Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്

ഇത്രയും പ്രതീക്ഷിച്ചില്ല... ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കാത്തതിനാല്‍ കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് ബില്‍ തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കുന്നത് മാറ്റി; സംഭവം ചരിത്രത്തിലാദ്യം; സര്‍വകലാശാലാ ഭരണം നിയന്ത്രണത്തിലാക്കാനാണ് ഈ നീക്കമെന്ന് സര്‍ക്കാരിനെതിരെ പ്രതിപക്ഷം

27 FEBRUARY 2023 08:54 AM IST
മലയാളി വാര്‍ത്ത

അങ്ങനെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരിന് മറ്റൊരു തലം കൂടി. ഒപ്പിടാതെ മറ്റിവച്ചിരിക്കുന്ന ബില്ലിന്റെ കൂട്ടത്തില്‍ മറ്റൊന്നു കൂടി മാറി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കാത്തതിനാല്‍ കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലും സിന്‍ഡിക്കേറ്റിലും താത്കാലിക ക്രമീകരണത്തിനുള്ള ബില്‍ തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കുന്നത് മാറ്റി.

കേരളനിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് ഗവര്‍ണര്‍ അനുമതി നല്‍കാത്തതിനാല്‍ ബില്‍ മാറ്റിവെക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാല സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും കാലാവധി മാര്‍ച്ച് ആറിന് കഴിയുന്നതിനാല്‍ താത്കാലിക ക്രമീകരണം എര്‍പ്പെടുത്താനാണ് ബില്‍.

എക്‌സ് ഒഫീഷ്യോ അംഗങ്ങളെക്കൂടാതെ 13 പേരെ നാമനിര്‍ദേശം ചെയ്യാനാണ് ബില്ലിലെ വ്യവസ്ഥ. താത്കാലിക സെനറ്റിലും സിന്‍ഡിക്കേറ്റിലും ഗവര്‍ണര്‍ സ്വന്തം നിലയില്‍ നാമനിര്‍ദേശം നടത്തുന്നത് തടയാനാണ് ഈ നിയമമെന്ന് ആരോപണമുയര്‍ന്നിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ വരുന്നത് ഒഴിവാക്കാനും സര്‍വകലാശാലാ ഭരണം സി.പി.എമ്മിന്റെ നിയന്ത്രണത്തിലാക്കാനുമാണ് ഈ നീക്കമെന്ന് പ്രതിപക്ഷവും ആരോപിച്ചു.

ബില്‍ നിയമമാവുകയും നടപ്പാക്കുകയും ചെയ്യുമ്പോള്‍ സാമ്പത്തികബാധ്യത ഉണ്ടാവുമെങ്കില്‍ അത് അവതരിപ്പിക്കാന്‍ ഗവര്‍ണറുടെ മുന്‍കൂര്‍ അനുവാദം വേണം. ഈ ബില്‍ അത്തരത്തിലുള്ളതാണ്. അനുമതിതേടി കഴിഞ്ഞയാഴ്ച സര്‍ക്കാര്‍, ഗവര്‍ണര്‍ക്ക് കത്തുനല്‍കി. എന്നാല്‍, അദ്ദേഹം അനുവദിച്ചില്ല. ഗവര്‍ണര്‍ അനുമതി നല്‍കുമെന്ന പ്രതീക്ഷയില്‍ തിങ്കളാഴ്ച അവതരിപ്പിക്കാനുള്ള ബില്ലുകളുടെ പട്ടികയില്‍ ഇത് ഉള്‍പ്പെടുത്തി.

എം.എല്‍.എ.മാരില്‍നിന്ന് ഭേദഗതികളും സ്വീകരിച്ചു. ബില്ലിന് അനുമതി നല്‍കാതെ ഗവര്‍ണര്‍ ഉത്തരേന്ത്യന്‍ പര്യടനത്തിന് തിരിച്ചു. ഇനി മാര്‍ച്ച് രണ്ടിനേ അദ്ദേഹം മടങ്ങിയെത്തൂ. സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും കാലാവധി കഴിയുന്നതിനാല്‍ സര്‍വകലാശാലാ നിയമപ്രകാരം ഗവര്‍ണര്‍ താത്കാലിക സമിതി രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. ഷിബി എം. തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്.

അതേസമയം മലയാളം സര്‍വകലാശാലാ വിസി നിയമനത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്. സര്‍ക്കാര്‍ സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി നിയോഗിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്? ഗവര്‍ണറുടെ നോമിനിയെ നല്‍കണമെന്ന് ആവശ്യപ്പെടുന്നത് എന്തടിസ്ഥാനത്തിലെന്നും ഗവര്‍ണര്‍ കത്തില്‍ ചോദിക്കുന്നു.

യുജിസി പ്രതിനിധിയെ ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രതിനിധിയെ നല്‍കിയില്ലെന്നും കത്തില്‍ പറയുന്നു. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് സര്‍ക്കാര്‍ സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുകയും അതിലേക്ക് ഗവര്‍ണറുടെ പ്രതിനിധിയെ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് രണ്ട് തവണ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി രാജ്ഭവന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് ഗവര്‍ണറുടെ നിര്‍ദശപ്രകാരം രാജ്ഭവന്‍ സെക്രട്ടറി മറുപടി നല്‍കിയത്.

നേരത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരിന് മേല്‍ക്കൈ നല്‍കുന്ന രീതിയിലുള്ള നിയമം പാസാക്കുകയും അത് ഗവര്‍ണറുടെ അനുമതിക്കായി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ ആ ബില്ലിന് നിയമപരമായ സാധുതയില്ല. പിന്നെങ്ങനെയാണ് ഇത്തരത്തിലുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ മഞ്ഞുരുകുമ്പോഴും പല ബില്ലുകളും ഗവര്‍ണര്‍ ഒപ്പിടാത്തതില്‍ ഭരണപക്ഷം തികഞ്ഞ അതൃപ്തിയിലാണ്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിൻറെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം  (2 minutes ago)

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!  (9 minutes ago)

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (42 minutes ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ  (47 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ  (52 minutes ago)

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?  (58 minutes ago)

  ശബരിമല തീർത്ഥാടനകാലത്ത് മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (1 hour ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (1 hour ago)

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (1 hour ago)

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല  (1 hour ago)

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി  (1 hour ago)

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (3 hours ago)

Malayali Vartha Recommends