തിങ്കളാഴ്ച ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി തീരും; 5 ദിവസം കൂടി കസ്റ്റഡി നീട്ടി ചോദിക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

എം ശിവശങ്കറിനെ 10 ദിവസത്തെ കസ്റ്റഡിയിൽ വിടാനുള്ള ആവശ്യയിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ഉന്നയിച്ചത്. എന്നാൽ കോടതി അഞ്ച് ദിവസം മാത്രമേ കസ്റ്റഡി നൽകിയുള്ളൂ. ഇപ്പോൾ ഇതാ അഞ്ച് ദിവസത്തെ കാലാവധി തീരുമ്പോൾ വീണ്ടും അഞ്ചുദിവസം ചോദിക്കാനുള്ള തയ്യാറെടുപ്പിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ ഉള്ളത്. 5 ദിവസത്തെ കസ്റ്റഡി അവസാനിച്ച് ശിവശങ്കറിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുകയാണ്. അപ്പോൾ 5 ദിവസം കൂടി കസ്റ്റഡി നീട്ടിച്ചോദിക്കാനാണ് ഇഡിയുടെ ആലോചന. വീണ്ടും ശിവശങ്കറിനെ കസ്റ്റഡിയിൽ കിട്ടാനുള്ള നീക്കങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശക്തമാക്കിയിരിക്കുകയാണ് എന്ന് തന്നെയാണ് നമുക്ക് കിട്ടുന്ന വിവരം.
തീർച്ചയായും ഇത്രയും നാൾ നടന്ന ചോദ്യം ചെയ്യലിൽ നിർണായകമായ വിവരങ്ങൾ തന്നെയാണ് ഇഡിക്ക് കിട്ടിയിരിക്കുന്നത്. നമുക്കറിയാം യു വി ജോസിനെ ചോദ്യം ചെയ്തു. ചാർട്ടേർഡ് അക്കൗണ്ടന്റായ വേണുഗോപാൽ അയ്യറിനെ ചോദ്യം ചെയ്തു. ഇവരിൽ നിന്നൊക്കെ വളരെ പ്രധാനപ്പെട്ട വിവരങ്ങൾ തന്നെയാണ് ഇ ഡി ശേഖരിച്ചിരിക്കുന്നത്.
പ്രത്യേകിച്ചും ശിവശങ്കറിനെ പ്രതിക്കൂട്ടിലാക്കുന്ന അല്ലെങ്കിൽ കുരുക്കിലാക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തൽ തന്നെയാണ് ഇതുവരെ നടത്തിയിരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ഇനി ഒരു അഞ്ചു ദിവസം കൂടി ശിവശങ്കറിനെ കിട്ടുകയാണെങ്കിൽ മറ്റു വിവരങ്ങളും പുറത്തുകൊണ്ടുവരാം എന്ന ഒരു നിഗമനത്തിലാണ് ഈ ഡി ആയിരിക്കുന്നത്.
അതുകൊണ്ടു തന്നെ കോടതിയിൽ അദ്ദേഹത്തെ ഹാജരാക്കുമ്പോൾ ഈ ഒരു ആവശ്യം ഇഡി തീർച്ചയായിട്ടും ഉന്നയിക്കും.അതേസമയം നേരത്തെ കോടതിയിൽ ശിവശങ്കറിനെ ഹാജരാക്കിയപ്പോൾ അദ്ദേഹംവിശ്രമം കിട്ടുന്നില്ല തുടർച്ചയായി തന്നെ ചോദ്യം ചെയ്യുന്നു എന്നൊരു ആരോപണം ഉയർത്തിയിരുന്നുചോദ്യംചെയ്യലുകൾക്കിടയിൽ വിശ്രമത്തിനായി ഇടവേള നൽകണമെന്നും ശാരീരികബുദ്ധിമുട്ടുകളുണ്ടെങ്കിൽ വൈദ്യസഹായം ലഭ്യമാക്കണമെന്നും കോടതി ഇ.ഡി.യോട് നിർദേശിച്ചിരുന്നു .
https://www.facebook.com/Malayalivartha

























