Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്

ബുള്ളറ്റ് മോഷണക്കേസില്‍ 5 സാക്ഷികള്‍ക്ക് അറസ്റ്റ് വാറണ്ട് ... ബുള്ളറ്റ് മോഷ്ടാവ് സെബിന്‍ സ്റ്റാലിന് രണ്ട് കേസില്‍ തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു, മ്യൂസിയം ബുള്ളറ്റ് ബൈക്ക് മോഷണക്കേസില്‍ 6 മാസം കഠിന തടവും അയ്യായിരം രൂപ പിഴയും ശിക്ഷ

27 FEBRUARY 2023 07:05 AM IST
മലയാളി വാര്‍ത്ത

കുപ്രസിദ്ധ ബുള്ളറ്റ് മോഷ്ടാവ് സെബിന്‍ സ്റ്റാലിന്‍ പ്രതിയായ ബുള്ളറ്റ് മോഷണക്കേസില്‍ 5 സാക്ഷികള്‍ക്ക് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം മൂന്നാം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടേതാണുത്തരവ്. 2018 ല്‍ സിറ്റിയില്‍ നടന്ന ബുള്ളറ്റ് മോഷണക്കേസില്‍ സാക്ഷിമൊഴി നല്‍കാന്‍ എത്താത്തതിനാലാണ് വാറണ്ട് പുറപ്പെടുവിച്ചത്.

കുപ്രസിദ്ധ ബുള്ളറ്റ് മോഷ്ടാവ് സെബിന്‍ സ്റ്റാലിന് മ്യൂസിയം ബുള്ളറ്റ് ബൈക്ക് മോഷണക്കേസില്‍ തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി നേരത്തേ തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. കാട്ടാക്കട മാറനല്ലൂര്‍ തൂങ്ങാംപാറ സോണി പൗള്‍ട്രി ഫാം റോസ് വില്ലയില്‍ നിന്നും ഇപ്പോള്‍ പുളിയറക്കോണത്ത് താമസം സ്റ്റാലിന്‍ മകന്‍ സെബിന്‍ സ്റ്റാലിനെ (27) യാണ് കോടതി ശിക്ഷിച്ചത്.


6 മാസം കഠിന തടവും അയ്യായിരം രൂപ പിഴയും ഒടുക്കണം. പിഴയൊടുക്കാത്ത പക്ഷം ഒരു മാസത്തെ അധിക തടവനുഭവിക്കാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം വഴുതക്കാട് ബുള്ളറ്റ് മോഷണ കേസില്‍ സെബിന്‍ കുറ്റക്കാരനെന്ന് കണ്ട് ഒരു വര്‍ഷം കഠിന തടവു ശിക്ഷ അനുഭവിക്കാനും അയ്യായിരം രൂപ പിഴ ഒടുക്കാനും ഇതേ കോടതി ശിക്ഷ വിധിച്ചിരുന്നു.


സിറ്റി മെഡിക്കല്‍ കോളേജ് പോലിസ് സ്റ്റേഷന്‍ ലോക്കല്‍ ലിമിറ്റിനുള്ളില്‍ നിന്നും മോഷ്ടിച്ച എന്‍ഫീല്‍ഡ് ബുള്ളറ്റുമായി സഞ്ചരിക്കവേ തമ്പാനൂര്‍ പോലീസിന്റെ വാഹന പരിശോധനയില്‍ സെബിന്‍ 2019 ജൂലൈ 6 ന് പിടിയിലായിരുന്നു. തമ്പാനൂര്‍ സ്റ്റേഷനില്‍ ഫിംഗര്‍ പ്രിന്റെടുക്കവേ ജി ഡി ചാര്‍ജിനെ പിടിച്ചു തള്ളി മതില്‍ ചാടി രക്ഷപ്പെട്ട പ്രതിയെ വഴുതക്കാട് ആല്‍ത്തറ ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസിലാണ് കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്.


2019 ജൂണിലാണ് മ്യൂസിയം എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്ക് മോഷണം നടന്നത്. 2019 ആഗസ്റ്റ് 14നാണ് മ്യൂസിയം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.


ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 379 ( മോഷണം) എന്ന വകുപ്പു പ്രകാരമുള്ള കുറ്റം പ്രതി ചെയ്തുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. ഗൗരവമേറിയ കുറ്റം ചെയ്ത 18 വയസ്സിന് മുകളില്‍ പ്രായമുള്ള പ്രതിക്ക് പ്രൊബേഷന്‍ ഓഫന്റേഴ്‌സ് (നല്ലനടപ്പിന് ശിക്ഷിക്കല്‍) നിയമത്തിന്റെ ഔദാര്യത്തിന് അര്‍ഹതയില്ലെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.


മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും യമഹ ബൈക്ക് മോഷ്ടിച്ച കേസിന്റെ വിചാരണ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നടന്നുവരികയാണ്.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിൻറെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം  (2 minutes ago)

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!  (9 minutes ago)

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (42 minutes ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ  (47 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ  (52 minutes ago)

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?  (58 minutes ago)

  ശബരിമല തീർത്ഥാടനകാലത്ത് മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (1 hour ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (1 hour ago)

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (1 hour ago)

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല  (1 hour ago)

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി  (1 hour ago)

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (3 hours ago)

Malayali Vartha Recommends