Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്

കേരളത്തില്‍ കാല് കുത്തുമ്പോള്‍... ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ സര്‍ക്കാര്‍ സംഘത്തില്‍ നിന്നു മുങ്ങിയ കര്‍ഷകന്‍ ബിജു കുര്യന്‍ ഇന്ന് കേരളത്തിലെത്തുമ്പോള്‍ കാത്തിരിക്കുന്നത് ചോദ്യം ചെയ്യല്‍; ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദ്; മുങ്ങിയത് ബത്ലഹേം കാണാനെന്ന് പറയുമ്പോഴും അവ്യക്തത

27 FEBRUARY 2023 08:50 AM IST
മലയാളി വാര്‍ത്ത

ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ കൊണ്ടുപോയ സംഘത്തിലെ ഒരാള്‍ മുങ്ങിയത് സര്‍ക്കാരിന് കനത്ത ക്ഷീണമുണ്ടാക്കി. സര്‍ക്കാര്‍ സംഘത്തില്‍ നിന്നു മുങ്ങിയ കര്‍ഷകന്‍ ബിജു കുര്യന്‍ ഇന്ന് തിരിച്ചെത്തുന്നതോടെ കൃഷി വകുപ്പിന് വലിയ ആശ്വാസമാകും. ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ സര്‍ക്കാര്‍ സംഘത്തില്‍ നിന്നു മുങ്ങിയ കര്‍ഷകന്‍ ബിജു കുര്യന്‍ ഇന്ന് കേരളത്തിലെത്തുമ്പോള്‍ കാത്തിരിക്കുന്നത് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

ഇന്ന് കോഴിക്കോട്ടെത്തുമെന്ന് സഹോദരന്‍ ബെന്നി കുര്യനാണ് കൃഷി മന്ത്രിയെ അറിയിച്ചത്.പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയതാണെന്നും സഹോദരന്‍ വ്യക്തമാക്കി. എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ബിജു വിളിച്ചതായി ബെന്നി അറിയിച്ചു. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദാണ് കണ്ടെത്തി തിരിച്ചയച്ചതെന്നും ഇന്ത്യന്‍ എംബസിയെ ഇക്കാര്യം അവര്‍ അറിയിച്ചതായും സൂചനയുണ്ട്.

എംബസി വഴി യാതൊരു അറിയിപ്പും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി പ്രസാദ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സംഘത്തിനൊപ്പം നടത്തിയ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെയാണ് ഈ മാസം 17 ന് കണ്ണൂര്‍ സ്വദേശിയായ ബിജു മുങ്ങിയത്. ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സര്‍ക്കാര്‍ ഇന്ത്യന്‍ എംബസി വഴി ആവശ്യപ്പെട്ടിരുന്നു.

കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി അശോകിന്റെ നേതൃത്വത്തില്‍ 27 പേരടങ്ങുന്ന കര്‍ഷക സംഘം ഈ മാസം 12 നാണ് ഇസ്രയേലിലേക്ക് പോയത്. അപ്രത്യക്ഷനായ ബിജു കുര്യന്‍, വീട്ടിലേക്ക് വിളിച്ച് താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബിജുകുര്യനില്ലാതെ കര്‍ഷക സംഘം 20 ന് മടങ്ങിയെത്തി.

ബിജുവിന്റെ വിസയ്ക്ക് മേയ് 8 വരെ കാലാവധിയുണ്ടായിരുന്നു. അതിനാല്‍ തന്നെ ബിജുവിന്റെ ലക്ഷ്യം അവ്യക്തമായിരുന്നു. ബിജുവിനെ സഹായിക്കുന്നത് ഗുണകരമായിരിക്കില്ലെന്നു മലയാളികള്‍ക്ക് അവിടുത്തെ ഇന്ത്യന്‍ എംബസി നല്‍കിയ സന്ദേശം ബിജുവിന് തിരിച്ചടിയായി. ഇതോടെയാണ് തിരികെപോരാന്‍ തീരുമാനിച്ചതെന്നാണ് സൂചന. ബെത് ലഹേം കാണാന്‍ പോയന്ന വാദം തുടര്‍നടപടികള്‍ ഒഴിവാക്കാനുള്ള തന്ത്രമെന്നും അറിയുന്നു.

വീസ കാലാവധിയുള്ളതിനാല്‍ ഇസ്രയേലില്‍ നിയമനടപടിയുണ്ടായില്ല. നിയമനടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മന്ത്രി പ്രസാദ് വ്യക്തമാക്കി. എന്നാല്‍, സംഘംവിട്ടുപോയതിന് ബിജു വിശദീകരണം നല്‍കേണ്ടി വരും.

അതേസമയം ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ സര്‍ക്കാര്‍ സംഘത്തില്‍ നിന്നു മുങ്ങിയ കര്‍ഷകന്‍ ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദാണെന്ന് സൂചന. ഇന്ത്യന്‍ എംബസിയെ ഇക്കാര്യം അവര്‍ അറിയിച്ചതായും സൂചനയുണ്ട്. അതേസമയം എംബസി വഴി യാതൊരു അറിയിപ്പും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.

ബിജു നാളെ കോഴിക്കോട്ടെത്തുമെന്ന് സഹോദരന്‍ ബെന്നി കുര്യന്‍ മന്ത്രിയെ അറിയിച്ചു. ബത്ലഹേം അടക്കമുള്ള പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ബിജു പോയതാണെന്നും സഹോദരന്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ സംഘത്തിനൊപ്പം നടത്തിയ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെയാണ് കണ്ണൂര്‍ സ്വദേശിയായ ബിജു മുങ്ങിയത്. ബിജു മുങ്ങിയതോടെ പല വ്യാഖ്യാനങ്ങളും വന്നു. ബിജുവിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ, അതോ വഴി തെറ്റിയതാണോ, അതോ മറ്റെന്തെങ്കിലും ജോലിക്കായി ശ്രമിക്കുന്നുണ്ടോ എന്നിങ്ങനെ പല ഊഹങ്ങളും പ്രചരിച്ചു. അതിനിടെ ബിജുവിനെ കണ്ടെത്താന്‍ ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സര്‍ക്കാര്‍ ഇന്ത്യന്‍ എംബസി വഴി ആവശ്യപ്പെട്ടിരുന്നു. അതാണ് ഫലം കണ്ടത്. ഇതോടെ ഇസ്രേയല്‍ രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിക്കുകയും ബിജുവിനെ കണ്ടെത്തുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിൻറെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം  (1 minute ago)

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!  (8 minutes ago)

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (41 minutes ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ  (46 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ  (51 minutes ago)

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?  (57 minutes ago)

  ശബരിമല തീർത്ഥാടനകാലത്ത് മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (1 hour ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (1 hour ago)

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (1 hour ago)

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല  (1 hour ago)

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി  (1 hour ago)

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (3 hours ago)

Malayali Vartha Recommends