യു.വി.ജോസിനെ മാറ്റി നിറുത്തിയ ആ ദിനങ്ങളില്‍ ശിവശങ്കര്‍ ചെയ്തത് ഇതാണ് മുഖ്യനെല്ലാം അറിയാം.

റെഡ് ക്രസന്റ് നല്‍കിയ തുകയില്‍ 9 കോടി രൂപയും കോഴ ഇനത്തില്‍ ചെലവായതായാണ് ആദ്യഘട്ടത്തില്‍ പുറത്തുവന്ന വിവരം. പദ്ധതിയുടെ നടപടിക്രമങ്ങള്‍ ആരംഭിച്ച ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസിനെ 2018 ഡിസംബറില്‍ ഒരുമാസം തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി ഡപ്യൂട്ടേഷന്‍ നല്‍കി മാറ്റിനിര്‍ത്തി എന്തിനാണ് സിഇഒ പദവി ഏറ്റെടുത്തതെന്ന ചോദ്യത്തിനു ശിവശങ്കര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. യു.വിയജോസിനെ മാറ്റി നിറുത്തിയ ഒരു മാസം കൊണ്ടാണ് ശിവശങ്കറും സ്വപ്‌ന സുരേഷും , രവീന്ദ്രനും ചേര്‍ന്ന കോണ്‍സുലേറ്റുമായിട്ടുള്ള കത്തിടപാടുകള്‍ നടത്തുന്നത്. ആ സമയത്ത് സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും കയറിയിറങ്ങി നടന്ന സ്വപ്‌ന എല്ലാവരുടെയും മാഡമായി.
മാഡത്തിനെ കണ്ടാല്‍ പോലീസുകാര്‍ പോലും സല്യൂട്ടടിക്കുന്ന തരത്തിലേയ്ക്ക് അധികാരം വളര്‍ന്നു. സ്വപ്‌നയും , ശിവശങ്കറും, സി .എന്‍.രവീന്ദ്രനും ചേര്‍ന്ന് നടത്തി കൊണ്ടിരുന്ന എല്ലാ നിയമവിരുദ്ധ ഇടപാടുകളും മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. മുഖ്യമന്ത്രയുടെ ഓഫീസില്‍ പിണറായി വിജയന്റെ മുന്നില്‍ സ്വപ്‌ന അപൂര്‍വ്വമായി മാത്രമേ എത്തിയിരുന്നുള്ളൂ. കാരണം മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍മാരുള്‍പ്പടെയാണ്. അത്തരത്തിലൊരു ആരോപണവും ഉയരാത്തതും അതുകൊണ്ടാണ് .
ഒരു മാസത്തെ ഡെപ്യൂട്ടേഷന്‍ നല്കി തിരഞ്ഞെടുപ്പ് ജോലിയ്ക്ക് ലൈഫ് മിഷന്‍ സിഇ ഒ യു.വി ജോസിനെ വിട്ടശേഷം ശിവശങ്കര്‍ അന്ന് തന്നെ സിഇഒ പദവി ഏറ്റെടുത്തു. അതിന് ശേഷം നടന്നതെല്ലാം കൃത്രിമമാണ്. കള്ളക്കളി കാണിക്കാന്‍ വേണ്ടി മാത്രം ശിവശങ്കര്‍ ആ പദവി ഏറ്റെടുത്തെന്ന വിശ്വാസത്തിലാണ ഇഡി. യു.വി ജോസിന്റെ ചോദ്യം ചെയ്യലില്‍ അദ്ദേഹം ഇല്ലാത്ത സമയത്താണ് കോണ്‍സുലേറ്റുമായുള്ള ഇടപാടുകള്‍ക്ക് രേഖയുണ്ടാക്കിയതെന്നും താന്‍ കരാറില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കൂടാതെ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയെ ചെറിയ എന്തെങ്കിലും കാര്യം പറഞ്ഞ് തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നുമാണ് യു.വി.ജോസ് മൊഴി നല്കിയിരിക്കുന്നത്.
ബാക്കി കാര്യങ്ങളുടെ നടത്തിപ്പെല്ലാം ശിവശങ്കറുമായിട്ടാണ്. മുഖ്യമന്ത്രിയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയില്‍ ലൈഫ് മിഷനെ കുറിച്ച് വലിയ പ്രതീക്ഷകളാണ് നല്കിയിരുന്നത്. ഇീ പ്രതീക്ഷകളാണ് വീട് കിട്ടാനുള്ളവര്‍ക്ക് മുഖ്യമന്ത്രിയും നല്കി കൊണ്ടിരുന്നത്. ഇത്തരം കാര്യങ്ങളില്‍ മുഖ്യന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പോലും ശിവശങ്കറിനോടും സ്വപ്‌നയോടുമാണ് വിവരങ്ങള്‍ തിരക്കി കൊണ്ടിരുന്നതെന്ന വിവരമാണ് പുറത്തു വരുന്നത്.തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിനു സമീപം വാഹനത്തില്‍ കോഴപ്പണം എത്തിച്ച യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍ ഈ തുക കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കാണു കൈമാറിയത്. ഇതിനു ശേഷം സന്തോഷ് ഈപ്പന്‍, സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ തിരുവനന്തപുരത്ത് ഒത്തുചേര്‍ന്നു മദ്യസല്‍ക്കാരം നടത്തിയത് 2019 ഏപ്രില്‍ 28ന് ആണ്.
ലൈഫ്മിഷന്‍ പദ്ധതിയിലെ കോഴയുറപ്പിച്ചതിനു പിന്നിലെ സൂത്രധാരന്‍ എം. ശിവശങ്കറെന്ന് ഉറപ്പിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം പുരോഗമിക്കുന്നത്. പദ്ധതിയുടെ ധാരണാപത്രം ഒപ്പിടുന്നതിനു രണ്ട് ദിവസം മുന്‍പ് റെഡ്ക്രസന്റിനായി കത്ത് തയാറാക്കി നല്‍കിയത് ശിവശങ്കറാണെന്നു വ്യക്തമാക്കുന്ന, സ്വപ്നയുമായുള്ള വാട്‌സാപ്പ് ചാറ്റുകള്‍ ഇഡിക്ക് ലഭിച്ചു.
2019 ജൂലൈ 11നാണ് വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവയ്ക്കുന്നത്. ധാരണാപത്രം എങ്ങനെയാകണം, അതില്‍ കോണ്‍സുലേറ്റ് എങ്ങനെ ഇടപെടണം, അനുബന്ധ കത്തുകള്‍ എങ്ങനെ നല്‍കണം എന്നെല്ലാം നിര്‍ദേശിച്ചത് ശിവശങ്കറാണെന്നു വാട്‌സാപ് ചാറ്റുകള്‍ വ്യകതമാക്കുന്നു. ധാരണാപത്രം ഒപ്പിട്ടതിന് രണ്ട് ദിവസം മുന്‍പ് 2019 ജൂലൈ ഒന്‍പതിനാണ് ശിവശങ്കര്‍ വാട്‌സാപ് വഴി സ്വപ്നയ്ക്ക് ഈ നിര്‍ദേശം നല്‍കുന്നത്.
ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന്റെ തലേദിവസം കത്തുകള്‍ അയച്ചുനല്‍കാനും സ്വപ്നയോടു ശിവശങ്കര്‍ ആവശ്യപ്പെടുന്നുണ്ട്. പ്രളയദുരിത ബാധിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിനും ആരോഗ്യ കേന്ദ്രം നിര്‍മിക്കുന്നതിനും 21.72 കോടി രൂപയുടെ പദ്ധതിയാണ് റെഡ്ക്രസന്റ് ആവിഷ്‌കരിച്ചത്. പദ്ധതിയുടെ നിര്‍മാണ കരാര്‍ യൂണിടാക്കിന് അനധികൃതമായി നല്‍കി കമ്മിഷന്‍ നേടിയെടുക്കുകയായിരുന്നു ശിവശങ്കറിന്റെ ഉന്നമെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
യൂണിടാക് എംഡി സന്തോഷ് ഈപ്പനെ തനിക്കു പരിചയപ്പെടുത്തിയതു ശിവശങ്കറാണെന്ന് യു.വി. ജോസ് ഇഡിക്കു നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണു യു.വി. ജോസിനെയും ശിവശങ്കറിനൊപ്പമിരുത്തി മൊഴിയെടുക്കുന്നത്. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം മൂന്നു തവണ ലോക്കര്‍ തുറന്നിരുന്നുവെന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ ഇഡിക്ക് മൊഴി നല്‍കിയിരുന്നു.
ലൈഫ് മിഷന്‍ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാന്‍ ശിവശങ്കര്‍ നിര്‍ദ്ദേശിക്കുന്നത്. റെഡ് ക്രസന്റിനെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമാക്കാന്‍ ഗൂഢാലോചന നടന്നെന്നാണ് ഇഡിയുടെ സംശയം. ശിവശങ്കറിന്റെയും സ്വപ്നയുടെയും ഫോണുകള്‍ ഫൊറന്‍സിക് പരിശോധന നടത്തിയതോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ ലഭിച്ചത്. ഒരു ദിവസം ഉച്ചയ്ക്ക് 1.32 ന് ശേഷം നടത്തിയ ചാറ്റുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha

























