സ്വപ്നയെ തീറ്റിപ്പോറ്റാൻ മുറവിളി കൂട്ടിയത് പിണറായി... ചുമ്മാതല്ല ശങ്കരനെ പൊക്കിയത്! പിണറായി വിജയന് കുരുക്കായി

ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിക്ക് കുരുക്കായി വാട്സ്ആപ്പ് ചാറ്റ്. യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തിലെ പ്രതിയായ സ്വപ്ന സുരേഷിന് ജോലി വാങ്ങിക്കൊടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചതായി അദ്ദേഹത്തിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കര്‍ സ്വപ്നയെ അറിയിക്കുന്ന വാട്‌സാപ് ചാറ്റാണ് പുറത്തായത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം ഈ ചാറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചാറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് പരാമർശിക്കുന്നുണ്ട്. സ്വപ്നാ സുരേഷിന് ജോലിവാങ്ങി നൽകണമെന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞുവെന്നുള്ള ശിവശങ്കറിന്റെ സന്ദേശമാണ് റിപ്പോർട്ടിലുള്ളത്. മുഖ്യമന്ത്രിക്ക് ഇതിൽ യാതൊരു പങ്കുമില്ല എന്ന് പറഞ്ഞ് ഒഴിയുമ്പോഴാണ് സ്വപ്നയ്ക്ക് ഈ സ്നേഹ വാഗ്ദാനങ്ങൾ നൽകിയിരിക്കുന്നത്. ഇതോടെ കുരുക്കുകൾ കൂടുതൽ മുറുകുകയാണ്.
'നിനക്ക് ജോലി വാങ്ങിത്തരണമെന്ന് സിഎം എന്നോടു പറഞ്ഞിട്ടുണ്ട്. പക്ഷെ അത് താഴ്ന്ന പദവിയായിരിക്കും. എങ്കിലും നേരത്തേയുള്ളതിന്റെ ഇരട്ടി ശമ്പളം കിട്ടും' എന്നാണ് ശിവങ്കര്‍ ചാറ്റില്‍ പറയുന്നത്. 2019 ജൂലായ് 31-ന് അയച്ച ചാറ്റാണ് ഇത്. രാത്രി 11.46-നാണ് സ്വപ്നയ്‌ക്ക് ശിവശങ്കർ സന്ദേശം അയച്ചിരിക്കുന്നത്.
ഈ ചാറ്റ് കൃത്യമായി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ദൃശ്യങ്ങൾ പ്രേക്ഷകർക്കും കാണാവുന്നതാണ്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങള്‍ അക്കമിട്ടു നിരത്തിയാണ് ഇഡി കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ശിവശങ്കര്‍-സ്വപ്‌ന വിഷയത്തില്‍ മുഖ്യമന്ത്രിയെ ഇഡി നേരിട്ട് ബന്ധപ്പെടുത്തിയതോടെ കേസിന്റെ ഗൗരവം വര്‍ധിക്കുകയാണ്.
ശിവശങ്കർ : അധികം ഇടപെടേണ്ടതില്ല. എന്തെങ്കിലും കുഴപ്പമുണ്ടായാൽ അവർ എല്ലാം നിന്റെ തലയിൽ കെട്ടിവയ്ക്കുമെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാണ് നീ പോയതെന്ന് വിദേശകാര്യ മന്ത്രാലയത്തോട് പറയുകയും ചെയ്യും.
സ്വപ്ന : ഇല്ല.
ശിവശങ്കർ: ഇപ്രാവശ്യം എല്ലാം സി.സി.ടി.വിയിലുണ്ട്..
ശിവശങ്കർ: എല്ലാം ക്ളിയർ ആണല്ലോ?
സ്വപ്ന : സൂക്ഷിക്കണം. ലോക്കൽ ഏർപ്പാടുകളെല്ലാം നിങ്ങൾ ചെയ്തെന്നേ അവർ പറയൂ.
ശിവശങ്കർ: ഇല്ല. ഞാൻ ഉറപ്പാക്കാം
ഇതേക്കുറിച്ച് ശിവശങ്കറിനോട് ചോദിച്ചതിൽ, ജോലിനഷ്ടമായ സ്വപ്നയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. സ്പേസ് പാർക്ക് പ്രോജക്ടിനായി സ്വപ്നയെ പിഡബ്ല്യുസി തിരഞ്ഞെടുത്ത വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായി ശിവശങ്കർ സമ്മതിച്ചു(നയതന്ത്ര സ്വർണക്കടത്തു നടക്കുന്ന സമയം സ്വപ്നാ സുരേഷ് സ്പേസ് പാർക്കിൽ ജോലി ചെയ്യുകയായിരുന്നു).
മുഖ്യമന്ത്രിയുടെ ഇടപെടല്‍ വിഷയം വന്നതോടെ ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിച്ചില്ല. ലൈഫ് മിഷൻ കോഴ ഇടപാടിനെക്കുറിച്ച് ശിവശങ്കറിനു മാത്രം അറിയാവുന്ന രഹസ്യങ്ങൾ പുറത്തുകൊണ്ടുവരാനാണ് അറസ്റ്റിലായ അദ്ദേഹത്തെ ഇ ഡി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്.
ഒഴിഞ്ഞുമാറുകയും തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്യുന്നുവെന്ന് കോടതിയിൽ സമർപ്പിച്ച അറസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഇതോടെയാണ്. ചോദ്യം ചെയ്യാല്‍ അത്യാവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇഡി ശിവശങ്കറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് കോടതി അഞ്ച് ദിവസത്തേക്ക് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
നാലരക്കോടിയുടെ കമ്മീഷൻ തുകയിൽ സർക്കാർ പ്രതിനിധികൾക്കും പണം നൽകിയെന്ന മൊഴിയിലും ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കമ്മീഷൻ ഇടപാടുകളിലെ ഉന്നത ബന്ധങ്ങളിലേയ്‌ക്ക് അന്വേഷണം കടന്നിരിക്കുകയാണ്. ഇതുകൂടാതെ മറ്റ് ചില സന്ദേശങ്ങളും സംശയാസ്പദമായി ഇഡി പങ്കുവയ്ക്കുന്നുണ്ട്.
ഈ പ്രതിസന്ധിയിൽ തന്നെ സഹായിക്കാൻ മുഖ്യമന്ത്രിയോ പാർട്ടിയോ ഒപ്പമില്ലെന്ന് അദ്ദേഹത്തിനറിയാം. ഒരു കോടിയാണ് ശിവശങ്കർ കോഴ വാങ്ങിയതെന്നാണ് ഇ.ഡി.പറയുന്നത്. എന്നാൽ മൂന്നര കോടിയുടെ കോഴ നടന്നതായി ഇ.ഡി പറയുന്നു. അപ്പോൾ ബാക്കി എവിടെയാണ് പോയത്? ഇതിലാണ് ശിവശങ്കറിന് മറുപടി പറയാനുള്ളത്.
https://www.facebook.com/Malayalivartha

























