വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി കുഞ്ഞിമൊയ്തീനാണ് അറസ്റ്റിലായത്. സ്‌കൂള്‍ കൗണ്‍സലിംഗിനിടെയാണ് വിദ്യാര്‍ത്ഥി പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്ന് പ്രധാനാദ്ധ്യാപകന്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയായിരുന്നു. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം കരുമാടി സ്വദേശിയായ ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റുചെയ്തത്.
അതേസമയം ആലപ്പുഴയില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതി പൊലീസ് സ്‌റ്റേഷനില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കരുമാടി തെക്കേ പുതുക്കേടം വേണുഗോപാല കൈമളാണ് (72) അമ്പലപ്പുഴ പൊലീസ് സ്‌റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. വിമുക്ത ഭടനായ ഇദ്ദേഹം തനിച്ച് അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുകയാണ്. ഇവിടെ ആണ്‍കുട്ടികളെ എത്തിച്ച് പ്രകൃതി വിരുദ്ധ പീഡനം നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha























