റോഡ് മാർഗമുള്ള യാത്ര ഉപേക്ഷിച്ച് വിമാനത്തിൽ മുഖ്യമന്ത്രിയുടെ യാത്ര; കൊച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് ഹെലിക്കോപ്റ്ററിൽ പോകും; ശിവരാത്രി ഡ്യൂട്ടിക്ക് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചു; ഈയൊരു സാഹചര്യം കൂടെ കണക്കിലെടുത്താണ് യാത്ര രീതി മാറ്റിയത്

കരിങ്കൊടി പ്രതിഷേധം പേടിച്ച് മുഖ്യമന്ത്രിയുടെ അടുത്ത അടവ്. റോഡ് മാർഗമുള്ള യാത്ര ഉപേക്ഷിച്ച് വിമാനത്തിൽ പോകാനാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്ലാൻ. കരിങ്കോടി പ്രതിഷേധം പേടിച്ചിട്ടാണ് ഇത്തരത്തിലുള്ള നീക്കംഅദ്ദേഹം നടത്തുന്നത് എന്നാണ് കിട്ടുന്ന സൂചന. കൊച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് ഉള്ള മുഖ്യമന്ത്രിയുടെ യാത്ര ഹെലിക്കോപ്റ്റര്‍ മാര്‍ഗമാക്കിയിരിക്കുകയാണ് .
ശിവരാത്രി ഡ്യൂട്ടിക്ക് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചു. ഈയൊരു സാഹചര്യം കൂടെ കണക്കിലെടുത്താണ് മുഖ്യമന്ത്രി യാത്ര വിമാനത്തിലാക്കിയത്. അദ്ദേഹത്തിന്റെ സുരക്ഷ കൂടെ മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനത്തിലേക്ക് കടന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ മുന്നോടിയായി തൃത്താലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തു. ഒരു അറസ്റ്റ് കൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ് . രാവിലെ ആറു മണിയോടെ വീട്ടിലെത്തി തൃത്താല പോലീസ് കൂട്ടിക്കൊണ്ടുപോയി.
സി.ആര്‍.പി.സി. 151 വകുപ്പ് പ്രകാരമുള്ള കരുതല്‍ തടങ്കലാണെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനതല തദ്ദേശദിനാഘോഷം ചാലിശേരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുവാനിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























