ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയിൽ വാഗമണിലെ വാഗാലാൻഡ് ഹോട്ടൽ പൂട്ടിച്ചു... ഇന്ന് രാവിലെ ഹോട്ടലിലെത്തിയ കോഴിക്കോട് സ്വദേശികളായ വിദ്യാർത്ഥികളുടെ സംഘത്തിനാണ് മുട്ടക്കറിയിൽ നിന്ന് പുഴുവിനെ കിട്ടിയത്..

ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയിൽ വാഗമണിലെ വാഗാലാൻഡ് ഹോട്ടൽ പൂട്ടിച്ചു. ഇന്ന് രാവിലെ ഹോട്ടലിലെത്തിയ കോഴിക്കോട് സ്വദേശികളായ വിദ്യാർത്ഥികളുടെ സംഘത്തിനാണ് മുട്ടക്കറിയിൽ നിന്ന് പുഴുവിനെ കിട്ടിയത്. കുട്ടികൾ ശക്തമായി പ്രതിഷേധിച്ചതോടെ അധികൃതരെത്തി ഹോട്ടലിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച ആറ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ 85പേരാണ് ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയത്.
മുട്ടക്കറി കഴിച്ചതോടെ ചില കുട്ടികൾക്ക് ഛർദ്ദിൽ അനുഭവപ്പെട്ടു. തുടർന്ന് അധികൃതരെത്തി ഹോട്ടലിനകത്ത് പരിശോധന നടത്തി. പിന്നാലെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്ത് സൂക്ഷിക്കുന്നതെന്ന് കണ്ടെത്തി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട വിദ്യാർത്ഥികളെ ഹോട്ടലുടമയും തൊഴിലാളികളും ചേർന്ന് മർദിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. ഒരു മാസം മുമ്പും ഈ ഹോട്ടൽ അധികൃതർ അടപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha























