Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്

എല്ലാം പഴയതുപോലെ... ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയ നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ സി.എം.രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നു ചോദ്യംചെയ്യും; മൂന്നു തവണ നോട്ടിസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇഡി നീങ്ങിയേക്കും

27 FEBRUARY 2023 08:47 AM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് ശേഷം ഇഡി ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയാണ്. എം ശിവശങ്കറിനെ ഒരു വഴിക്കാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെയും പഴയതുപോലെ ചോദ്യം ചെയ്യാന്‍ വിളിച്ചിരിക്കുകയാണ്. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സമുച്ചയ നിര്‍മാണവുമായി ബന്ധപ്പെട്ടു 4.50 കോടി രൂപ കോഴ നല്‍കിയെന്ന കേസില്‍ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇഡി ഇന്നു ചോദ്യംചെയ്യും.

കൊച്ചിയിലെ ഓഫിസില്‍ രാവിലെ 10നു ഹാജരാകാനാണു രവീന്ദ്രന് ഇഡി നോട്ടിസ് നല്‍കിയിരിക്കുന്നത്. അതേസമയം ചോദ്യംചെയ്യലിനു രവീന്ദ്രന്‍ എത്തുമോ എന്നു വ്യക്തമല്ല. ഇന്നു ഹാജരായില്ലെങ്കില്‍ ഇഡി തുടര്‍ന്നും നോട്ടിസ് നല്‍കും. മൂന്നു തവണ നോട്ടിസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇഡി നീങ്ങിയേക്കും. ഫ്‌ലാറ്റ് നിര്‍മിക്കാന്‍ യുഎഇയിലെ റെഡ് ക്രെസന്റ് സംഘടന കരാറുകാരായ യൂണിടാക്കിനു നല്‍കിയ 19 കോടി രൂപയില്‍ 4.50 കോടി കോഴയായി നല്‍കിയെന്നാണ് ഇഡി കേസ്.

കോഴ നല്‍കിയെന്നു വെളിപ്പെടുത്തിയ സ്വപ്ന സുരേഷ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരുമായുള്ള ബന്ധം, ഇടപാടുകള്‍ തുടങ്ങിയവ അറിയാനാണു രവീന്ദ്രനെ ചോദ്യംചെയ്യുന്നത്. സ്വപ്നയുമായി ബന്ധമില്ലെന്ന നിലപാടാണു രവീന്ദ്രന്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇവര്‍ തമ്മിലുള്ള വാട്‌സാപ് സംഭാഷണങ്ങള്‍ ഇഡി ശേഖരിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് ഇഡി ചോദ്യംചെയ്യാനിടയുണ്ട്.

രവീന്ദ്രനെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളും ചോദ്യംചെയ്യലിനു വിഷയമാകാം. കോഴ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള ബന്ധത്തെക്കുറിച്ചും ഇഡി ആരായാനിടയുണ്ട്.

ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തു. 9 ദിവസം കസ്റ്റഡിയിലെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്ന് പ്രത്യേക കോടതിയില്‍ ആവശ്യപ്പെട്ടില്ല. ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കി.

തുടര്‍ച്ചയായി 3 ദിവസം ചോദ്യം ചെയ്ത ശേഷം ഫെബ്രുവരി 14ന് രാത്രി 11.45 നാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. നയതന്ത്രപാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. ജനുവരി 31നാണു ശിവശങ്കര്‍ സര്‍വീസില്‍ നിന്നു വിരമിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളര്‍ കടത്ത്, ഇപ്പോള്‍ ലൈഫ് മിഷന്‍ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്.

വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജന്‍സികളില്‍ എന്‍ഐഎ മാത്രമാണു ശിവശങ്കറെ പ്രതി ചേര്‍ക്കാത്തത്.ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന സ്വപ്നയുടെ മൊഴികളാണു കേസില്‍ ഇഡി ശിവശങ്കറെ പ്രതി ചേര്‍ക്കാന്‍ കാരണമായത്.

യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മിച്ച പദ്ധതിയില്‍ കോടികളുടെ കോഴ ഇടപാടു നടന്നതായുള്ള കേസിലാണു ശിവശങ്കറെ അറസ്റ്റ് ചെയ്ത് ഇഡി വീണ്ടും അന്വേഷണം കടുപ്പിക്കുന്നത്. കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ്നായര്‍, സന്തോഷ് ഈപ്പന്‍ എന്നിവരുടെ മൊഴികള്‍ വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തത്. പദ്ധതിയുടെ ഭാഗമായി 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായാണു സ്വപ്ന സുരേഷിന്റെ ആരോപണം. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്നു നിര്‍മാണ കരാറെടുത്ത യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിൻറെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം  (2 minutes ago)

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!  (9 minutes ago)

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (42 minutes ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ  (47 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ  (52 minutes ago)

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?  (58 minutes ago)

  ശബരിമല തീർത്ഥാടനകാലത്ത് മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (1 hour ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (1 hour ago)

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (1 hour ago)

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല  (1 hour ago)

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി  (1 hour ago)

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (3 hours ago)

Malayali Vartha Recommends