ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തില്‍ പാറ്റൂരില്‍ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്... ഓംപ്രകാശ് ഒളിവില്‍ തന്നെ പിടികൂടാനാകാതെ പോലീസ്, രണ്ടാം ജാമ്യ ഹര്‍ജിയില്‍ ഒമ്പതാം പ്രതിക്ക് ജാമ്യം ,10 ഉം 11 ഉം പ്രതികളുടെ രണ്ടാം ജാമ്യഹര്‍ജിയില്‍ 20 ന് വിധി പറയും

ജനുവരി 8 ന് ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തില്‍ പാറ്റൂരില്‍ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന ഒമ്പതാം പ്രതിക്ക് രണ്ടാം ജാമ്യ ഹര്‍ജിയില്‍ ജാമ്യം അനുവദിച്ചു.
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഷിബു ഡാനിയേലിന്റെതാണുത്തരവ്. പത്തും പതിനൊന്നും പ്രതികളായ സുബ്ബരാജ് , അഭിലാഷ് എന്നിവരുടെ രണ്ടാം ജാമ്യഹര്‍ജിയില്‍ 20 ന് വിധി പറയും.
മൂന്നും അഞ്ചും ഒമ്പതും പത്തും പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ നേരത്തെ തള്ളിയിരുന്നു. അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായി. പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നല്‍കി തെളിവു ശേഖരണം നടത്തി. പ്രധാന പ്രതിയായ ഓം പ്രകാശിനെ പിടികിട്ടാത്തതിന് തങ്ങളെ തടങ്കലില്‍ വയ്‌ക്കേണ്ട ആവശ്യമില്ലെന്ന പ്രതികളുടെ വാദത്തിന് അടിസ്ഥാനമുണ്ട്. ആദ്യ ഹര്‍ജികള്‍ തള്ളിയ കാരണങ്ങളിലെ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നല്‍കിയത്.
" f
https://www.facebook.com/Malayalivartha

























