നിയമസഭാ കൈയ്യാങ്കളി കൃത്യസമയം കെ.കെ.ലതിക എംഎല്‍ എയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു... മജിസ്‌ട്രേട്ട് കോടതി കേസ് മാര്‍ച്ച് 7 ന് മാറ്റി

നിയമസഭാ കൈയ്യാങ്കളി കൃത്യസമയം കെ.കെ.ലതിക എംഎല്‍ എയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.തുടര്‍ സ്റ്റേ റിപ്പോര്‍ട്ട് ഹാജരാക്കില്‍ മജിസ്‌ട്രേട്ട് കോടതി കേസ് മാര്‍ച്ച് 7 ന് മാറ്റി.
തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രനാണ് തുടര്‍ സ്റ്റേറ്റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ കേസ് മാറ്റി വച്ചത്. തങ്ങള്‍ക്കെതിരായ കേസ് അടിസ്ഥാന രഹിതമാകയാല്‍ മജിസ്‌ട്രേട്ടു കോടതിയിലെ കേസ് വിചാരണ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ക്രിമിനല്‍ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല വിചാരണ വിലക്ക് ഉത്തരവ് ഏര്‍പ്പെടുത്തിയത്.
കൈയ്യാങ്കളി കൃത്യ ദിവസം നിയമസഭക്കകത്ത് കെ.കെ.ലതിക എംഎല്‍എയെ തടഞ്ഞു നിര്‍ത്തി മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ എം എല്‍ എ മാരായ എം.എ.വാഹിദ് , എ. റ്റി.ജോര്‍ജ് എന്നിവര്‍ കൈയ്യേറ്റവും ബലപ്രയോഗവും നടത്തിയെന്ന കേസില്‍ കോടതിയില്‍ ഹാജരാകാത്തതിന് വാഹിദിനും ജോര്‍ജിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
2022 ഒക്ടോബര്‍ 1 നകം അറസ്റ്റ് ചെയ്യാന്‍ മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രനാണ് കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് ഉത്തരവിട്ടത്. തുടര്‍ന്ന് ഇരുവരും കോടതിയില്‍ ഹാജരായി ജാമ്യം എടുത്തിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
"
https://www.facebook.com/Malayalivartha

























