Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ശ്വാസ കോശ അണുബാധ അടക്കമുള്ള ഇന്‍ഫക്ഷനുള്ള മരുന്നെന്ന പേരില്‍ വ്യാജ ബി - ക്ലേവ് ഡ്രൈ സിറപ്പ് മരുന്ന് വില്‍പന :ബജാജ് ഫാര്‍മസ്യൂട്ടിക്കല്‍സ് എം ഡിയടക്കം 3 പേരെ ഹാജരാക്കാന്‍ കോടതിയുത്തരവ്.. എംഡി യോടൊപ്പം മാനുഫാക്ചറിംഗ് കെമിസ്റ്റ് , അനലിറ്റിക്കല്‍ കെമിസ്റ്റിനെയും ഹാജരാക്കണം

17 FEBRUARY 2023 09:54 AM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

ശ്വാസകോശ രോഗാണു ബാധ അടക്കമുള്ള ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷനുള്ള മരുന്നെന്ന പേരില്‍ മായം കലര്‍ന്നതും ഗുണ നിലവാരമില്ലാത്തതുമായ വ്യാജ മരുന്ന് വില്‍പന നടത്തിയ കേസില്‍ ബജാജ് ഫാര്‍മസ്യൂട്ടിക്കല്‍സ് എം ഡിയടക്കം 3 പേരെ ഹാജരാക്കാന്‍ കോടതിയുത്തരവ്. തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് എ.അനീസയുടേതാണുത്തരവ്.



ഏപ്രില്‍ 3 ന് പ്രതികളെ ഹാജരാക്കാനാണ് ഉത്തരവിട്ടത്. എംഡി യോടൊപ്പം മാനുഫാക്ചറിംഗ് കെമിസ്റ്റിനെയും അനലിറ്റിക്കല്‍ കെമിസ്റ്റിനെയും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫീസിലെ സ്‌പെഷ്യല്‍ ഇന്റലിജന്റ്‌സ് ബ്രാഞ്ച് ഡ്രഗ് ഇന്‍സ്പക്ടറാണ് പ്രതികളെ ഹാജരാക്കേണ്ടത്. ഉത്തരാഖണ്ഡ് ഹരിദ്വാര്‍ ജില്ലയില്‍ റൂര്‍ക്കി ഭഗ്വന്‍പൂര്‍ സിസോണ ആസ്ഥാനമായി രജിസ്റ്റേഡ് ഓഫീസ് പ്രവര്‍ത്തിക്കുന്ന ബജാജ് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയെ പ്രതിനിധീകരിച്ച് ഉടമ അമിത് ബജാജ് , കമ്പനി എംഡിയും ഉത്തര്‍പ്രദേശ് ഗാസിയബാദ് , മോദി നഗര്‍ ബജാജ് പെട്രോള്‍ പമ്പിന് സമീപം ബജാജ് ഹൗസില്‍ താമസിക്കുന്നയാളുമായ അനില്‍ ബജാജ് മകന്‍ അമിത് ബജാജ് , മരുന്ന് മാനുഫാക്ചറിംഗ് കെമിസ്റ്റ് റൂര്‍ക്കി ന്യൂ നെഹ്‌റു നഗര്‍ നിവാസി കെ.എന്‍. ദിമ്രി മകന്‍ കൈലാശ് ചന്ദ്ര , അനലിറ്റിക്കല്‍ കെമിസ്റ്റ് റൂര്‍ക്കി ഗലി നമ്പര്‍ 7 ല്‍ സുബാഷ് നഗര്‍ നിവാസി ആര്‍. എസ്. സിംഗ് മകന്‍ ജിതേന്ദര്‍ കുമാര്‍ എന്നിവരാണ് വ്യാജമരുന്ന് വില്‍പന കേസിലെ 1 മുതല്‍ 4 വരെയുള്ള പ്രതികള്‍.


ബാക്റ്റീരിയ ബാധ മൂലമുണ്ടാകുന്ന രോഗങ്ങളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ആണ് അമോക്‌സിസില്ലിന്‍. അമോക്‌സിസില്ലിന്‍ പ്രതിരോധ ബാക്റ്റീരിയയെ നശിപ്പിക്കേണ്ട സജീവ ചേരുവയായ പൊട്ടാസ്യം ക്ലാവുലനേറ്റ് ചേര്‍ക്കാതെ പകരം വ്യാജ മിശ്രിതം ചേര്‍ത്ത് വ്യാജ ലേബല്‍ പതിച്ച് വില്‍പനക്ക് വച്ച ബി - ക്ലേവ് ഡ്രൈ സിറപ്പ് പിടിച്ചെടുത്ത കേസിലാണ് പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. വ്യാജമരുന്ന് കഴിച്ചാല്‍ രോഗം ഭേദമാകില്ലെന്ന് മാത്രമല്ല ആരോഗ്യത്തിന് ഹാനികരവുമാണെന്ന ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ് ഇന്‍സ്‌പെക്ടര്‍ കേസ് ഫയല്‍ ചെയ്തത്.

2012 ജൂലൈ 30 നാണ് അന്നത്തെ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്. കെ. മാത്യു വ്യാജമരുന്ന് പിടികൂടിയത്. തിരുവനന്തപുരം മണക്കാട് യൂണിസണ്‍ ടവേഴ്‌സ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ ട്രേഡിംഗ് കമ്പനി (ജി റ്റി സി ഫാര്‍മ) സ്ഥാപനത്തില്‍ നിന്നാണ് ബി ക്ലേവ് ഡ്രൈ സിറപ്പ് (അമോക്‌സിസില്ലിന്‍ ആന്റ് പൊട്ടാസ്യം ക്ലാവുലനേറ്റ് ഓറല്‍ സസ്‌പെന്‍ഷന്‍ ഐ പി 2.8 ഗ്രാം/30 മി.ലി) ലേബല്‍ പതിച്ച സിറപ്പ് സാമ്പിളുകള്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് ശേഖരിച്ചത്. തിരുവനന്തപുരം ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ ഗവ. അനലിസ്റ്റ് നടത്തിയ പരിശോധനയില്‍ മരുന്ന് ഗുണ നിലവാരമില്ലാത്തതാണെന്നും ഐഡറ്റിഫിക്കേഷനിലും പൊട്ടാസ്യം ക്ലാവുലനലേറ്റിന്റെ സാന്നിദ്ധ്യ പരിശോധനയിലും നെഗറ്റീവ് റിസള്‍ട്ടും പി എച്ച് ടെസ്റ്റിലും ഉല്‍പന്നം പരാജയപ്പെട്ടതായി പരിശോധന ഫലം ലഭിക്കുകയായിരുന്നു.


ബാക്റ്റീരിയ അണുബാധ , ചുമ , കഫം , മദ്ധ്യ കര്‍ണ്ണത്തില്‍ ബാധിക്കുന്ന അണുബാധ , തൊണ്ടയിലെ സ്‌ട്രെപ്‌റ്റോക്കോക്കസ് , ത്വക്കിലെ അണുബാധ , മൂത്രനാളിയിലെ അണുബാധ , ന്യുമോണിയ , ശ്വാസകോശ അണു ബാധ , ദന്ത അണുബാധ , മൃഗങ്ങളുടെയും മനുഷ്യരുടെയും കടിയേല്‍ക്കലില്‍ നിന്നുള്ള അണുബാധ എന്നിവക്കുള്ള ചികിത്സക്കായാണ് ഈ മരുന്ന് പ്രധാനമായും ഉപയോഗിക്കുന്നത്.


പൊട്ടാസ്യം ക്ലാവുലനേറ്റ് ചേര്‍ക്കാതെ പകരം വ്യാജ മിശ്രിതം ചേര്‍ത്ത മരുന്നായതിനാല്‍ മരുന്നിന് ഫലം ലഭിക്കില്ലെന്ന് മാത്രമല്ല കടുത്ത അണുബാധയുള്ളവര്‍ ഈ മരുന്ന് ഉപയോഗിച്ചാല്‍ രോഗശാന്തി ലഭിക്കാതെ ആരോഗ്യ സ്ഥിതി വഷളായി രോഗം ഭേദമാകാതെ അണുബാധ മൂര്‍ശ്ചിച്ച് ജീവന്‍ വരെ അപകടത്തിലാകുമെന്നും ഡ്രഗ് ഇന്‍സ്‌പെക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

1940 ല്‍ നിലവില്‍ വന്ന ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമത്തിലെ വകുപ്പ് 18 എ ( 1) ( ഗുണ നിലവാരമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്ന വ്യാപാര മുദ്ര പതിച്ചതും മായം കലര്‍ന്നതും വ്യാജവും ആയ മരുന്ന് വില്‍പനക്ക് വേണ്ടി നിര്‍മിക്കല്‍ , വിതരണം ചെയ്യല്‍ , സംഭരിക്കല്‍ , വില്‍പ്പനക്ക് പ്രദര്‍ശിപ്പിക്കല്‍ ) പ്രകാരമാണ് പ്രതികള്‍ക്കെതിരെ കോടതി കേസെടുത്തത്.


കുറ്റ സ്ഥാപനത്തില്‍ 7 വര്‍ഷത്തിതില്‍ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്ന തടവുശിക്ഷയും 3 ലക്ഷത്തില്‍ കുറയാത്ത പിഴ അല്ലെങ്കില്‍ കണ്ടെടുത്ത മരുന്നിന്റെ വിലയുടെ മൂന്നിരട്ടി തുക പിഴയും ശിക്ഷ വിധിക്കാവുന്നതാണ്. സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട കുറ്റകൃത്യമായതിനാല്‍ പ്രതികള്‍ ഹാജരായ ശേഷം കേസ് റിക്കോര്‍ഡുകള്‍ വിചാരണക്കായി സെഷന്‍സ് കോടതിക്ക് കമ്മിറ്റ് ചെയ്തയക്കുന്നതാണ്.


2013 ല്‍ ലഭിച്ച ലാബ് റിപ്പോര്‍ട്ട് പ്രകാരം അന്നത്തെ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ജെ. സുധീര്‍ ബാനുവാണ് പ്രതികളുടെ പേരും വിലാസവും തിരിച്ചറിഞ്ഞ അഡ്രസ് ഐഡന്റിഫിക്കേഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ എം. ജി. മണി വീണയാണ് 2016 ഒക്ടോബര്‍ 5 ന് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (1 hour ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (1 hour ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (1 hour ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (1 hour ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (1 hour ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (2 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (2 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (2 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (2 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (2 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (2 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (2 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (5 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (5 hours ago)

Malayali Vartha Recommends