സിബി ഐ കൂട്ടിലടച്ച് തത്തയാകുന്ന കാലം. എം.വി ഗോവിന്ദന്‍

ആകാശ് തില്ലങ്കേരി വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രാദേശികമായുള്ള ഒരു ക്രിമിനല്‍ സംഘമാണിത്. അതേ കുറിച്ചു ഞാന്‍ പ്രതികരിക്കുന്നില്ലെന്ന് എംവി ഗോവിന്ദന്‍ തളിപ്പറമ്പില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കൊലപാതകം നടത്താനുള്ള ആഹ്വാനമൊന്നും പാര്‍ട്ടി നടത്തിയിട്ടില്ല. അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പാര്‍ട്ടിക്ക് മറ്റു സഹായങ്ങളൊന്നും വേണ്ട. ക്രിമിനല്‍ സംഘത്തിന്റെ ഭാഗമായവര്‍ക്കൊന്നും മറുപടിയില്ല. അതൊക്കെ പ്രാദേശികമായ കാര്യം മാത്രമായി എടുത്താല്‍ മതി.
ശുഹൈബ് വധക്കേസ് യുഡിഎഫ് എല്ലാ കാലത്തും ആയുധമാക്കാറുണ്ട്. അത് ഇപ്പോ തുടങ്ങിയത് ഒന്നുമല്ലല്ലോ. എത്രയോ കാലമായില്ലേ. അതിലൊന്നും ഞങ്ങള്‍ക്കൊരു ഉത്കണ്ഠയുമില്ല. സ്ത്രീത്വത്തെ അപമാനിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടും. സോഷ്യല്‍ മീഡിയയില്‍ ആരെയെങ്കിലും നിയന്ത്രിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഷുഹൈബ് വധ കേസില്‍ സി ബി ഐ അന്വേഷണം അവസാന വാക്കല്ല. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടിനോട് സി പി എം യോജിക്കുന്നില്ല. സി ബി ഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ കൂട്ടിലടച്ച തത്തയാണെന്ന് മനസിലാവുന്ന കാലമാണിത്. ജനകീയ പ്രതിരോധ മുന്നേറ്റ ജാഥയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധമുയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം സോഷ്യല്‍ മീഡിയയിലെ വിവാദങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം പാര്‍ട്ടി അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഫെബ്രുവരി 20ന് പാര്‍ട്ടി എം വി ഗോവിന്ദന്‍ നയിക്കുന്ന സംസ്ഥാന ജാഥ തുടങ്ങാനിരിക്കെ വിവാദങ്ങള്‍ ജനകീയ പ്രതിരോധ മുന്നേറ്റ യാത്രയുടെ ശോഭ കെടുത്തുമെന്ന ആശങ്കയിലാണ് നേതൃത്വം.
https://www.facebook.com/Malayalivartha

























