Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

വീണ്ടും കൂട്ടയടിയിലേക്കോ... ചാന്‍സലര്‍ ബില്‍ പിന്‍വലിച്ച് പുതിയതിന് നീക്കം; ഗവര്‍ണറെ ഒഴിവാക്കി അക്കാഡമിക് വിദഗ്ദ്ധരെ ചാന്‍സലറാക്കാനുള്ള ബില്‍ പിന്‍വലിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍; സര്‍വകലാശാലയില്‍ പരമാധികാരി മുഖ്യമന്ത്രി

18 FEBRUARY 2023 09:57 AM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ അടുത്ത് തുടങ്ങിയിട്ട് അധിക നാളായില്ല. ഇപ്പോഴിതാ വീണ്ടും പഴയതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഗവര്‍ണറെ ഒഴിവാക്കി അക്കാഡമിക് വിദഗ്ദ്ധരെ ചാന്‍സലറാക്കാനുള്ള ബില്‍ പിന്‍വലിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍.

നിയമസഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചതിനാല്‍, പിന്‍വലിക്കല്‍ ബില്‍ (റിപ്പീല്‍ ബില്‍) സഭ പാസാക്കണം. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നൊഴിവാക്കുന്നതിനൊപ്പം, മുഖ്യമന്ത്രിക്ക് വിസിറ്റര്‍ പദവി നല്‍കുന്നതാവും പകരം വരുന്ന ബില്‍. ചാന്‍സലറേക്കാള്‍ മുകളിലാണ് വിസിറ്റര്‍.

 

 

 



കേന്ദ്രസര്‍വകലാശാലകളില്‍ രാഷ്ട്രപതിയാണ് വിസിറ്റര്‍. ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണം പഠിച്ച പ്രൊഫ.ശ്യാം ബി.മേനോന്‍ കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കാനെന്ന പേരിലാണ് പുതിയ ബില്‍.വിസിറ്ററെന്ന നിലയില്‍ സര്‍വകലാശാല ഭരണം, നിയമപ്രകാരം ഉറപ്പാക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവങ്ങളുടെ പേരിലുണ്ടാകുന്ന തര്‍ക്കങ്ങളിലും വിവാദങ്ങളിലും നിന്ന് സര്‍വകലാശാലകളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയെ വിസിറ്ററാക്കാനുള്ള ശുപാര്‍ശ.

ഗവര്‍ണറെ ഒഴിവാക്കാനുള്ള ബില്‍ യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയെ വിസിറ്ററാക്കിയുള്ള നിയമഭേദഗതി പരിഗണിക്കുന്നത്. ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കാന്‍ ഗവര്‍ണര്‍ പലവട്ടം ആവശ്യപ്പെട്ടതുമാണ്.പുതിയ ബില്ലിലെ വ്യവസ്ഥകള്‍വാഴ്‌സിറ്റികള്‍ക്ക് പ്രത്യേകം ചാന്‍സലര്‍മാരെ സര്‍വകലാശാലകളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ബോര്‍ഡ് ഒഫ് റീജെന്റ്‌സ് തിരഞ്ഞെടുക്കണംഅക്കാഡമിക് വിദഗ്ദ്ധനായ വൈസ്ചാന്‍സലര്‍ക്ക് രണ്ട് ടേമുകളില്‍ 70 വയസുവരെ തുടരാം.

 

 

 



വി.സിയുടെ നേതൃത്വത്തില്‍ മൂന്ന് പ്രൊഫസര്‍മാരുടെ പാനലില്‍ നിന്ന് ബോര്‍ഡ് ഒഫ് റീജെന്റ്‌സ് പ്രോ വൈസ്ചാന്‍സലറെ തിരഞ്ഞെടുക്കണം. ഭരണപരമായ തീരുമാനങ്ങള്‍ വി.സിക്ക്പി.വി.സി,ഡീന്‍മാര്‍, വകുപ്പ് മേധാവികള്‍ എന്നിവരുള്‍പ്പെട്ട ഉപസമിതിയുണ്ടാക്കും. സിന്‍ഡിക്കേറ്റില്‍ 15ല്‍ താഴെ അംഗങ്ങള്‍ (നിലവില്‍ 25 ) രാഷ്ട്രീയ പ്രാതിനിധ്യം കുറയ്ക്കും. കൂടുതല്‍ അക്കാഡമിക് വിദഗ്ദ്ധര്‍അക്കാഡമിക് കാര്യങ്ങള്‍ക്കായി ഡീന്‍സ് കൗണ്‍സില്‍ ഉണ്ടാകും.

ബില്‍ പിന്‍വലിക്കാന്‍ കാരണങ്ങള്‍ പലതാണ്. ഡിജിറ്റല്‍, ഫിഷറീസ്, കാര്‍ഷികം, വെറ്ററിനറി സര്‍വകലാശാലകളുടെ നിയമപ്രകാരം ചാന്‍സലറുടെ രേഖാമൂലമുള്ള ഉത്തരവുകള്‍ അനുസരിക്കാന്‍ പ്രോ -ചാന്‍സലര്‍ ബാദ്ധ്യസ്ഥനാണ്. ബില്‍ നിയമമായാല്‍ മുഖ്യമന്ത്രിയും മൂന്ന് വകുപ്പ് മന്ത്രിമാരും സ്വകാര്യ വ്യക്തിയായ ചാന്‍സലറുടെ ഉത്തരവ് അനുസരിക്കേണ്ടി വരും.

 

 

 



ഡിജിറ്റല്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഫിഷറീസില്‍ മന്ത്രി വി. അബ്ദു റഹിമാന്‍, വെറ്ററിനറിയില്‍ മന്ത്രി ജെ. ചിഞ്ചുറാണി, കാര്‍ഷികത്തില്‍ മന്ത്രി പി. പ്രസാദ് എന്നിവരാണ് പ്രോ-ചാന്‍സലര്‍മാര്‍. കോടതികളുടെയോ ഗവര്‍ണറുടെയോ അല്ലാത്ത ഉത്തരവുകള്‍ മന്ത്രിമാര്‍ അനുസരിക്കുന്നത് നിയമവിരുദ്ധം.

വി.സിയുടെ താത്കാലിക ചുമതല പി.വി.സിക്ക് നല്‍കുന്നത് യു.ജി.സി ചട്ടങ്ങള്‍ക്കും ഹൈക്കോടതി ഉത്തരവിനുമെതിര്. വി.സിക്കൊപ്പം കാലാവധി തീരുന്ന വ്യവസ്ഥയിലാണ് പി.വി.സിയുടെ നിയമനം. ഒരു ദിവസത്തേക്കാണെങ്കിലും യോഗ്യതയില്ലാത്തവര്‍ക്ക് വി.സിയുടെ ചുമതല നല്‍കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്.

 

 



അതേസമയം നിയമസഭ പാസാക്കിയ ബില്ലുകളില്‍ മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി കിട്ടി. ബില്ലുകളില്‍ തീര്‍പ്പാക്കാതെ രാജ്ഭവനിലുള്ളതിനെ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി നല്‍കിയ കത്തിനാണ് ചില സംശയങ്ങളുള്ളതിനാല്‍ മന്ത്രിമാര്‍ നേരിട്ട് വരണമെന്ന് ഗവര്‍ണര്‍ മറുപടി നല്‍കിയത്. താനുമായി ബന്ധപ്പെട്ട ബില്ലുകളില്‍ തീരുമാനമെടുക്കില്ലെന്ന് നേരത്തെ ഗവര്‍ണര്‍ പരസ്യമായി വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (3 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (3 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (3 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (3 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (3 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (3 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (3 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (4 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (4 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (4 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (4 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (4 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (6 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (7 hours ago)

Malayali Vartha Recommends