ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് മകൻ ചാണ്ടി ഉമ്മൻ.. 'ആശുപത്രിയിൽ നിന്നൊരിടവേള' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്...

ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് മകൻ ചാണ്ടി ഉമ്മൻ. 'ആശുപത്രിയിൽ നിന്നൊരിടവേള' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി മുറിയിലിരുന്ന് പത്രം വായിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. സാധാരണയായി ഇട്ടുകാണുന്ന ഖദർ ഷർട്ടും മുണ്ടും തന്നെയാണ് അദ്ദേഹത്തിന്റെ വേഷം.
ഫെബ്രുവരി 12നാണ് തുടർചികിത്സയ്ക്കായി ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിലേയ്ക്ക് കൊണ്ടുപോയത്. ഇതിനായി എ ഐ സി സി പ്രത്യേക വിമാനം ഏർപ്പാടാക്കിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമായിരുന്നു ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഫിസിയോ തെറാപ്പിയുടെ ഭാഗമായി അദ്ദേഹത്തെ നടത്തിച്ച് തുടങ്ങിയതായും ഡോക്ടർമാർ വ്യക്തമാക്കി. പതിനഞ്ച് ദിവസത്തെ ആരോഗ്യനിലയിലുണ്ടാകുന്ന പുരോഗതി വിലയിരുത്തിയാകും തുടർചികിത്സ നിശ്ചയിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























