ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും; ഇ ഡി അടുത്ത് കൊണ്ട് വരുന്ന ആ വ്യക്തി?

ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. തീർച്ചയായും ആ ചോദ്യം ചെയ്യൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങൾ എല്ലാം നിർണായകമായ വിവരങ്ങൾ തന്നെയാണ് പുറത്തു വന്നത്. ചോദ്യം ചെയ്യലിനോട് ഒറ്റ രീതിയിലും സഹകരിക്കാത്ത ശിവശങ്കറിനെ മെരുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പല വ്യക്തികളെയും ഓഫീസിലേക്ക് വിളിച്ചു വരുത്തി മുഖാമുഖം ഇരുത്തിയായിരുന്നു ചോദ്യം ചെയ്തത്.
ഇനിയുള്ള ചോദ്യം ചെയ്യലിലും ഇത്തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അങ്ങനെ ചോദ്യം ചെയ്യുമ്പോൾ ശിവശങ്കറിന് ഒന്നും ഒളിക്കാനാകില്ല എന്നത് തന്നെയാണ് അത്തരത്തിലൊരു മാർഗ്ഗം അവലംബിക്കാൻ കാരണം. കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതുപോലെ ആദ്യത്തെ ദിവസത്തെ ചോദ്യംചെയ്യലിൽ സ്വപ്നയ്ക്ക് അക്കൗണ്ട് തുറന്നു കൊടുത്ത ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യറിനെ ഇ ഡി ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം യു വി ജോസിനെ കൊണ്ടുവന്ന് ചോദ്യം ചെയ്തിരുന്നു. ഇതുപോലെ ഇനിയുള്ള ചോദ്യം ചെയ്യലിൽ ആരെയൊക്കെ വിളിച്ചു വരുത്തും. ആരെയൊക്കെ കൊണ്ടുവരും ഇതുമായി ബന്ധപ്പെട്ട് ആരെയൊക്കെയായിരിക്കും കണ്ടെത്തിയിരിക്കുന്നത്. തുടങ്ങിയതെല്ലാം അറിയേണ്ടതായിട്ടുണ്ട്.
ശിവശങ്കറിനെ ചോദ്യം ചെയ്യൽ തുടരുമ്പോൾ ഇനിയും ഒരുപാട് വ്യക്തികളെ കൊണ്ടുവരുമെന്ന് തന്നെയാണ് കരുതുന്നത്. മാത്രമല്ല ഇഡിയ്ക്ക് മുന്നിലുള്ള മറ്റൊരു പ്രധാന ദൗത്യം ലോക്കറിൽ എത്ര കോടി രൂപ വന്നിട്ടുണ്ട് എന്ന് കണ്ടെത്തുകയാണ്. സ്വപ്നയ്ക്കു ലോക്കർ തുറന്നു കൊടുത്തത് താനാണെന്ന് വേണുഗോപാൽ സമ്മതിച്ചിട്ടുണ്ട് ശിവശങ്കർ പറഞ്ഞിട്ടാണ് ലോക്കർ തുറന്നു കൊടുത്തത് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട് . എത്ര കോടി രൂപയോളം ലോക്കറിൽ വന്നിട്ടുണ്ട് എന്നതും ഇ ഡിക്ക് കണ്ടെത്തേണ്ടതായിട്ടുണ്ട്. അതും വളരെ വലിയൊരു കടമ്പ തന്നെയാണ് എത്ര കോടി രൂപ വന്നിട്ടുണ്ട് എന്നത് ആ വിവരവും പുറത്തു വരണം.
https://www.facebook.com/Malayalivartha


























