Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്

 ഭക്തിസാന്ദ്രമായി ആറ്റുകാല്‍.... ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന പൊങ്കാല മഹോത്സവം മാര്‍ച്ച് എട്ടിന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ കൊടിയിറങ്ങും, മാര്‍ച്ച് ഏഴിന് ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല, നിയന്ത്രണങ്ങളില്ലാതെ ഇക്കുറി നിരത്തുകളില്‍ ഭക്തര്‍ക്ക് പൊങ്കാല അര്‍പ്പിക്കാം

27 FEBRUARY 2023 07:53 AM IST
മലയാളി വാര്‍ത്ത

ഭക്തിസാന്ദ്രമായി ആറ്റുകാല്‍.... ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന പൊങ്കാല മഹോത്സവം മാര്‍ച്ച് എട്ടിന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ കൊടിയിറങ്ങും, മാര്‍ച്ച് ഏഴിന് ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല, നിയന്ത്രണങ്ങളില്ലാതെ ഇക്കുറി നിരത്തുകളില്‍ ഭക്തര്‍ക്ക് പൊങ്കാല അര്‍പ്പിക്കാം. കൊറോണ മഹാമാരിയ്ക്ക് ശേഷം വിപുലമായ ചടങ്ങുകളോടെയാണ് ആറ്റുകാല്‍ പൊങ്കാലക്കായി നാടൊരുങ്ങുന്നത്.


ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമായി. രാവിലെ കാപ്പുകെട്ടി ദേവിയെ കുടിയിരുത്തിയതോടെ ചടങ്ങുകള്‍ക്ക് ആരംഭമായി.



മാര്‍ച്ച് ഏഴിനാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന പൊങ്കാല മഹോത്സവം മാര്‍ച്ച് എട്ടിന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ കൊടിയിറങ്ങും. ഉത്സവത്തിന്റെ അവസാന ദിവസമായ മാര്‍ച്ച് ഏഴിനാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. കലാപരിപാടികളുടെ ഉദ്ഘാടനം വൈകിട്ട് നടന്‍ ഉണ്ണിമുകുന്ദന്‍ നിര്‍വഹിക്കും.

ചടങ്ങില്‍ പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ഡോ. പി.ഭാനുമതിക്ക് ആറ്റുകാല്‍ അംബാ പുരസ്‌കാരം നല്‍കി ആദരിക്കും. നിയന്ത്രണങ്ങളില്ലാതെ ഇക്കുറി നിരത്തുകളില്‍ ഭക്തര്‍ക്ക് പൊങ്കാല അര്‍പ്പിക്കാം. രാവിലെ 10.30-ന് പണ്ടാര അടുപ്പില്‍ തീ പകരും. തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തി ബ്രഹ്മശ്രീ പി കേശവന്‍ നമ്പൂതിരിക്ക് കൈമാറും.


മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും തീ പകര്‍ന്നശേഷം ദീപം സഹമേല്‍ശാന്തിക്ക് കൈമാറും, സഹമേല്‍ശാന്തി പണ്ടാര അടുപ്പിലേക്ക് തീ പകരും. അതേസമയം പൊങ്കാലയ്ക്കായി ഭക്ത ലക്ഷങ്ങള്‍ എത്തുന്നതിനാല്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ആറ്റുകാല്‍ പൊങ്കാല ദിവസം കെഎസ്ആര്‍ടിസിയുടെ 400 ബസുകള്‍ സര്‍വീസ് നടത്തും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി പ്രത്യേക പരിശോധനകള്‍ക്കൊപ്പം സഞ്ചരിക്കുന്ന മൊബൈല്‍ ലാബ് പ്രവര്‍ത്തിക്കും. 3,300 പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കും.  

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിൻറെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം  (1 minute ago)

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!  (8 minutes ago)

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (41 minutes ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ  (46 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ  (51 minutes ago)

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?  (57 minutes ago)

  ശബരിമല തീർത്ഥാടനകാലത്ത് മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (1 hour ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (1 hour ago)

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (1 hour ago)

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല  (1 hour ago)

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി  (1 hour ago)

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (3 hours ago)

Malayali Vartha Recommends