എട്ടാംക്ലാസുകാരിയുടെ ആത്മഹത്യയില്‍ ആരോപണവിധേയായ അധ്യാപകര്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു

പെരളശേരിയില്‍ എട്ടാംക്ലാസുകാരി റിയ പ്രവീണിന്റെ ആത്മഹത്യയില്‍ ആരോപണവിധേയായ അധ്യാപകര്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു. പെരളശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റിയയുടെ ക്ലാസ് ടീച്ചറായിരുന്ന ഷോജ, കായികാധ്യാപകന്‍ രാകേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ചക്കരക്കല്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിനാണ് ഐവര്‍ കുളത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐവര്‍ കുളം സ്വപ്നക്കൂട് പ്രവീണിന്റെ മകള്‍ റിയ പ്രവീണ്‍ ആണ് മരിച്ചത്. പതിമൂന്ന് വയസ്സായിരുന്നു. പെരളശ്ശേരി എകെജി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് റിയ പ്രവീണ്‍. വീട്ടിലെ കിടപ്പ് മുറിയിലെ ജനല്‍ കമ്പിയിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിച്ചിരുന്നു.
റിയ പഠിച്ചിരുന്ന സ്‌കൂളിലെ രണ്ട് അധ്യാപകരാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് പൊലീസ് ആദ്യം മുതലേ സംശയിച്ചിരുന്നു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും ഈ അധ്യാപകര്‍ക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് രണ്ട് അധ്യാപകര്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്താന്‍ പൊലീസ് തീരുമാനിച്ചത്.
സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.മനോജ് കുമാര്‍ സ്‌കൂളും വിദ്യാര്‍ഥിയുടെ വീടും സന്ദര്‍ശിക്കുകയും ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍, പ്രധാനാധ്യാപകന്‍, പിടിഎ പ്രസിഡന്റ്, ജില്ലാ ചൈല്‍ഡ് പ്രെഡക്ഷന്‍ ഓഫിസര്‍, ചക്കരക്കല്‍ സിഐ, കുട്ടിയുടെ രക്ഷിതാക്കള്‍ എന്നിവരെ കണ്ട് അദ്ദേഹം വിവരങ്ങളും ശേഖരിച്ചിരുന്നു.
https://www.facebook.com/Malayalivartha






















