വാശി കൂടിയപ്പോള്‍ കോഴി പോയ പോക്ക്;10 രൂപയില്‍ തുടങ്ങിയ ലേലം വിളി അവസാനിച്ചത്....

ലേലം വിളി വാശി കയറിയപ്പോഴാണ് അന്‍പതിനായിരം രൂപ വരെ എത്തിയത്. ലേലം വിളിയുടെ വാശി കൂടിയപ്പോള്‍ സംഘാടകര്‍ തന്നെ അവസാനിപ്പിക്കുകയായിരുന്നു. അല്ലെങ്കില്‍ ഒരു ലക്ഷം എത്തിയേനെയെന്ന് സംഘാടകര്‍ തന്നെ പറയുന്നു.
വിവിധ വേല കമ്മിറ്റികളായ, കൂള്‍ ബോയ്സ്, പഞ്ചമി കൂറ്റംമ്ബാടം, കൊമ്ബന്‍സ് തെക്കും പുറം എന്നിവരാണ് വാശിയോടെ ലേലത്തില്‍ പങ്കെടുത്തത്. ഒടുവില്‍ കോഴിയെ കിട്ടിയത് കൂള്‍ ബോയ്സിന്. ഗാനമേളയ്ക്കുള്ള ഫണ്ട് ശേഖരിക്കാന്‍ ഓരോ ദിവസവും ഓരോ സാധനങ്ങളാണ് ലേലം വിളി നടത്തിയത്. ലേലം വിളിയിലൂടെ സ്വന്തമാക്കിയ പൂവനെ വളര്‍ത്താനാണ് കൂള്‍ ബോയ്സിന്റെ തീരുമാനം.
https://www.facebook.com/Malayalivartha

























