തിരുത്തിയതും അല്ലാത്തതുമായ ഫയലുകള്‍ വിജിലന്‍സ് കേസ് എന്നതിന്റെ പേരില്‍ സര്‍ക്കാര്‍ തന്നെ കൈക്കലാക്കുകയായിരുന്നു. കേസില്‍ ചട്ട ലംഘനം നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സിബി ഐ അന്വേഷണം ആരംഭിച്ചെങ്കിലും ഫയലുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സിബി ഐ അന്വേഷണത്തിലെ വിപത്ത് മണത്ത സര്‍ക്കാര്‍ തിടുക്കപ്പെട്ട വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് ഫലുകള്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക മാറ്റി.

ലൈഫ് മിഷന്‍ അഴിമതി കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ശിവശങ്കറിനെയും ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന യു.വി.ജോസിനെയും ഒരുമിച്ചിരുത്തി നടത്തിയ ചോദ്യം ചെയ്യലില്‍ യു.വി.ജോസിനെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് വിട്ട് തിടുക്കത്തില്‍ ലൈഫ് മിഷന്റെ സിഇ ഒ ആയി ചുമതലയേറ്റതെന്തിനെന്ന് ശിവശങ്കറിനോട് ചോദിച്ചിരുന്നു. എന്നാല്‍ അത് സ്വാഭാവിക മാറ്റമെന്നാണ് ശിവശങ്കര്‍ പറഞ്ഞിരുന്നത്. ലൈഫ് മിഷനില്‍ അഴിമതി നടന്നുവെന്ന വിവരം പുറത്തു വന്നയുടനെ സിഇ ഒ ആയിരുന്ന ഇ.വി. ജോസിനെ ലൈഫ് മിഷന്റെ അണ്ടര്‍ സെക്രട്ടറിയായി നിയമിച്ചതെന്തിനായിരുന്നെന്ന ചോദ്യമാണ് ഇപ്പോള്‍ എല്ലാവരേയും വെട്ടിലാക്കിയിരിക്കുന്നത്.
ലൈഫ് മിഷന്റെ ഫലുകളില്‍ തിരുത്തല്‍ വരുത്താനും കേസിന് ബലം നല്‍കാനാകുന്ന പേപ്പറുകള്‍ എടുത്തു മാറ്റാനുമാണ് അത്തരമൊരു മാറ്റം നടത്തിയതെന്ന് ഇഡി സ്ഥിരീകരിച്ചിട്ടുണ്ട്. തിരുത്തിയതും അല്ലാത്തതുമായ ഫയലുകള്‍ വിജിലന്‍സ് കേസ് എന്നതിന്റെ പേരില്‍ സര്‍ക്കാര്‍ തന്നെ കൈക്കലാക്കുകയായിരുന്നു. കേസില്‍ ചട്ട ലംഘനം നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സിബി ഐ അന്വേഷണം ആരംഭിച്ചെങ്കിലും ഫയലുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സിബി ഐ അന്വേഷണത്തിലെ വിപത്ത് മണത്ത സര്‍ക്കാര്‍ തിടുക്കപ്പെട്ട വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് ഫലുകള്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക മാറ്റി. എന്നാല്‍ സിബി ഐ പലവട്ടം ഫയലുകള്‍ ആവശ്യപ്പെട്ട് വിജിലന്‍സിന് കത്ത് നല്കിയെങ്കിലും അന്വേഷണം നടക്കുന്നതിനാല്‍ ഫയലുകള്‍ തരാന്‍ കഴിയില്ലെന്ന അറിയിപ്പാണ് കിട്ടിയിരിക്കുന്നത്.
സെക്രട്ടറിയേറ്റിലെ റെഡ് ക്രസന്റ്, യൂണിടാക് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സിന്റെ കൈവശവും, ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ വടക്കാഞ്ചേരി നഗരസഭയിലെ ഫയലുകള്‍ സിബി ഐയുടെ കൈവശവുമാണിരിക്കുന്നത്. ഇവ രണ്ടും ഇഡിയ്ക്ക് കൈമാറിയിട്ടില്ല. ഇഡി വാട്‌സ് ആപ്പ് ചാറ്റുകളുടെയും വിദേശ പണം വാങ്ങിയതിന്റെയും തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചോദ്യം ചെയ്യല്‍ നടത്തി കൊണ്ടിരിക്കുന്നത്. സിബി ഐ യ്ക്ക് ഫയലുകള്‍ കൈമാറിയാല്‍ ഉണ്ടാകാന്‍ പോകുന്ന ആപത്ത് മനസിലാക്കിയാണ് സര്‍ക്കാര്‍ വിജിലന്‍സില്‍ അവ സുരക്ഷിതമാക്കിയത്. ഫയലുകള്‍ തിരുത്തി വ്യജ രേഖകള്‍ കൂട്ടി ചേര്‍ത്തതിന് യുവി ജോസിനെതിരെയും നടപടി വരാനാണ് സാധ്യത.
ഫയലുകള്‍ തിടുക്കപ്പെട്ട് തിരുത്തിയത് ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരം യു.വി.ജോസാണ്. എന്നാല്‍ അന്ന ശിവശങ്കറും സ്വപ്ന സുരേഷും അടങ്ങുന്ന കോക്കസ് വിദേശത്ത് നിന്ന് വന്‍ തുക കൈക്കൂലി വാങ്ങിയിരുന്നുവെന്ന യു.വി ജോസിന് അറിയില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിലേയ്ക്ക് അന്വേഷണം എത്തിയാല്‍ അത് മുഖ്യമന്ത്രി പിണറായി വിജയനിലേയക്കും എത്തും എന്ന് അറിഞ്ഞതു കൊണ്ടാണ് ഫയലുകള്‍ തിരുത്തിയതും കടത്തിയതും. എന്നിട്ടും ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ ഇതൊന്നും സമ്മതിച്ചിരുന്നില്ല. മുഖ്യനെ രക്ഷിക്കാന്‍ നടത്തിയ കൃത്രിമങ്ങള്‍ക്ക് സെക്രട്ടറിയേറ്റിലെ മുഖ്യന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സി.എം.രവീന്ദ്രനും കക്ഷിയാണ്. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയുള്ളൂ.
ലൈഫ് മിഷന്‍ ഭവനപദ്ധതിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ സാധ്യതകള്‍ ഏറെയാണ് പുറത്തു വരുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും രവീന്ദ്രനും സ്വപ്ന സുരേഷിന് അയച്ചതായി അവകാശപ്പെടുന്ന കൂടുതല്‍ വാട്സാപ് ചാറ്റുകള്‍ പുറത്തുവരികയും അതിനനുസരിച്ചുള്ള മൊഴികലെടുക്കുകയും ചെയതതോടെയാണ് രവീന്ദ്രനിലേയ്ക്ക് ഇഡി എത്തിച്ചേര്‍ന്നിരിക്കുന്നത്..ചാറ്റുകളിലെ വസ്തുത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഈ ചാറ്റുകള്‍ രവീന്ദ്രന്‍ നിഷേധിച്ചിട്ടില്ല. ഇതോടെ സംശയങ്ങള്‍ പല തരത്തില്‍ ഉയരുകയാണ്. ലൈഫ് മിഷന്‍ സിഇഒയായിരുന്ന യുവി ജോസിന്റെ മൊഴികളും ശിവശങ്കറിന് എതിരാണ്. ശിവശങ്കര്‍ സത്യം പറയുന്നില്ലെന്നാണ് ഇഡി പറയുന്നത്. ഇത് മാത്രമാണ് കേസില്‍ കൂടുതല്‍ പ്രതികള്‍ എത്തുന്നതില്‍ തടസ്സമാകുന്നതെന്നാണ് സൂചന. എന്നാല്‍ തെളിവുകള്‍ കിട്ടിയാല്‍ രവീന്ദ്രന്റെ പങ്ക് വ്യക്തമാകുമെന്നാണ് നിഗമനം. ഇതിന് കാരണം സ്വപ്നയുടെ മൊഴിയാണ്.
ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനൊപ്പവും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണു സ്വപ്നയെ ലോക്കര്‍ തുറക്കാനും ബാങ്കുകളില്‍ പണമിടാനും സഹായിച്ചതെന്ന് വേണുഗോപാല്‍ ആവര്‍ത്തിച്ചു. ഇത് ശിവശങ്കറിന് തിരിച്ചടിയായി. യുവി ജോസും ശിവശങ്കറിനെ തള്ളിപ്പറഞ്ഞു. എന്നാല്‍ രവീന്ദ്രനുമായി ബന്ധപ്പെട്ട തെളിവുകള്‍ യുവി ജോസില്‍ നിന്ന് കിട്ടിയിട്ടില്ലെന്നാണ് സൂചന.
കേസ് ഇപ്പോള്‍ അന്വേഷിക്കുന്ന ഇഡി അസി.ഡയറക്ടര്‍ പി.കെ.ആനന്ദിന്റെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം മുന്‍പ് അന്വേഷിച്ചവര്‍ക്ക് എഴുതി നല്‍കിയിട്ടുണ്ടെന്ന മൊഴിയാണു ശിവശങ്കര്‍ നല്‍കുന്നത്. 5 ദിവസത്തെ കസ്റ്റഡി അവസാനിച്ച് ശിവശങ്കറിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമ്പോള്‍ 5 ദിവസം കൂടി കസ്റ്റഡി നീട്ടിച്ചോദിക്കാനും ഇഡി ആലോചിക്കുന്നുണ്ട്. മുഖ്യപ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിത്തും മാത്രമാണു ശിവശങ്കറിനും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വിവാദ മൊഴികള്‍ നല്‍കുന്നത്. എന്നാല്‍ തെളിവു നിയമപ്രകാരം ഇതില്‍ പലതും ദുര്‍ബലമാണ്. ഇതുകൊണ്ടാണ് അന്വേഷണം ശിവശങ്കറിലേക്ക് മാത്രമായി ചുരുങ്ങുന്നത്. വാട്സാപ്പ് ചാറ്റുകള്‍ ശിവശങ്കറിനെതിരായ തെളിവുകളാണ്.
ലൈഫ് മിഷന്‍ പദ്ധതിയില്‍ യുഎഇയിലെ ജീവകാരുണ്യ സംഘടനയായ റെഡ് ക്രസന്റിനെ ക്ഷണിക്കാനും പദ്ധതി സ്വന്തമാക്കാനും എന്തെല്ലാമാണു ചെയ്യേണ്ടതെന്നു സ്വപ്ന സുരേഷിനോടു നിര്‍ദ്ദേശിക്കുന്ന വാട്സാപ് ചാറ്റുകളില്‍ അസ്വാഭാവികതയില്ലെന്നു ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ വാട്സാപ് ചാറ്റുകള്‍ കാണിച്ച് ഇഡി ചോദ്യം ചെയ്തപ്പോഴായിരുന്നു മറുപടി. പ്രളയത്തിനു ശേഷം പ്രവാസിസംഘടനകളുടെയും വ്യക്തികളുടെയും സംഭാവന സ്വീകരിച്ചു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയാറാക്കിയ കര്‍മപദ്ധതികളുടെ ഭാഗമായി അതു നടപ്പാക്കേണ്ട രീതികളാണു സന്ദേശ രൂപത്തില്‍ സ്വപ്നയ്ക്കും കൈമാറിയട്ടുള്ളതെന്നാണു ശിവശങ്കറിന്റെ ന്യായീകരണം. എന്നാല്‍ കത്തുകള്‍ തയ്യാറാക്കി നല്‍കിയത് കുരുക്കായി നില്‍ക്കുകയും ചെയ്യുന്നു.
പ്രളയദുരിതാശ്വാസ സഹായം ആവശ്യപ്പെട്ടു സി.എം.രവീന്ദ്രന്‍ നേരിട്ട് സ്വപ്നയ്ക്ക് അയച്ച വാട്സാപ് സന്ദേശം കാണിച്ച് ഇഡി മുന്‍പും രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് ഇതേ സന്ദേശം നൂറുകണക്കിനു പ്രവാസികള്‍ക്കും സുഹൃത്തുകള്‍ക്കും താനടക്കം പല ഉദ്യോഗസ്ഥരും അയച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യു.എ.ഇ. കോണ്‍സുലേറ്റിന്റെ കത്തും ചേര്‍ത്ത് മുഖ്യമന്ത്രിക്കു നല്‍കാന്‍ ശിവശങ്കര്‍ നിര്‍ദ്ദേശിച്ചതും വാട്‌സ്ആപ്പിലൂടെയാണ്. റെഡ് ക്രെസന്റ് സര്‍ക്കാരിനു നല്‍കേണ്ട കത്തിന്റെ രൂപരേഖയും തയാറാക്കി നല്‍കി. രണ്ട് കത്തുകളും തയാറാക്കിയശേഷം തന്നെ കാണിക്കാനും ആവശ്യമെങ്കില്‍ സി.എം. രവീന്ദ്രനെ വിളിക്കാനും സ്വപ്നയോടു ശിവശങ്കര്‍ പറയുന്നു.
ലൈഫ് മിഷന്‍ ചെയര്‍മാനെന്ന നിലയിലാണു മുഖ്യമന്ത്രിക്കു കത്ത് നല്‍കാന്‍ ശിവശങ്കര്‍ നിര്‍ദ്ദേശിക്കുന്നത്. പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിനു പണം നല്‍കാമെന്നു റെഡ് ക്രെസന്റ് അറിയിച്ചിരുന്നു. റെഡ് ക്രെസന്റും ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചതിലും യൂണിടാക്കുമായുള്ള കരാറിനു കമ്മീഷന്‍ വാങ്ങിയതിലും ശിവശങ്കറിനു പങ്കുണ്ടെന്ന് ഇ.ഡി. ആരോപിക്കുന്നു.
ലൈഫ് മിഷന്‍ കേസിലെ പ്രതി സന്തോഷ് ഈപ്പന്‍ നല്‍കിയ മൊഴിയില്‍ യു.വി ജോസിനെപ്പറ്റി പരാമര്‍ശം ഉണ്ടായിരുന്നു. സരിത്തിന്റെ നിര്‍ദേശപ്രകാരം ശിവശങ്കറിനെ പോയി കണ്ടിരുന്നു, അന്ന് നടന്ന കൂടിക്കാഴ്ചയ്ക്കിടെ യു.വി ജോസിനെ ശിവശങ്കര്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു എന്നായിരുന്നു സന്തോഷ് ഈപ്പന്റെ മൊഴി. പദ്ധതിയുമായി ബന്ധപ്പെട്ട് യു.വി ജോസിനെ രണ്ടുമൂന്നു തവണ ശിവശങ്കര്‍ കണ്ടിരുന്നുവെന്നും മൊഴിയില്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് യു.വി ജോസിനെ ഇ.ഡി വിളിപ്പിച്ചിട്ടുള്ളത്.യു.വി ജോസിന്റെ മൊഴി മുമ്പും ഇ.ഡി രേഖപ്പെടുത്തിയിരുന്നു. ശിവശങ്കറിന്റെ ഇടപെടല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആരായാനാണ് വീണ്ടും ചോദ്യംചെയ്യലെന്നാണ് സൂചന.
്. 2019 സെപ്റ്റംബറില്‍ ശിവശങ്കറും സ്വപ്ന സുരേഷും തമ്മില്‍ നടത്തിയ ചാറ്റുകളുടെ വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് കൂടുതല്‍ അന്വേഷണത്തിന് വഴിതെളിഞ്ഞത്.. റെഡ്ക്രസന്റിനെ എങ്ങനെ ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് കൊണ്ടുവരണം എന്നതടക്കമുള്ള കാര്യങ്ങള്‍ ശിവശങ്കര്‍ ഉപദേശിക്കുന്നത് ഉള്‍പ്പെടെ പുറത്ത് വന്ന ചാറ്റുകളിലുണ്ട്.വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാര്‍ യുണിടാക്കിന് ലഭിക്കാന്‍ ഇടപെട്ടതും റെഡ്ക്രസന്റിനെ കരാറുമായി ബന്ധപ്പെടുത്തിയതിലടക്കം ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിക്കുന്നത്. നേരത്തെ പുറത്ത് വന്നതിന്റെ തുടര്‍ച്ചയായുള്ള വാട്സ്ആപ്പ് ചാറ്റുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. റെഡ്ക്രസന്റ് നല്‍കേണ്ട കത്തിന്റെ മാതൃകയും ചാറ്റുവഴി ശിവശങ്കര്‍ സ്വപ്നയ്ക്ക് നല്‍കുന്നുണ്ട്.
വടക്കാഞ്ചേരിയിലെ അപ്പാര്‍ട്മെന്റ് നിര്‍മ്മിക്കുമ്പോള്‍ പ്രളയദുരതാശ്വാസവുമായി ബന്ധപ്പെട്ട് പണം നല്‍കാമെന്ന് റെഡ്ക്രസന്റ് അറിയിച്ചിരുന്നു. റെഡ്ക്രസന്റും ലൈഫ് മിഷനും തമ്മിലാണ് ആദ്യഘട്ടത്തില്‍ ധാരണാപത്രം ഒപ്പുവെക്കുന്നത്. ഇതിലടക്കം ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്ന് ഇ.ഡി. അവകാശപ്പെടുന്നു. റെഡ്ക്രസന്റ് പണം വാഗ്ദാനം ചെയ്യുന്നതിലും യുണിടാക്കമായി തമ്മിലുള്ള കരാറില്‍ കമ്മിഷന്‍ വാങ്ങുന്നതിലും ശിവശങ്കറിന് പങ്കുണ്ടെന്ന് ഇ.ഡി. പറയുന്നു. ഇതിനെ സാധൂകരിക്കുന്ന ചാറ്റുകളാണ് നിലവില്‍ പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha


























