ശിവശങ്കർ പറഞ്ഞിട്ട് മൂന്നു തവണ ലോക്കർ തുറന്നു; ശിവശങ്കറിന്റെ പൂർണ അറിവോടെയാണ് സ്വപ്ന ലോക്കർ തുറന്നത്; ലോക്കറിൽ എന്താണ് ഉണ്ടായിരുന്നത് എന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു; തുറന്നടിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ

കഴിഞ്ഞ ദിവസം, സ്വപ്നക്ക് ലോക്കർ തുറന്നു കൊടുത്ത ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി നിർണായകമായ പല വെളിപ്പെടുത്തലുകളും നടത്തിയിരുന്നു. ഇപ്പോൾ ഇതാ മറ്റൊരു വിവരം കൂടി അദ്ദേഹം വെളിപ്പെടുത്തിയതാട്ടുള്ള വിവരം പുറത്ത് വരുന്നു.
ഒരു പ്രാവശ്യമല്ല മൂന്നു തവണ ലോക്കർ തുറന്നെന്ന് വേണുഗോപാൽ വെളിപ്പെടുത്തി ശിവശങ്കർ പറഞ്ഞിട്ടാണ് മൂന്നുതവണയും ലോക്കർ തുറന്നത്. ഓരോ തവണ സ്വപ്ന ലോക്കർ തുറന്നപ്പോഴും ശിവശങ്കറിനെ അറിയിച്ചിരുന്നു. ശിവശങ്കറിന്റെ പൂർണ അറിവോടെയാണ് എല്ലാം ചെയ്തതെന്നും വേണുഗോപാൽ വെളിപ്പെടുത്തിയിരിക്കുകയാണ്. ലോക്കറിൽ എന്താണ് ഉണ്ടായിരുന്നത് എന്നതിനെക്കുറിച്ച് തനിക്ക് അറിയില്ല എന്നും വേണുഗോപാൽ വെളിപ്പെടുത്തി.
അതേസമയം കഴിഞ്ഞദിവസം ചാർട്ടേഡ് അക്കൗണ്ടന്റ് ആയ വേണുഗോപാൽ ഇഡി ഓഫീസിൽ ഹാജരായിരുന്നു. വളരെ നിർണായകമായ വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയത്. ആ സ്വപ്ന സുരേഷിനു ലോക്കർ തുറന്നു കൊടുത്തത് ശിവശങ്കർ പറഞ്ഞിട്ടാണ് എന്നതടക്കമുള്ള നിരവധി വെളിപ്പെടുത്തലുകൾ അദ്ദേഹം നടത്തി. ഇതിലേറെ ശ്രദ്ധേയമായ വെളിപ്പെടുത്തൽ സ്വപ്ന സുരേഷിനെക്കുറിച്ചും അദ്ദേഹം നിർണായകമായ പല കാര്യങ്ങളും പറഞ്ഞിരിക്കുകയാണ്.
ജോയിന്റ് അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിച്ചത് 30 ലക്ഷമായിരുന്നു. പക്ഷേ ഈ പണം ലോക്കറിൽ എത്തിയപ്പോൾ തന്നെ പല ഘട്ടങ്ങളിലായി സ്വപ്ന സുരേഷ് ഇതെല്ലാം പിൻവലിച്ചു.മാത്രമല്ല മിക്കപ്പോഴും കൂടുതൽ പണം കൊണ്ടു വയ്ക്കുകയും ചെയ്തു. ഇതിനിടയിൽ താൻ അക്കൗണ്ട് അവസാനിപ്പിക്കാൻ നിർദ്ദേശിച്ചു. അപ്പോൾ സ്വപ്ന പറഞ്ഞ് മറുപടി കുറച്ച് ആഭരണങ്ങൾ ലോക്കറിൽ ഉണ്ടെന്നും അതുകൊണ്ട് അക്കൗണ്ട് അവസാനിപ്പിക്കാൻ സാധിക്കില്ല എന്നുമായിരുന്നു. ലോക്കറിന്റെ താക്കോൽ സ്വപ്നയുടെ കയ്യിലായിരുന്നു .
https://www.facebook.com/Malayalivartha

























