പ്രളയബാധിതർക്ക് വീടുകളും ആശുപത്രികളും നിർമ്മിക്കാൻ കിട്ടിയ ഒരുകോടി ദിർഹം; ആ സംഭാവന സ്വകാര്യ കരാറുകാരിലെത്തിക്കാൻ ശിവശങ്കറിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്

ശിവശങ്കറിനെ സംബന്ധിച്ച് നിർണായകമായ ഒരു വെളിപ്പെടുത്തൽ കൂടെ ഇ ഡി നടത്തിയിരിക്കുകയാണ്. പ്രളയബാധിതർക്ക് വീടുകളും ആശുപത്രികളും നിർമ്മിക്കാൻ ഒരുകോടി ദിർഹം കിട്ടി . സംഭാവന സ്വകാര്യ കരാറുകാരിലെത്തിക്കാൻ ശിവശങ്കറിന്റെ നേതൃത്വത്തിൽ
ഗൂഢാലോചന നടന്നതായി ഇ.ഡി വെളിപ്പെടുത്തിയിരിക്കുകയാണ്. യു.എ.ഇയിലെ ജീവകാരുണ്യ സംഘടനയായ റെഡ്ക്രെസന്റ് സർക്കാരുമായി ധാരണാപത്രമൊപ്പിട്ടിരുന്നു. ഇതിനു പിന്നാലെയാണ് യു.എ.ഇ കോൺസൽ ജനറലുമായി കരാറുണ്ടാക്കാൻ സ്വകാര്യകമ്പനികളെ അനുവദിച്ചത് . സി.എ.ജി ഓഡിറ്റൊഴിവാക്കി കോഴ തട്ടാനുള്ള നാടകമായിരുന്നു ഇത് . ശിവശങ്കറിനുള്ള ഒരു കോടി കോൺസുലേറ്റിലെ അക്കൗണ്ടന്റ് ഖാലിദാണ് എത്തിച്ച് കൊടുത്തത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
അതേസമയം അതിനിടെ സ്വപ്ന സുരേഷും എം ശിവശങ്കറും നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് പുറത്തായി. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ശിവശങ്കര്‍ നല്‍കുന്നത്. ഒന്നിലും കാര്യമായി ഇടപെടാതെ സ്വപ്ന ഒഴിഞ്ഞു നില്‍ക്കണമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടായാല്‍ എല്ലാം സ്വപ്നയുടെ തലയില്‍ ഇടുമെന്നും ശിവശങ്കര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha

























