പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റിലായി. പെരുമ്പായിക്കാട് തുണ്ടിയില്‍ പറമ്പില്‍ അഫ്‌സലിനെ(30) ആണ് പാലാ പോലീസിന്റെ പിടിയിലായത്.
ജാമ്യവ്യവസ്ഥയില്‍ സ്റ്റേഷനില്‍ ദിവസവും ഹാജരാകണമെന്ന് കോടതി അറിയിച്ചിട്ടുണ്ടായിരുന്നു. ഇയാള്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുങ്ങിയ വിവരം പോലീസ് അറിയുന്നത്. കോടതിയില്‍ ഹാജരാക്കിയ അഫ്‌സലിനെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha

























