ലൈഫ് മിഷൻ കോഴ കേസിൽ സ്വപ്ന സുരേഷിൻറെ ആ വെളിപ്പെടുത്തലുകൾ വിനയാകും; ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിലെത്തുന്ന അടുത്ത വ്യക്തി സി എം രവീന്ദ്രൻ?

ലൈഫ് മിഷൻ കോഴ കേസിൽ സ്വപ്ന സുരേഷ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യണമെന്നും അദ്ദേഹത്തിന് പല കാര്യങ്ങളും അറിയാം എന്നൊരു വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ടായിരുന്നു. അങ്ങനെയെങ്കിൽ തീർച്ചയായിട്ടും അടുത്ത ഊഴം സി എം രവീന്ദ്രനാണ് എന്ന കാര്യത്തിൽ തർക്കമില്ല. അടുത്ത് ചോദ്യം ചെയ്യലിനായി ഇ ഡിക്ക് മുന്നിലേക്ക് സി എം രവീന്ദ്രൻ എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇ ഡി എന്ന സൂചനകൾ പുറത്ത് വരുന്നുണ്ട്.
അതേസമയം ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.തീർച്ചയായും ആ ചോദ്യം ചെയ്യൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങൾ എല്ലാം നിർണായകമായ വിവരങ്ങൾ തന്നെയാണ് പുറത്തുവന്നത്. ചോദ്യം ചെയ്യലിനോട് ഒറ്റ രീതിയിലും സഹകരിക്കാത്ത ശിവശങ്കറിനെ മെരുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പല വ്യക്തികളെയും ഓഫീസിലേക്ക് വിളിച്ചു വരുത്തി മുഖാമുഖം ഇരുത്തിയായിരുന്നു ചോദ്യം ചെയ്തത്.
ഇനിയുള്ള ചോദ്യം ചെയ്യലിലും ഇത്തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അങ്ങനെ ചോദ്യം ചെയ്യുമ്പോൾ ശിവശങ്കറിന് ഒന്നും ഒളിക്കാനാകില്ല എന്നത് തന്നെയാണ് അത്തരത്തിലൊരു മാർഗ്ഗം അവലംബിക്കാൻ കാരണം. കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതുപോലെ ആദ്യത്തെ ദിവസത്തെ ചോദ്യംചെയ്യലിൽ സ്വപ്നയ്ക്ക് അക്കൗണ്ട് തുറന്നുകൊടുത്ത ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യറിനെ ഇ ഡി ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























