വാക്കുതര്‍ക്കം കയ്യാങ്കളിയായി..... മാവേലിക്കരയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു...കേസിലെ പ്രതി ഒളിവില്‍

വാക്കുതര്‍ക്കം കയ്യാങ്കളിയായി..... മാവേലിക്കരയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു...കേസിലെ പ്രതി ഒളിവില്‍.
മാവേലിക്കര മുള്ളികുളങ്ങരയില്‍ അന്‍പൊലി സ്ഥലത്ത് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് കുത്തേറ്റ് മരിച്ചത്.
മാവേലിക്കര ഉമ്പര്‍നാട് ചക്കാല കിഴക്കതില്‍ സജേഷ് (37) ആണ് കൊല്ലപ്പെട്ടത്. സജേഷ് പെയിന്റിങ് തൊഴിലാളിയാണ്. കേസിലെ പ്രതിയായ ഉമ്പര്‍നാട് വിഷ്ണു ഭവനം വിനോദ് (വെട്ടുകത്തി വിനോദ്) ഒളിവിലാണ്.
തെക്കേക്കര പഞ്ചായത്ത് 19ാം വാര്‍ഡില്‍ അശ്വതി ജംഗ്ഷനു സമീപം ഇന്നലെ രാത്രി 11.30നാണു സംഭവങ്ങളുടെ തുടക്കം.
ഇടത് കൈയുടെ മസിലിലാണ് കുത്തേറ്റത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി രക്തം വാര്‍ന്നാണു മരണം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha

























