സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി അടുത്ത സാമ്പത്തിക വര്‍ഷം (2023-24) മെച്ചെപ്പെട്ടാല്‍ മാത്രമേ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയും ക്ഷാമാശ്വാസ (ഡിആര്‍) കുടിശികയും നല്‍കാന്‍ കഴിയൂ എന്നു വ്യക്തമാക്കി ധനവകുപ്പിന്റെ ഉത്തരവ്

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി അടുത്ത സാമ്പത്തിക വര്‍ഷം (2023-24) മെച്ചെപ്പെട്ടാല്‍ മാത്രമേ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയും ക്ഷാമാശ്വാസ (ഡിആര്‍) കുടിശികയും നല്‍കാന്‍ കഴിയൂ എന്നു വ്യക്തമാക്കി ധനവകുപ്പിന്റെ ഉത്തരവ്. ഈ വര്‍ഷത്തെക്കാള്‍ സാമ്പത്തിക ബുദ്ധിമുട്ട് അടുത്ത വര്‍ഷമാകും സര്‍ക്കാര്‍ നേരിടുകയെന്നു ധനമന്ത്രി വ്യക്തമാക്കിയിട്ടുള്ളതിനാല്‍ അടുത്ത വര്‍ഷവും കുടിശിക ലഭിക്കാനുള്ള സാധ്യത വിരളമാണ്.
അഞ്ചേകാല്‍ ലക്ഷം പെന്‍ഷന്‍കാരാണ് സംസ്ഥാനത്തുള്ളത്. പെന്‍ഷന്‍ പരിഷ്‌കരണം 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയാണു സംസ്ഥാനത്തു നടപ്പാക്കിയത്. കുടിശിക 4 ഗഡുക്കളായി നല്‍കുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പു നല്‍കിയിരുന്ന ഉറപ്പ്. ഒന്നും രണ്ടും ഗഡുക്കള്‍ നല്‍കി. പെന്‍ഷന്‍ കുടിശികയിനത്തില്‍ 2,800 കോടിയും ക്ഷാമാശ്വാസ കുടിശികയായി 1,400 കോടിയുമാണു നല്‍കാനുള്ളത്.
https://www.facebook.com/Malayalivartha


























