ആകാശ് തില്ലങ്കേരിയുടെ നാളുകള്‍ എണ്ണപ്പെട്ടു;ആകാശ് ക്രിമിനല്‍ സംഘത്തിന്റെ ഭാഗം, കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് അറിയാം,പാര്‍ട്ടി സെക്രട്ടറിയുടെ വാക്കില്‍ ഭീഷണി സ്വരം!

ആകാശ് തില്ലങ്കേരിയുടെ നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞു. പാര്‍ട്ടിക്കെതിരെ വിരല്‍ ചൂണ്ടിയ ആകാശിന്ന് ഇനി കെട്ടകാലം. അതിന്റെ സൂചനകള്‍ പുറത്ത്. വിഷയം പാര്‍ട്ടിക്ക് കൈകാര്യം ചെയ്യാനറിയാമെന്ന എംവി ഗോവിന്ദന്‍. പാര്‍ട്ടി സെക്രട്ടറിയുടെ വാക്കുകളില്‍ ഭീഷണി സ്വരം. ക്വട്ടേഷന്‍ രാജാവാണ് ആകാശ് തില്ലങ്കേരി എന്ന് കഴിഞ്ഞ ദിവസം എം.വി. ജയരാജന്‍ പറഞ്ഞിരുന്നു. ആകാശ് ക്രിമിനല്‍ സംഘത്തിന്റെ ഭാഗമെന്ന് പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞിരിക്കുന്നു. ആകാശിനെ ചാവേറായ് വളര്‍ത്തിയെടുത്തവര്‍ ഇന്നിപ്പോള്‍ തള്ളിപ്പറഞ്ഞ് കഴിഞ്ഞു. തില്ലങ്കേരി കൂട്ടത്തിന് പാര്‍ട്ടിയുടെ താക്കീതാണ് പാര്‍ട്ടി സെക്രട്ടറിയിലൂടെ പുറത്ത് വന്നത്. ഇനി നടക്കാന്‍ പോകുന്നത് കാത്തിരുന്ന് കാണണം.
ആകാശ് തില്ലങ്കേരി ക്രിമിനല്‍ സംഘത്തിന്റെ ഭാഗമാണെന്നും ആകാശിന് മറുപടി പറയേണ്ടതില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സമൂഹ മാധ്യമങ്ങളില്‍ ആകാശ് എന്ത് പറഞ്ഞാലും വാ തുറക്കരുതെന്ന് സി.പി.എം. അണികള്‍ക്ക് പാര്‍ട്ടി നിര്‍ദേശം. പ്രദേശത്ത് ഏതോ ഒരു ക്രിമിനല്‍ സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒരാളെ പറ്റി എന്ത് പ്രതികരിക്കാനാണ്. ഒന്നും പ്രതികരിക്കാനില്ല. പാര്‍ട്ടിക്ക് തന്നെ കൃത്യമായി കൈകാര്യം ചെയ്യാന്‍ അറിയാം. ഏതെങ്കിലും ആള്‍ അവിടെയും ഇവിടെയും പറഞ്ഞാല്‍ പ്രതികരിക്കാന്‍ നടക്കണോ? അതെല്ലാം പ്രാദേശികമായിട്ടുള്ള കാര്യമായിട്ടെടുത്താല്‍ മതി' എം.വി. ഗോവിന്ദന്‍ പറഞ്ഞു. ക്വട്ടേഷന്‍ രാജാവാണ് ആകാശ് തില്ലങ്കേരി എന്ന് കഴിഞ്ഞ ദിവസം എം.വി. ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ക്രിമിനല്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ആകാശ് തില്ലങ്കേരി എന്ന് വ്യക്തമാക്കിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തിയത്.
അതേസമയം ഡി.വൈ.എഫ്.ഐ. വനിതാ നേതാവിന്റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടും ആകാശിനെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം ഫേസ്ബുക്കില്‍ നിരന്തരം പോസ്റ്റുകളും കമന്റുകളുമായ് ആകാശ് സജീവമാണ്. കേസില്‍ പ്രതികളായ ആകാശിന്റെ സുഹൃത്തുക്കളായ ജിജോ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ ഫേസ്ബുക്കില്‍ സജീവമാണ്. ആകാശിനെ പോലീസ് കസ്റ്റഡിയിലെടുക്കാത്തതും സിപിഎം നിര്‍ദ്ദേശം കൊണ്ടാണ്. കാരണം ആകാശിനെ കൂടുതല്‍ പ്രകോപിപ്പിക്കുന്നത് പാര്‍ട്ടിക്ക് അത്ര നല്ലതിനല്ല. എന്നെക്കൊണ്ടൊന്നും കൂടുതല്‍ വിളിച്ച് പറയിപ്പിക്കരുതെന്ന് ആകാശ് മുന്‍പ് സിപിഎമ്മിനെ വെല്ലുവിളിച്ചിട്ടുണ്ട്. അപ്പോള്‍ സിപിഎമ്മിന് പൊള്ളുന്ന പലതും ആകാശിന്റെ നാവിന്‍ തുമ്പത്തുണ്ട്. തില്ലങ്കേരി കൂട്ടത്തെക്കൊണ്ട് പൊല്ലാപ്പിലാണ് സിപിഎം. ത്രിശങ്കുവിലാണ് പാര്‍ട്ടിയിപ്പോള്‍.
സമൂഹ മാധ്യമങ്ങളില്‍ ആകാശ് എന്ത് പറഞ്ഞാലും വാ തുറക്കരുതെന്ന് സി.പി.എം. അണികള്‍ക്ക് പാര്‍ട്ടി നിര്‍ദേശം. പ്രശ്‌നം വഷളാക്കണ്ടായെന്ന നിര്‍ദ്ദേശമാണ് പാര്‍ട്ടി ഗ്രൂപ്പുകള്‍ക്കുള്ള മുന്നറിയിപ്പ്. അതുകൊണ്ട് സിപിഎം വെട്ടുകിളി കൂട്ടം സൈബറിടത്തില്‍ സൈലന്റാണ്. ആകാശിനേയും കൂട്ടരേയും പ്രകോപിപ്പിക്കേണ്ടയെന്ന് അണികള്‍ക്ക് നിര്‍ദ്ദേശം കൊടുത്തിരിക്കുന്നത് തന്നെ സിപിഎമ്മിന്റെ ഗതികേടാണ്. പാലൂട്ടി വളര്‍ത്തിയത് കാളകൂട സര്‍പ്പത്തെയാണ്. അതിന്ന് പാര്‍ട്ടിക്ക് നേരെ തിരിയുമ്പോള്‍, ആകാശിന്റെ കടയ്ക്കല്‍ കത്തി വെക്കാന്‍ പാര്‍ട്ടി തിട്ടൂരം ഇടുമെന്ന ചര്‍ച്ചയാണ് സൈബറിടത്തില്‍ നടക്കുന്നത്. ചെയ്ത് കൂട്ടിയതൊക്കെ സിപിഎമ്മിന് ബൂമറാങ് പോലെ തിരിച്ചടിക്കുന്നു.
https://www.facebook.com/Malayalivartha

























