പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 9നും ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10നും

ഇത്തവണ പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 9നും ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10നുമാണ്. രാവിലെയാണ് പരീക്ഷ നടക്കുക. ഒന്നു മുതല്‍ ഒന്‍പതു വരെ ക്‌ളാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍ 30 വരെ നടക്കും. ഉച്ചയ്ക്ക് 2 മണിക്കാവും പരീക്ഷകളെല്ലാം.
ഒരു ദിവസം മൂന്ന് ക്‌ളാസുകള്‍ എന്ന നിലയിലാവും പരീക്ഷ നടത്തുക. ടൈംടേബിള്‍ ഇന്ന് പ്രസിദ്ധീകരിച്ചേക്കും. എല്‍.എസ്.എസ് യു.എസ്.എസ് പരീക്ഷകള്‍ ഏപ്രിലില്‍ നടത്തും. ഫെബ്രുവരിയില്‍ നടത്തേണ്ടതായിരുന്നു.
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് മൂന്നുമാസത്തെ കുടിശിക മാര്‍ച്ച് ആദ്യം അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു പറഞ്ഞു. കേന്ദ്രഫണ്ട് ലഭിച്ചിട്ടുണ്ട്. എന്നാല്‍ തുക വര്‍ദ്ധിപ്പിക്കുന്നതില്‍ തീരുമാനമായില്ല.
https://www.facebook.com/Malayalivartha























