കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് തരൂര്‍

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് ശശി തരൂര്‍ എം.പി. ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തു. മത്സരിക്കാന്‍ മറ്റുള്ളവര്‍ മുന്നോട്ടു വരട്ടെ. മത്സരം ഗുണമേ ചെയ്യൂവെന്നും തരൂര്‍ പറഞ്ഞു.
ഏത് സമയത്താണ് തെരഞ്ഞെടുപ്പ് വേണ്ടതെന്നത് പ്രധാനമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മത്സരം വേണോയെന്ന് രണ്ടഭിപ്രായമുണ്ട്. എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് നേതൃത്വത്തെ പഠിപ്പിക്കാന്‍ താനില്ലെന്നും തരൂര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























