Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കൊന്നവര്‍ കൊല്ലിച്ചവര്‍ക്കെതിരെ 'കുഴി തോണ്ടുമ്പോൾ ' വീഴുന്നത് വമ്പന്മാർ..ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്താനിടയായ സാഹചര്യത്തെക്കുറിച്ച് ഇയാള്‍ പറയുന്നത് മുഖവിലയ്‌ക്കെടുക്കേണ്ടതില്ല..പക്ഷേ പറയുന്നത് സത്യമാണെന്ന് സിപിഎമ്മിന്റെ കൊലാപതക രാഷ്ട്രീയത്തെക്കുറിച്ച്, സാമാന്യധാരണയുള്ള ആര്‍ക്കും ബോധ്യമാകും..

17 FEBRUARY 2023 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

എല്ലാം കൊണ്ടും അഹങ്കരിച്ചു നടന്നിരുന്ന പാർട്ടിക്ക് മുകളിൽ ഇടി തീ പോലെയായിരുന്നു, പാർട്ടി വളർത്തിയ കുഞ്ഞാടുകൾ ഇന്ന് പാർട്ടിക്ക് എതിരെ തിരിയാൻ മാത്രം വളരാനിരിക്കുകയാണ് എന്നുള്ള യാഥാർഥ്യം നേതൃത്വത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്..പാര്‍ട്ടി ആസ്ഥാനങ്ങളില്‍നിന്നുള്ള ക്യാപ്‌സ്യൂളുകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി കണ്ണൂര്‍ സിപിഎമ്മിലെ ചില സൈബര്‍ സഖാക്കള്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയ പ്രതികരണങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണല്ലോ. കുറെക്കാലമായി പാര്‍ട്ടിക്കകത്ത് പുകഞ്ഞുകൊണ്ടിരുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പാര്‍ട്ടി നേതാക്കളാണ് തങ്ങളെക്കൊണ്ട് കൊലപാതകങ്ങള്‍ നടത്തിച്ചതെന്നും, ഇതിന് ആഹ്വാനം ചെയ്തവര്‍ക്ക് പാര്‍ട്ടി ഭരിക്കുന്ന സഹകരണ ബാങ്കുകളിലും മറ്റും ജോലി ലഭിച്ചപ്പോള്‍, കൊലപാതകം നടത്തിയ തങ്ങള്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ണംവയ്ക്കലുമാണ് നേരിടേണ്ടിവന്നതെന്നും കൊലയാളി സംഘത്തില്‍പ്പെട്ട ആകാശ് തില്ലങ്കേരി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത് തീര്‍ച്ചയായും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. തങ്ങള്‍ വാ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാനാവില്ലെന്നു മുന്നറിയിപ്പ് നല്‍കുന്ന ഇയാള്‍, പാര്‍ട്ടി തള്ളിയതോടെയാണ് സ്വര്‍ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞതെന്നും വ്യക്തമാക്കിയിരിക്കുന്നു. തെറ്റിലേക്കു പോകാതിരിക്കാനോ തിരുത്താനോ പാര്‍ട്ടി ശ്രമിച്ചില്ലെന്നും, ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോള്‍ തുറന്നുപറയുന്നതെന്നും ആകാശ് തില്ലങ്കേരി പറയുന്നു.

 

ഇപ്പോള്‍ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്താനിടയായ സാഹചര്യത്തെക്കുറിച്ച് ഇയാള്‍ പറയുന്നത് മുഖവിലയ്‌ക്കെടുക്കേണ്ടതില്ല. പക്ഷേ പറയുന്നത് സത്യമാണെന്ന് സിപിഎമ്മിന്റെ കൊലാപതക രാഷ്ട്രീയത്തെക്കുറിച്ച് സാമാന്യധാരണയുള്ള ആര്‍ക്കും ബോധ്യമാകും. ഇനി എന്തൊക്കെയാണ് വെളിപ്പെടാനിരിക്കുന്നതെന്ന് കാത്തിരുന്ന് കാണണം.തില്ലങ്കേരി എന്ന പ്രദേശത്തെ പാര്‍ട്ടി വിഭാഗീയതയായി മാത്രം ഇതിനെ ചെറുതാക്കാനാവില്ല. കേരള രാഷ്ട്രീയവും സമൂഹവും അഭിമുഖീകരിക്കുന്ന വളരെ ഗുരുതരമായ ഒരു പ്രശ്‌നത്തിന്റെ മേല്‍ത്തുമ്പു മാത്രമാണിത്. വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്ന യുവാവ് കുറച്ചുകാലം മുന്‍പുവരെ സിപിഎമ്മിന് വേണ്ടപ്പെട്ടവനായിരുന്നു. പാര്‍ട്ടി ആരോപണ വിധേയമായ രണ്ട് കൊലപാതകക്കേസുകളില്‍ പ്രതിയാണിയാള്‍. സ്വര്‍ണക്കടത്തുകേസില്‍ പ്രതികളായതോടെ ചിലര്‍ക്കെതിരെ നടപടിയെടുത്തെന്നു വരുത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിതരാവുകയുണ്ടായി. എന്നാല്‍ ഇപ്രകാരം പുറത്തുനിര്‍ത്തിയവരെ പാര്‍ട്ടി വേദിയില്‍ ക്ഷണിച്ചുവരുത്തി ആദരിച്ചത് വിവാദമായി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ എടുക്കുന്ന അച്ചടക്ക നടപടികള്‍ പ്രഹസനമാണെന്ന് തെളിയിക്കുന്ന സംഭവമായി ഇതും. ആക്രമണങ്ങളിലും കൊലപാതകങ്ങളിലും കവര്‍ച്ചകളിലും അഴിമതികളിലും അനാശാസ്യ പ്രവൃത്തികളിലുമൊക്കെ ഏര്‍പ്പെടുന്നവര്‍ പാര്‍ട്ടിക്ക് പുറത്തായാലും നേതാക്കള്‍ക്ക് വേണ്ടപ്പെട്ടവരായി തുടരും. കണ്ണൂരില്‍ മാത്രമല്ല, കളമശ്ശേരിയിലും ആലപ്പുഴയിലും തിരുവനന്തപുരത്തും


പത്തനംതിട്ടയിലുമൊക്കെ ഇതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ നിയമത്തിന് വിട്ടുകൊടുക്കാതെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ പരിപാടിയാണ് ഇത്തരം അച്ചടക്ക നടപടികള്‍. പാര്‍ട്ടിയുടെ ഔദ്യോഗികസ്ഥാനത്ത് ഇല്ലാതിരിക്കുന്നു എന്നതിനപ്പുറം പുറത്തായവര്‍ക്ക് യാതൊന്നും സംഭവിക്കുന്നില്ല. സംഭവം എല്ലാം പഴയതുപോലെ തുടരും. ഒരു നഷ്ടവും സംഭവിക്കുന്നില്ല. ജനങ്ങള്‍ മറന്നുകഴിയുന്നതോടെ ഏതു സ്ഥാനത്തുനിന്നാണോ പുറത്താക്കിയത് അവിടെയോ അതിനു മുകളിലോ ഇവര്‍ തിരിച്ചെത്തും.കണ്ണൂര്‍ ജില്ലക്കകത്തും പുറത്തും സിപിഎമ്മിന് കൊലപാതക സ്‌ക്വാഡുകളുണ്ടെന്നത് പകല്‍പോലെ വ്യക്തമാണല്ലോ. കൊല്ലുന്നവര്‍ ഇവരാണെങ്കിലും കൊല്ലിക്കുന്നവര്‍ പാര്‍ട്ടി നേതാക്കളാണെന്നും ജനങ്ങള്‍ക്കറിയാം. പാര്‍ട്ടി നേതാക്കളും എംഎല്‍എമാരും എംപിമാരും മന്ത്രിമാരുമൊക്കെ ഇവരില്‍പ്പെടുന്നു. പാര്‍ട്ടിക്കുവേണ്ടി രാഷ്ട്രീയ പ്രതിയോഗികളെ കൊന്നൊടുക്കുന്നതില്‍ അഭിമാനിക്കുന്നവരാണ് ഈ നേതാക്കള്‍. പാര്‍ട്ടിയുടെ നേതൃനിരയില്‍ കാരായി രാജന്മാര്‍ക്കും കുഞ്ഞനന്തന്മാര്‍ക്കും മുകളില്‍ വിഹരിക്കുന്നവരും ഇത്തരക്കാരായുണ്ട്. ഇക്കൂട്ടരുടെ അറിവും സമ്മതവുമില്ലാതെ ഒരു രാഷ്ട്രീയ കൊലപാതകവും നടക്കില്ലെന്ന് ഉറപ്പാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (1 hour ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (1 hour ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (1 hour ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (1 hour ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (1 hour ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (2 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (2 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (2 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (2 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (2 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (2 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (2 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (5 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (5 hours ago)

Malayali Vartha Recommends