ജോയിന്റ് അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിച്ചത് 30 ലക്ഷമായിരുന്നു; പക്ഷേ ഈ പണം ലോക്കറിൽ എത്തിയപ്പോൾ തന്നെ പല ഘട്ടങ്ങളിലായി സ്വപ്ന സുരേഷ് പിൻവലിച്ചു; കൂടുതൽ പണം വരാൻ തുടങ്ങിയതോടെ സ്വപ്നയുടെ കയ്യിൽ നിന്നും താക്കോൽ ശിവശങ്കർ വാങ്ങി; മണിമണിയായി തുറന്നടിച്ച് വേണുഗോപാൽ അയ്യർ

കഴിഞ്ഞ ദിവസം ചാർട്ടേഡ് അക്കൗണ്ടന്റ് ആയ വേണുഗോപാൽ ഇഡി ഓഫീസിൽ ഹാജരായിരുന്നു. വളരെ നിർണായകമായ വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയത്. സ്വപ്ന സുരേഷിനു ലോക്കർ തുറന്നു കൊടുത്തത് ശിവശങ്കർ പറഞ്ഞിട്ടാണ് എന്നതടക്കമുള്ള നിരവധി വെളിപ്പെടുത്തലുകൾ അദ്ദേഹം നടത്തി. ഇതിലേറെ ശ്രദ്ധേയമായ വെളിപ്പെടുത്തൽ സ്വപ്ന സുരേഷിനെക്കുറിച്ചും അദ്ദേഹം നിർണായകമായ പല കാര്യങ്ങളും പറഞ്ഞിരിക്കുകയാണ്.
ജോയിന്റ് അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിച്ചത് 30 ലക്ഷമായിരുന്നു.പക്ഷേ ഈ പണം ലോക്കറിൽ എത്തിയപ്പോൾ തന്നെ പല ഘട്ടങ്ങളിലായി സ്വപ്ന സുരേഷ് ഇതെല്ലാം പിൻവലിച്ചു.മാത്രമല്ല മിക്കപ്പോഴും കൂടുതൽ പണം കൊണ്ടു വയ്ക്കുകയും ചെയ്തു. ഇതിനിടയിൽ താൻ അക്കൗണ്ട് അവസാനിപ്പിക്കാൻ നിർദ്ദേശിച്ചു. അപ്പോൾ സ്വപ്ന പറഞ്ഞ് മറുപടി കുറച്ച് ആഭരണങ്ങൾ ലോക്കറിൽ ഉണ്ടെന്നും അതുകൊണ്ട് അക്കൗണ്ട് അവസാനിപ്പിക്കാൻ സാധിക്കില്ല എന്നുമായിരുന്നു. ലോക്കറിന്റെ താക്കോൽ സ്വപ്നയുടെ കയ്യിലായിരുന്നു.
പക്ഷേ അക്കൗണ്ടിലേക്ക് കൂടുതൽ പണം വരാൻ തുടങ്ങിയതോടെ സ്വപ്നയുടെ കയ്യിൽ നിന്നും താക്കോൽ ശിവശങ്കർ പറഞ്ഞിട്ട് വാങ്ങി. ലോക്കറുകൾ തുടങ്ങിയത് സെക്രട്ടേറിയറ്റിനടുത്ത് എസ്ബിഐ സിറ്റി ബ്രാഞ്ചിലും ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലുമായിരുന്നു. ഇനി എൻഫോസ്മെന്റിന്റെ മുന്നിലുള്ള വലിയ ദൗത്യം ലോക്കറിൽ എത്ര കോടി രൂപ എത്തി എന്ന് കണ്ടെത്തുകയാണ്. സ്വപ്ന സുരേഷിന് വേണ്ടിയാണ് ലോക്കർ തുറന്നത്. അപ്പോൾ സ്വപ്നയെ കുറിച്ച് വേണുഗോപാൽ പറഞ്ഞത് ഇക്കാര്യങ്ങളാണ്.
നിർണായകമായ വെളിപ്പെടുത്തൽ തന്നെയാണ് അദ്ദേഹം ഈ ഒരു വിഷയത്തിൽ സ്വപ്ന സുരേഷിനെ കുറിച്ച് നടത്തിയിരിക്കുന്നത്. അതേസമയം തീർച്ചയായിട്ടും ഈ കേസിൽ സ്വപ്നയും പ്രതിയാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അത് തള്ളിക്കളയാൻ ആകില്ല. ഈ കേസുമായി ബന്ധപ്പെട്ട് സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്, കൂട്ടുപ്രതി പി.എസ്.സരിത്ത്, ലൈഫ് മിഷന്റെ കരാർ ഏറ്റെടുത്ത യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ എന്നിവരെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























