Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ശിവശങ്കറിനെയും ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന യു.വി.ജോസിനെയും ഒരുമിച്ചിരുത്തി നടത്തിയ ചോദ്യം ചെയ്യലില്‍ യു.വി.ജോസിനെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് വിട്ട് തിടുക്കത്തില്‍ ലൈഫ് മിഷന്റെ സിഇ ഒ ആയി ചുമതലയേറ്റതെന്തിനെന്ന് ശിവശങ്കറിനോട് ചോദിച്ചിരുന്നു. എന്നാല്‍ അത് സ്വാഭാവിക മാറ്റമെന്നാണ് ശിവശങ്കര്‍ പറഞ്ഞിരുന്നത്. ലൈഫ് മിഷനില്‍ അഴിമതി നടന്നുവെന്ന വിവരം പുറത്തു വന്നയുടനെ സിഇ ഒ ആയിരുന്ന ഇ.വി. ജോസിനെ ലൈഫ് മിഷന്റെ അണ്ടര്‍ സെക്രട്ടറിയായി നിയമിച്ചതെന്തിനായിരുന്നെന്ന ചോദ്യമാണ് ഇപ്പോള്‍ എല്ലാവരേയും വെട്ടിലാക്കിയിരിക്

18 FEBRUARY 2023 01:52 PM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

ലൈഫ് മിഷന്‍ അഴിമതി കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ശിവശങ്കറിനെയും ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന യു.വി.ജോസിനെയും ഒരുമിച്ചിരുത്തി നടത്തിയ ചോദ്യം ചെയ്യലില്‍ യു.വി.ജോസിനെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് വിട്ട് തിടുക്കത്തില്‍ ലൈഫ് മിഷന്റെ സിഇ ഒ ആയി ചുമതലയേറ്റതെന്തിനെന്ന് ശിവശങ്കറിനോട് ചോദിച്ചിരുന്നു. എന്നാല്‍ അത് സ്വാഭാവിക മാറ്റമെന്നാണ് ശിവശങ്കര്‍ പറഞ്ഞിരുന്നത്. ലൈഫ് മിഷനില്‍ അഴിമതി നടന്നുവെന്ന വിവരം പുറത്തു വന്നയുടനെ സിഇ ഒ ആയിരുന്ന ഇ.വി. ജോസിനെ ലൈഫ് മിഷന്റെ അണ്ടര്‍ സെക്രട്ടറിയായി നിയമിച്ചതെന്തിനായിരുന്നെന്ന ചോദ്യമാണ് ഇപ്പോള്‍ എല്ലാവരേയും വെട്ടിലാക്കിയിരിക്കുന്നത്.

 ലൈഫ് മിഷന്റെ ഫലുകളില്‍ തിരുത്തല്‍ വരുത്താനും കേസിന് ബലം നല്‍കാനാകുന്ന പേപ്പറുകള്‍ എടുത്തു മാറ്റാനുമാണ് അത്തരമൊരു മാറ്റം നടത്തിയതെന്ന് ഇഡി സ്ഥിരീകരിച്ചിട്ടുണ്ട്. തിരുത്തിയതും അല്ലാത്തതുമായ ഫയലുകള്‍ വിജിലന്‍സ് കേസ് എന്നതിന്റെ പേരില്‍ സര്‍ക്കാര്‍ തന്നെ കൈക്കലാക്കുകയായിരുന്നു. കേസില്‍ ചട്ട ലംഘനം നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സിബി ഐ അന്വേഷണം ആരംഭിച്ചെങ്കിലും ഫയലുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സിബി ഐ അന്വേഷണത്തിലെ വിപത്ത് മണത്ത സര്‍ക്കാര്‍ തിടുക്കപ്പെട്ട വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് ഫലുകള്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക മാറ്റി. എന്നാല്‍ സിബി ഐ പലവട്ടം ഫയലുകള്‍ ആവശ്യപ്പെട്ട് വിജിലന്‍സിന് കത്ത് നല്കിയെങ്കിലും അന്വേഷണം നടക്കുന്നതിനാല്‍ ഫയലുകള്‍ തരാന്‍ കഴിയില്ലെന്ന അറിയിപ്പാണ് കിട്ടിയിരിക്കുന്നത്.

സെക്രട്ടറിയേറ്റിലെ റെഡ് ക്രസന്റ്, യൂണിടാക് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സിന്റെ കൈവശവും, ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ വടക്കാഞ്ചേരി നഗരസഭയിലെ ഫയലുകള്‍ സിബി ഐയുടെ കൈവശവുമാണിരിക്കുന്നത്. ഇവ രണ്ടും ഇഡിയ്ക്ക് കൈമാറിയിട്ടില്ല. ഇഡി വാട്‌സ് ആപ്പ് ചാറ്റുകളുടെയും വിദേശ പണം വാങ്ങിയതിന്റെയും തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചോദ്യം ചെയ്യല്‍ നടത്തി കൊണ്ടിരിക്കുന്നത്. സിബി ഐ യ്ക്ക് ഫയലുകള്‍ കൈമാറിയാല്‍ ഉണ്ടാകാന്‍ പോകുന്ന ആപത്ത് മനസിലാക്കിയാണ് സര്‍ക്കാര്‍ വിജിലന്‍സില്‍ അവ സുരക്ഷിതമാക്കിയത്. ഫയലുകള്‍ തിരുത്തി വ്യജ രേഖകള്‍ കൂട്ടി ചേര്‍ത്തതിന് യുവി ജോസിനെതിരെയും നടപടി വരാനാണ് സാധ്യത.

ഫയലുകള്‍ തിടുക്കപ്പെട്ട് തിരുത്തിയത് ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരം യു.വി.ജോസാണ്. എന്നാല്‍ അന്ന ശിവശങ്കറും സ്വപ്‌ന സുരേഷും അടങ്ങുന്ന കോക്കസ് വിദേശത്ത് നിന്ന് വന്‍ തുക കൈക്കൂലി വാങ്ങിയിരുന്നുവെന്ന യു.വി ജോസിന് അറിയില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിലേയ്ക്ക് അന്വേഷണം എത്തിയാല്‍ അത് മുഖ്യമന്ത്രി പിണറായി വിജയനിലേയക്കും എത്തും എന്ന് അറിഞ്ഞതു കൊണ്ടാണ് ഫയലുകള്‍ തിരുത്തിയതും കടത്തിയതും. എന്നിട്ടും ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ ഇതൊന്നും സമ്മതിച്ചിരുന്നില്ല. മുഖ്യനെ രക്ഷിക്കാന്‍ നടത്തിയ കൃത്രിമങ്ങള്‍ക്ക് സെക്രട്ടറിയേറ്റിലെ മുഖ്യന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സി.എം.രവീന്ദ്രനും കക്ഷിയാണ്. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയുള്ളൂ.

ലൈഫ് മിഷന്‍ ഭവനപദ്ധതിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ സാധ്യതകള്‍ ഏറെയാണ് പുറത്തു വരുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും രവീന്ദ്രനും സ്വപ്ന സുരേഷിന് അയച്ചതായി അവകാശപ്പെടുന്ന കൂടുതല്‍ വാട്സാപ് ചാറ്റുകള്‍ പുറത്തുവരികയും അതിനനുസരിച്ചുള്ള മൊഴികലെടുക്കുകയും ചെയതതോടെയാണ് രവീന്ദ്രനിലേയ്ക്ക് ഇഡി എത്തിച്ചേര്‍ന്നിരിക്കുന്നത്..ചാറ്റുകളിലെ വസ്തുത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഈ ചാറ്റുകള്‍ രവീന്ദ്രന്‍ നിഷേധിച്ചിട്ടില്ല. ഇതോടെ സംശയങ്ങള്‍ പല തരത്തില്‍ ഉയരുകയാണ്. ലൈഫ് മിഷന്‍ സിഇഒയായിരുന്ന യുവി ജോസിന്റെ മൊഴികളും ശിവശങ്കറിന് എതിരാണ്. ശിവശങ്കര്‍ സത്യം പറയുന്നില്ലെന്നാണ് ഇഡി പറയുന്നത്. ഇത് മാത്രമാണ് കേസില്‍ കൂടുതല്‍ പ്രതികള്‍ എത്തുന്നതില്‍ തടസ്സമാകുന്നതെന്നാണ് സൂചന. എന്നാല്‍ തെളിവുകള്‍ കിട്ടിയാല്‍ രവീന്ദ്രന്റെ പങ്ക് വ്യക്തമാകുമെന്നാണ് നിഗമനം. ഇതിന് കാരണം സ്വപ്നയുടെ മൊഴിയാണ്.

ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനൊപ്പവും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണു സ്വപ്നയെ ലോക്കര്‍ തുറക്കാനും ബാങ്കുകളില്‍ പണമിടാനും സഹായിച്ചതെന്ന് വേണുഗോപാല്‍ ആവര്‍ത്തിച്ചു. ഇത് ശിവശങ്കറിന് തിരിച്ചടിയായി. യുവി ജോസും ശിവശങ്കറിനെ തള്ളിപ്പറഞ്ഞു. എന്നാല്‍ രവീന്ദ്രനുമായി ബന്ധപ്പെട്ട തെളിവുകള്‍ യുവി ജോസില്‍ നിന്ന് കിട്ടിയിട്ടില്ലെന്നാണ് സൂചന.കേസ് ഇപ്പോള്‍ അന്വേഷിക്കുന്ന ഇഡി അസി.ഡയറക്ടര്‍ പി.കെ.ആനന്ദിന്റെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം മുന്‍പ് അന്വേഷിച്ചവര്‍ക്ക് എഴുതി നല്‍കിയിട്ടുണ്ടെന്ന മൊഴിയാണു ശിവശങ്കര്‍ നല്‍കുന്നത്. 5 ദിവസത്തെ കസ്റ്റഡി അവസാനിച്ച് ശിവശങ്കറിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമ്പോള്‍ 5 ദിവസം കൂടി കസ്റ്റഡി നീട്ടിച്ചോദിക്കാനും ഇഡി ആലോചിക്കുന്നുണ്ട്.

ലൈഫ് മിഷന്‍ പദ്ധതിയില്‍ യുഎഇയിലെ ജീവകാരുണ്യ സംഘടനയായ റെഡ് ക്രസന്റിനെ ക്ഷണിക്കാനും പദ്ധതി സ്വന്തമാക്കാനും എന്തെല്ലാമാണു ചെയ്യേണ്ടതെന്നു സ്വപ്ന സുരേഷിനോടു നിര്‍ദ്ദേശിക്കുന്ന വാട്സാപ് ചാറ്റുകളില്‍ അസ്വാഭാവികതയില്ലെന്നു ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ വാട്സാപ് ചാറ്റുകള്‍ കാണിച്ച് ഇഡി ചോദ്യം ചെയ്തപ്പോഴായിരുന്നു മറുപടി. പ്രളയത്തിനു ശേഷം പ്രവാസിസംഘടനകളുടെയും വ്യക്തികളുടെയും സംഭാവന സ്വീകരിച്ചു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയാറാക്കിയ കര്‍മപദ്ധതികളുടെ ഭാഗമായി അതു നടപ്പാക്കേണ്ട രീതികളാണു സന്ദേശ രൂപത്തില്‍ സ്വപ്നയ്ക്കും കൈമാറിയട്ടുള്ളതെന്നാണു ശിവശങ്കറിന്റെ ന്യായീകരണം. എന്നാല്‍ കത്തുകള്‍ തയ്യാറാക്കി നല്‍കിയത് കുരുക്കായി നില്‍ക്കുകയും ചെയ്യുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (3 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (3 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (3 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (3 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (3 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (3 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (3 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (4 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (4 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (4 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (4 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (4 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (6 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (7 hours ago)

Malayali Vartha Recommends