരുവരും തമ്മിലുള്ള സംഭാഷണം. ഇതിന്റെ അടുത്ത ദിവസമാണ് സന്തോഷ് ഈപ്പന്‍ മൂന്നു കോടി 8 ലക്ഷം രൂപയുമായി സ്വപ്നയെ കാണാന്‍ കവടിയാറില്‍ എത്തുന്നത്. ലൈഫ് മിഷന്‍ കരാറിലെ കള്ളപ്പണ ഇടപാടിന്റെ പ്രധാന തെളിവായാണ് ഇഡി ഈ സംഭാഷണം കോടതിയില്‍ ഹാജരാക്കിയത്.
https://www.facebook.com/Malayalivartha


























