സ്വര്‍ണ്ണത്തില്‍ വെള്ളി പൂശി... എന്നിട്ടും എയര്‍ കസ്റ്റംസ് കൈയ്യോടെ പൊക്കി

നെടുമ്പാശേരി വിമാനത്താവളത്തില്‍ ക്രൂഡ് ചെയിന്‍ രൂപത്തിലും ബെല്‍റ്റിന്റെ ബക്കിളിലും ഘടിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ഗ്രീന്‍ ചാനല്‍ വഴി പുറത്തുന്ന തൃശൂര്‍ സ്വദേശി ഷിഹാസില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഷിഹാസ് എത്തിയത് ഗ്രീന്‍ ചാനല്‍ വഴി പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. 400 ഗ്രാമിലധികം സ്വര്‍ണം ഇയാളില്‍ നിന്ന് കണ്ടെടുത്തിരുന്നു. വെള്ളിനിറത്തില്‍ പൂശിയ രീതിയിലായിരുന്നു സ്വര്‍ണം ഘടിപ്പിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha























