കശ്മീരില്‍ കൊല്ലപ്പെട്ട സൈനികന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കും

കശ്മീര്‍ ഭീകരരുടെ വെടിയേറ്റു മരിച്ച സൈനികന്‍ സുബിനേഷിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നിയമങ്ങളില്‍ ഇളവു വരുത്തിയാണ് ജോലി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭീകരരുടെ വെടിയേറ്റു മരിച്ചതിനാല്‍ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതില്‍ സുബിനേഷിന്റെ കാര്യത്തില്‍ നിയമങ്ങളില്‍ ഇളവു വരുത്തേണ്ടതുണ്ട്. സുബിനേഷ് വിവാഹിതനല്ല.
ഭാര്യ, വിവാഹം കഴിക്കാത്ത സഹോദരനോ സഹോദരിയോ ഇവര്‍ക്കെ ചട്ടപ്രകാരം ജോലി നല്‍കാനാവൂ. സുബിനേഷിന്റെ സഹോദരി സുബിഷ വിവാഹിതയായതിനാല്‍ ചട്ടമനുസരിച്ച് ജോലി നല്‍കാനാവില്ല. ഇതില്‍ ഇളവു വരുത്തിയാണ് സഹോദരിക്ക് ജോലി നല്‍കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. സുബിനേഷിന്റെ കുടുംബത്തിനുള്ള സാമ്പത്തികസഹായം സൈനിക് ക്ഷേമബോര്‍ഡ് നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha