ആനന്ദബോസിനെ മമതയോട് അടുപ്പിച്ച നന്ദിനി ചക്രബർത്തി! തെറുപ്പിച്ച് കേന്ദ്ര സർക്കാർ... ബിജെപി ഇടപെട്ട് സ്ഥലം മാറ്റി

ബംഗാളിൽ ബിജെപി നോട്ടമിട്ടിരുന്ന ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലം മാറ്റം. ബംഗാൾ ഗവർണർ സി. വി. ആനന്ദ ബോസിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നന്ദിനി ചക്രബർത്തിയെയാണ് ടൂറിസം വകുപ്പിലേയ്ക്ക് മാറ്റിയിരിക്കുന്നത്. നന്ദിനി ചക്രബർത്തിയെ മാറ്റണമെന്ന് ബി ജെ പിയുടെ പ്രാദേശിക ഘടകം നിരന്തരമായി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ട് വരികയായിരുന്നു.
ബിജെപിയുടെ അതൃപ്തിയ്ക്ക് പാത്രമായ ഐഎഎസ് ഉദ്യോഗസ്ഥയാണ് നന്ദിനി ചക്രവര്‍ത്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ് ഭവന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പുതിയ സംഘത്തെ നിയമിക്കുന്നതിന്റെ ഭാഗമായാണ് നന്ദിനിയെ ടൂറിസം വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത് എന്ന വിശദീകരണമാണ് ലഭിക്കുന്നത്.
ഇതുസംബന്ധിച്ച ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഇന്നലെ പുറത്തുവന്നിരുന്നു. ഗവർണറിൽ സമ്മർദ്ദം ചെലുത്തിയാണ് ഉദ്യോഗസ്ഥയെ മാറ്റിയെന്നാണ് ആരോപണങ്ങൾ ഉയരുന്നത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി ഗവർണർ സൗഹാർദ്ദപരമായ ബന്ധം പുലർത്തുന്നത് ബിജെപിയെ അസ്വസ്ഥരാക്കിയിരുന്നു. മാത്രമല്ല പ്രസംഗങ്ങളിൽ മമതാ ബാനർജിയെ പുകഴ്‌ത്തിയതും പാർട്ടിയെ ചൊടിപ്പിച്ചു.
ഐഎഎസ് ഉദ്യോഗസ്ഥയായ നന്ദിനി ചക്രവര്‍ത്തിയാണ് പലകാര്യങ്ങളിലും ആനന്ദബോസിനെ തെറ്റിദ്ധരിപ്പിക്കുന്നത് എന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. ഇതിന് പിന്നിൽ നന്ദിനി ചക്രബർത്തിയാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. സംസ്ഥാന സർക്കാരിന്റെ അജണ്ട രാജ് ഭവനിൽ നന്ദിനി അടിച്ചേൽപ്പിക്കുകയാണെന്നും പാർട്ടി കുറ്റപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത്. ഇതേത്തുടര്‍ന്ന് ബിജെപി നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദത്തിന് ആനന്ദബോസിന് വഴങ്ങേണ്ടിവന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ബംഗാൾ ബിജെപി ചീഫ് സുകാന്ദ മജുംദാർ കഴിഞ്ഞ ശനിയാഴ്ച ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നന്ദിനി ചക്രബർത്തിയെ രാജ്‌ഭവനിൽ നിന്നുമാറ്റാൻ സുകാന്ദ ഗവർണറോട് അഭ്യർത്ഥിച്ചതായും റിപ്പോർട്ടുകളുണ്ട്.
മുൻ ഗവർണറും നിലവിലെ ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻകറിന്റെ പാത നിലവിലെ ഗവർണർ സി.വി. ആനന്ദബോസ് പിന്തുടരണമെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ ആവശ്യം. ധൻകറും മമത സർക്കാരും തമ്മിലുള്ള ബന്ധം അത്യന്തം മോശമായിരുന്നു. രാജ്ഭവനെ ബിജെപി ഓഫിസാക്കി ധൻകർ മാറ്റിയെന്നായിരുന്നു ഭരണ കക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ ആരോപണം.
https://www.facebook.com/Malayalivartha

























