സി.പി.എമ്മിലെ ഇപ്പോഴത്തെ ചക്കളത്തിപ്പോരാട്ടം കണ്ട് മോഹിക്കുന്നവരോട് പാർട്ടി സെക്രട്ടറി പറഞ്ഞതേ പറയാനുള്ളൂ; ഇതൊരു 'നിയന്ത്രിത സ്ഫോടന'മാണ്; തീവ്രത കൂട്ടാനും കുറയ്ക്കാനുമുള്ള സ്വിച്ച് എ.കെ.ജി സെന്‍ററിൽ സുരക്ഷിതമായുണ്ടെന്ന് മനസിലാക്കണം; തുറന്നടിച്ച് സന്ദീപ് വാചസ്പതി

സി.പി.എമ്മിലെ ഇപ്പോഴത്തെ ചക്കളത്തിപ്പോരാട്ടം കണ്ട് മോഹിക്കുന്നവരോട് പാർട്ടി സെക്രട്ടറി പറഞ്ഞതേ പറയാനുള്ളൂ. ഇതൊരു 'നിയന്ത്രിത സ്ഫോടന'മാണ്. തീവ്രത കൂട്ടാനും കുറയ്ക്കാനുമുള്ള സ്വിച്ച് എ.കെ.ജി സെന്‍ററിൽ സുരക്ഷിതമായുണ്ടെന്ന് മനസിലാക്കണം.നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് സന്ദീപ് വാചസ്പതി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
സി.പി.എമ്മിലെ ഇപ്പോഴത്തെ ചക്കളത്തിപ്പോരാട്ടം കണ്ട് മോഹിക്കുന്നവരോട് പാർട്ടി സെക്രട്ടറി പറഞ്ഞതേ പറയാനുള്ളൂ. ഇതൊരു 'നിയന്ത്രിത സ്ഫോടന'മാണ്. തീവ്രത കൂട്ടാനും കുറയ്ക്കാനുമുള്ള സ്വിച്ച് എ.കെ.ജി സെന്‍ററിൽ സുരക്ഷിതമായുണ്ടെന്ന് മനസിലാക്കണം. ജയരാജ യുദ്ധത്തിന്‍റെ ഉശിര് കുറയ്ക്കാനുള്ള നിയന്ത്രിത പൊട്ടിത്തെറിയാണ് ഇപ്പോഴുള്ളത്. ക്യാഷ്വാലിറ്റിയുടെ തീവ്രത കൂട്ടാനും കുറയ്ക്കാനും അറിവുള്ളവർ അവിടെ തന്നെയുണ്ട്. അധോലോക സംഘത്തിലെ മൂപ്പിളമ തർക്കം അവർ തന്നെ പരിഹരിക്കുകയാണ് നാട്ടു നടപ്പ്. അതിൽ പൊതു സമൂഹത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും വലിയ റോളൊന്നുമില്ല.
പി.ജെ ആർമിയുടെ സൈന്യാധിപൻ മറുകണ്ടം ചാടി ഇ. പി ജയരാജനൊപ്പം ചേർന്നതിന്‍റെ അനുരണനമാണ് ഇപ്പോഴത്തേത്. ഇ.പിക്കെതിരായ റിസോർട്ട് ആരോപണം പി.ജെ കടുപ്പിച്ചാൽ കൊല്ലിച്ചവരുടെ പേരുകൾ പുറത്തു വരും. ആരോപണം എഴുതി കൊടുക്കാൻ പി. ജയരാജൻ തയ്യാറായാൽ ആകാശ് തില്ലങ്കേരി ഇനിയും വെളിപ്പെടുത്തൽ നടത്തും. അതോടെ കണ്ണൂർ ചെന്താരകത്തിന് പ്രഭ മങ്ങി അസ്തമിക്കേണ്ടി വരും. തീരുമാനം ചെന്താരകത്തിന്‍റേതാണ്.
പി.ജെ മുന്നോട്ടെങ്കിൽ ഇ.പിയും പാർട്ടിയും പ്രതിരോധത്തിലാകും. ഇ.പി മറുപണിയുമായി ഇറങ്ങിയാൽ പി.ജെയും പാർട്ടിയും ഊരാക്കുടുക്കിലുമാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് രണ്ടും സംഭവിക്കാനിടയില്ല. വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കാനാണ് സാധ്യത. അതാണ് ഗോവിന്ദന്‍റെ 'കൈകാര്യം' ചെയ്യൽ. അതാണ് അധോലോക കീഴ് വഴക്കം. കരയ്ക്കിരുന്ന് കയ്യടിക്കുന്നവരോട്. ഒന്നേ പറയാനുള്ളൂ. ഓ കെ താങ്ക്സ്. ഗോ ടു യുവർ ക്ലാസസ്.
https://www.facebook.com/Malayalivartha

























