ലക്ഷ്യം പിണറായി വിജയന്‍ മാര്‍ഗ്ഗം വിശ്വസ്തര്‍;ഈഡിയുടെ രണ്ടാം വരവ് വെറുതെയല്ല,വാലുകള്‍ പൂട്ടി തലയിലേക്ക് എത്താന്‍ ഈഡി,ഈഡി നീക്കത്തില്‍ വിറച്ച് പിണറായി!

ഈഡിയുടെ രണ്ടാം വരവില്‍ ഭയക്കുന്ന പിണറായി. പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിശബ്ദദ,സര്‍ക്കാരില്‍ അസ്വസ്ഥത. ഇക്കുറി കണക്ക് കൂട്ടി കരുക്കള്‍ നീക്കുകയാണ് ഈഡി. ആദ്യ വരവില്‍ പലയിടത്തും ഈഡിക്ക് പിഴച്ചു. ഇത്തവണ ലൈഫ് മിഷനില്‍ മാത്രം അന്വേഷണം കേന്ദ്രീകരിച്ച് നീങ്ങുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തുകയാണ് ഈഡി ലക്ഷ്യം. അതിനുള്ള മാര്‍ഗ്ഗം മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ തന്നെ. ശിവശരന്റെ അറസ്റ്റ് ചാടിക്കേറി ആയിരുന്നില്ല, പലതെളിവുകളും കിട്ടിയതിന് ശേഷം തന്നെ ആയിരുന്നു. പദവിയൊഴിഞ്ഞ് ശിവശങ്കരന്‍ ഇറങ്ങുന്ന ദിനം തന്നെ പൂട്ടി. ശിവശങ്കരന്റെ അറസ്റ്റ് പിണറായി സര്‍ക്കാര്‍ സ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ല. അങ്ങനെ മര്‍മ്മം നോക്കി അടിച്ചു.
ഇനിയും പൂട്ടാന്‍ വിശ്വസ്തരുടെ നീണ്ട നിര. രണ്ടാമത്തെ സ്റ്റെപ്പ് യുവി ജോസിലേക്ക്. അവിടെയും പിഴക്കാതെ നോക്കി ഈഡി. ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍, മൊഴി നല്‍കാന്‍ ലൈഫ് മിഷന്‍ മുന്‍ സിഇഒ യു വി ജോസിനെ ഇഡി അന്വേഷണ സംഘം വിളിച്ചുവരുത്തി. ലൈഫ് മിഷന്‍ കോഴയിടപാടില്‍ വാ തുറക്കാത്ത ശിവശങ്കരന്റെ വാ തുറപ്പിക്കാനുള്ള എന്തെങ്കിലും യുവി ജോസില്‍ നിനന്് വീണ് കിട്ടിയാല്‍ ഈഡി നീക്കം വിജയിക്കും. ശിവശങ്കരന്‍ എല്ലാ ചോദ്യങ്ങളോടും നിസ്സഹകരണ നിലപാട് തുടരുന്നത് ഈഡിയെ കുറച്ച് വലയ്ക്കുന്നുണ്ട്. എന്നാല്‍ വിടാന്‍ ഈഡിക്കും ഉദ്ദേശമില്ല. ശിവശങ്കരന്റെ വാ തുറപ്പിക്കണം അതാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.
ലൈഫ് മിഷന്‍ കരാറുകാരായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ യു വി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ കരാര്‍ യൂണിടാക്കിന് തന്നെ കിട്ടാന്‍ യുവി ജോസിനെ നിഷ്പ്രഭനാക്കി ശിവശങ്കര്‍ ചരടുവലികള്‍ നടത്തിയെന്നാണ് സ്വപ്ന സുരേഷ് മൊഴി നല്‍കിയിരിക്കുന്നത്. യുവി ജോസിനെ ശിവശങ്കര്‍ മുഖാന്തിരം പരിചയപ്പെട്ടത് സംബന്ധിച്ച് സന്തോഷ് ഈപ്പനും മൊഴി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുവി ജോസില്‍ നിന്ന് വിവരങ്ങള്‍ തേടി ശിവശങ്കറെക്കൊണ്ട് വരും ദിവസങ്ങളില്‍ കാര്യങ്ങള്‍ പറയിപ്പിക്കാനാണ് ശ്രമം.
ശിവശങ്കരന് ഏണിയാകുന്ന തെളിവ് ഒരു തെളിവ് ഈഡിക്ക് ലഭിച്ച് കഴിഞ്ഞു. 2019 സെപ്റ്റംബര്‍ ഏഴിന് സ്വപ്ന സുരേഷുമായി ശിവശങ്കര്‍ നടത്തിയ വാട്‌സ് ആപ് ചാറ്റ് പുറത്തുവന്നു. യുഎഇയിലെ ഫണ്ടിങ് ഏജന്‍സിയായ റെഡ് ക്രസിന്റിനെ ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് കൊണ്ടുവരാന്‍ എന്തൊക്കെ ചെയ്യണമെന്നാണ് ശിവശങ്കര്‍ സ്വപ്നയോട് നിര്‍ദേശിക്കുന്നത്. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കേണ്ട കത്തിന്റെ മാതൃകയും ശിവശങ്കര്‍ നല്‍കുന്നുണ്ട്. അങ്ങനെ മുഖ്യന്റെ അടുത്ത വിശ്വസ്തന്‍ സിഎം രവീന്ദ്രനിലേക്ക് എത്താനുള്ള കച്ചിത്തുരുമ്പ് ഈഡിക്ക് ലഭിച്ചു. സിഎം രവീന്ദ്രനും ഉത്തരങ്ങളുടെ കലവറയാണ്.
രവീന്ദ്രനിലേക്ക് എത്തുന്നതോടെ പിണറായി എന്ന കാട്ടുകള്ളനിലേക്കുള്ള ദൂരം ഈഡിക്ക് കുറയുകയാണ്. കാരണം ശിവശങ്കരനും രവീന്ദ്രനുമൊക്കെ കരങ്ങള്‍ മാത്രം. തല പിണറായി ആണല്ലോ. ആ തലയാണ് ഈഡിയുടെ ലകഷ്യം. ആദ്യ വരവില്‍ പിണറായി എന്ന ലക്ഷ്യം ഈഡിക്ക് പിഴച്ചിരുന്നു. രണ്ടാവരവില്‍ പിഴവുകള്‍ ഉണ്ടാകാതിരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഓരോ ചുവടും വെക്കുന്നത്. പിണറായിയെ വീഴ്്ത്തുക അത്ര എളുപ്പമല്ലെന്ന് ഈഡിക്കും അറിയാം. അതുകൊണ്ട് അനാവശ്യ വിവാദങ്ങളിലേക്ക് പോകാതെ കാര്യങ്ങള്‍ കിറുകൃത്യമായ് ഓപ്പറേറ്റ് ചെയ്യാന്‍ ഈഡി നീക്കം. പിണറായിയെ കാട്ടിക്കൊടുക്കാന്‍ വിശ്വസ്തര്‍ തയ്യാറാകില്ല. സ്വയം കുറ്റം ഏറ്റാലും പിണറായിലേക്ക് വിശ്വസ്തര്‍ വിരല്‍ ചൂണ്ടില്ല. അതാണ് മുഖ്യന്റെ ആത്മവിശ്വാസം. സ്പ്രിങ്ക്‌ളറിലും,ലൂയിസ് ബര്‍ഗര്‍ വിവാദത്തിലുമൊക്കെ അതിവിദഗ്ദമായ് വിശ്വസ്തരെ മുന്നിലിട്ട് തടിതപ്പിയ പിണറായിയെ നമ്മള്‍ കണ്ടിട്ടുള്ളതാണ്. ലൈഫ് മിഷനിലും വിശ്വസ്തര്‍ മാത്രം കുടുങ്ങുമോ. പിണറായി രക്ഷപ്പെടുമോ എന്ന് കണ്ടറിയണം. എങ്കിലും പിണരായിയെ പൂട്ടാന്‍ പതിനെട്ടടവും പുറത്തെടുക്കാന്‍ ഈഡി.
https://www.facebook.com/Malayalivartha

























