ഒന്നു മുതല്‍ ഒന്‍പതു വരെ ക്‌ളാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍ 30 വരെ... എല്‍.എസ്.എസ്- യു.എസ്.എസ് പരീക്ഷകള്‍ ഏപ്രിലില്‍

ഒന്നു മുതല്‍ ഒന്‍പതു വരെ ക്‌ളാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍ 30 വരെ നടക്കും. ഉച്ചയ്ക്ക് 2 മണിക്കാവും പരീക്ഷകളെല്ലാം. പത്താംക്‌ളാസ് പരീക്ഷ മാര്‍ച്ച് 9നും ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10നുമാണ് തുടങ്ങുന്നതെങ്കിലും ഇവ രാവിലെയാണ്.
ഇന്നലെ ചേര്‍ന്ന അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെയും വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെയും യോഗത്തിലാണ് തീരുമാനമായത്. ഒരു ദിവസം മൂന്ന് ക്‌ളാസുകള്‍ എന്ന നിലയിലാവും പരീക്ഷ നടത്തുക. ടൈംടേബിള്‍ ഇന്ന് പ്രസിദ്ധീകരിച്ചേക്കും.
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് മൂന്നുമാസത്തെ കുടിശിക മാര്‍ച്ച് ആദ്യം അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു പറഞ്ഞു. കേന്ദ്രഫണ്ട് ലഭിച്ചിട്ടുണ്ട്. എന്നാല്‍ തുക വര്‍ദ്ധിപ്പിക്കുന്നതില്‍ തീരുമാനമായിട്ടില്ല.
അതേസമയം എല്‍.എസ്.എസ്- യു.എസ്.എസ് പരീക്ഷകള്‍ ഏപ്രിലില്‍ നടത്തും. ഫെബ്രുവരിയിലായിരുന്നു നടത്തേണ്ടത്.
"
https://www.facebook.com/Malayalivartha

























