കേന്ദ്രത്തിന്റെ പത്ത് അതീവ സുരക്ഷാ മേഖലകളില്‍ കൊച്ചിയും, നഗരത്തിലെ ഈ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്ന് കേന്ദ്ര നിര്‍ദേശം

ഇന്ത്യയിലെ പത്ത് അതീവ സുരക്ഷാ മേഖലകളില്‍ കൊച്ചിയും. കുണ്ടന്നൂര്‍ മുതല്‍ എം ജി റോഡ് വരെയാണ് അതീവ സുരക്ഷാ മേഖലകളായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ശന സുരക്ഷാനിരീക്ഷണം വേണ്ട പ്രദേശങ്ങളാണിത്.
കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും അനുബന്ധപ്രദേശങ്ങളുമാണ് കേന്ദ്രത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, നേവല്‍ജെട്ടി, റോറോ ജെട്ടി, കൊച്ചിന്‍ പോസ്റ്റ് ട്രസ്റ്റ് ക്വാര്‍ട്ടര്‍, നേവല്‍ ബേസ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഭൂമി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടേഴ്സ്, പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്റ്റോറേജ് ഓയില്‍ ടാങ്ക്, കുണ്ടന്നൂര്‍ ഹൈവേ, വാക് വേ, നേവല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളാണ് സുരക്ഷാ മേഖലകളായി നിശ്ചയിച്ചിരിക്കുന്നത്.
ഈ മേഖലകളില്‍ ഔദ്യോഗിക രഹസ്യനിയമം ബാധകമായിരിക്കും. പൊതുജനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. ഈ മേഖലകളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത് ശത്രുരാജ്യങ്ങള്‍ക്ക് സഹായകമാകുമെന്ന് ആഭ്യന്തര മന്ത്രാലത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, ബീഹാര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളാണ് കേരളത്തിന് പുറമേയുള്ള അതീവ സുരക്ഷാ മേഖലകള്‍.
https://www.facebook.com/Malayalivartha


























