സംസ്ഥാനത്തെ സ്‌കൂളുകളില്‍ സൃഷ്ടിക്കേണ്ടത് 6005 അധിക തസ്തികയെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്... അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കി ഇതുസംബന്ധിച്ച ശുപാര്‍ശ ധനവകുപ്പിന് കൈമാറി, ധനവകുപ്പിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിയമന നടപടി ഊര്‍ജിതമാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകളില്‍ സൃഷ്ടിക്കേണ്ടത് 6005 അധിക തസ്തികയെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്. അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കി ഇതുസംബന്ധിച്ച ശുപാര്‍ശ ധനവകുപ്പിന് കൈമാറി.
1106 സര്‍ക്കാര്‍ സ്‌കൂളില്‍ 3080 തസ്തികയും 1207 എയ്ഡഡ് സ്‌കൂളില്‍ 2925 എണ്ണവുമാണ് വേണ്ടത്. ഇതില്‍ അധ്യാപക തസ്തിക 5906ഉം അനധ്യാപക തസ്തിക 99ഉം ആണ്.
ധനവകുപ്പിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിയമന നടപടി ഊര്‍ജിതമാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഏറ്റവുംകൂടുതല്‍ തസ്തിക സൃഷ്ടിക്കേണ്ടത് മലപ്പുറത്താണ്.
സര്‍ക്കാര്‍ മേഖലയില്‍ 694ഉം എയ്ഡഡില്‍- 889ഉം. കുറവ് പത്തനംതിട്ടയാണ്- 62. 2022-23 വര്‍ഷത്തെ നിര്‍ണയത്തില്‍ സര്‍ക്കാര്‍മേഖലയില്‍ 1638ഉം എയ്ഡഡില്‍- -2925ഉം തസ്തിക നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























