മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി, പത്തനംതിട്ടയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പത്തനംതിട്ടയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചു. കോഴഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡ് കൃഷ്ണ ഭവനിൽ ഓട്ടോറിക്ഷ തൊഴിലാളിയായ രാഹുൽ ആർ ഭക്തൻ- വിഷ്ണു പ്രിയ ദമ്പതികളുടെ മകൾ ലക്ഷ്മിയാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 2.30 ഓടെ കുഞ്ഞ് ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടതോടെ വീട്ടുകാർ ഉടനെ ചേർന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ച് കഴിഞ്ഞിരുന്നു.
ജില്ലാ ആശുപത്രി മോർച്ചറിയിൽ വച്ചിരുന്ന മൃതശരീരം കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. കോഴഞ്ചേരിയിലെ വീട്ടിൽ തിരികെയെത്തിച്ച് സംസ്കാരം നടത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന്ന് ആറന്മുള പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ് മാർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആറന്മുള പോലീസ് ഇൻസ്‌പെക്ടർ അറിയിച്ചു.
https://www.facebook.com/Malayalivartha



























