Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്ന ഗുണ്ടാ പ്രവർത്തന നിരോധന നിയമത്തിൽ 2014 ൽ ഭേദഗതി വരുത്തിയിരുന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലാകുന്നവരുടെ കരുതൽ തടവ് കാലാവധി ഒരു വർഷമാണ്. 2007 ൽ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് കാപ്പ നിലവിൽ വരുന്നത്.

03 MARCH 2023 04:33 PM IST
മലയാളി വാര്‍ത്ത

സമൂഹത്തിന് ഭീ,ണി ആയേക്കുമെന്നു കരുതി കരുതൽ തടങ്കലിൽ ആക്കാൻ കഴിയുന്ന നിയമമാണ് കാപ്പ. ആകാശ് തില്ലങ്കേരിയെ ഉള്ളിലാക്കിയ വകുപ്പ്. സമൂഹത്തിന് ഭീഷണി എന്നതിനേക്കാൾ ഉപരി സിപിഎം ന് ഭീഷണി എന്നു തിരിുത്തി ആലോചിക്കുന്നതായിരിക്കും നല്ലത്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കേരളത്തിൽ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ(KAAPA).

2007ൽ നിലവിൽ വന്ന കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്ന ഗുണ്ടാ പ്രവർത്തന നിരോധന നിയമത്തിൽ 2014 ൽ ഭേദഗതി വരുത്തിയിരുന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലാകുന്നവരുടെ കരുതൽ തടവ് കാലാവധി ഒരു വർഷമാണ്. 2007 ൽ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് കാപ്പ നിലവിൽ വരുന്നത്. ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്.

ആകാശും കൂട്ടാളിയും അകത്തായത് 6 മാസത്തേക്കാണ്. ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയും കൂട്ടാളി ജിജോ തില്ലങ്കേരിയും ആണ് ഇപ്പോൾകണ്ണൂർ സെൻട്രൽ ജയിലിൽ ആയത്..  . ഇരുവരെയും ഇന്നലെ രാത്രി കാപ്പ ചുമത്തി അറസ്റ്റ് ചെയ്യുകയും പുലർച്ചെ നാലുമണിക്ക് ഇരുവരെയും ജയിലിൽ എത്തിക്കുകയുമായിരുന്നു . മുഴക്കുന്ന് പോലീസാണ് അറസ്റ്റ് ചെയ്തത്. ഇവരെ ആറ് മാസത്തേക്ക് കരുതൽ തടങ്കലിൽ വയ്ക്കും. ഇവർ സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് പോലീസ് നടപടി. ആകാശ് തില്ലങ്കേരിയെ വീട്ടിലെത്തിയാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

ആകാശും ജിജോയും സ്ഥിരം കുറ്റവാളികളാണെന്ന പോലീസ് റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ അറസ്റ്റിന് ഉത്തരവിടുകയായിരുന്നു. കാപ്പ ചുമത്തുന്നവരെ നാടുകടത്താം എന്നതാണ് മറ്റൊന്ന്. ഗുണ്ടാലിസ്റ്റിലുള്ളവര്‍ക്കെതിരെയാണ് സാധാരണ കാപ്പ ചുമത്തുന്നത്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താനായി ഇവര്‍ക്കെതിരെ ലോക്കല്‍ സ്‌റ്റേഷനുകളില്‍ ഗുണ്ടാഹിസ്റ്ററി ഫയല്‍ തുറക്കും. തുടര്‍ന്ന് ആര്‍ഡിഒ നല്ല നടപ്പിനായി സിആര്‍പിസി 170ാം വകുപ്പുപ്രകാരം കേസെടുക്കും.

എന്നിട്ടും സമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയാണ് കാപ്പ ചുമത്തുന്നത്.സിറ്റി പൊലീസ് കമീഷണര്‍ കലക്ടര്‍ക്കു നല്‍കുന്ന ഫയലാണ് കാപ്പ ചുമത്തുന്നതിന്റെ തുടക്കം. തൊട്ടുമുമ്പുള്ള ഏഴു വര്‍ഷങ്ങളിലെ കേസുകളാണ് കാപ്പയ്ക്ക് പരിഗണിക്കുക. അതില്‍ അഞ്ചുവര്‍ഷമോ അതിനു മുകളിലോ ശിക്ഷ ലഭിക്കാവുന്ന ഒരു കേസെങ്കിലും ഉണ്ടാകണം. അല്ലെങ്കില്‍ ഒരു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസ്. അതുമല്ലെങ്കില്‍ മൂന്ന് കേസുകളുടെ വിചാരണ നടക്കുന്നുണ്ടാകണം.ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉൾപെടെ 14 ക്രിമിനൽ കേസുകളും ജിജോയ്ക്കെതിരെ 23 കേസുകളുമാണുള്ളത്.

 

ആകാശിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിനു മുഴക്കുന്ന് പോലീസും ഡിവൈഎഫ്ഐ പ്രവർത്തകനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയതിന് മട്ടന്നൂർ പോലീസും കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ കഴിഞ്ഞ ദിവസം ആകാശ് കോടതിയിൽ കീഴടങ്ങിയിരുന്നു. ആകാശ് ഉൾപ്പെടെയുള്ളവർക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കാപ്പ ചുമത്തി കരുതൽ തടങ്കലിൽ ആക്കിയത്. സിപിഎം കൊലപാതക സ്ക്വാഡിലുൾപ്പെട്ട ആകാശ് ആണ് ശുഹൈബ് വധക്കേസിലെ ഒന്നാം പ്രതി.

 കണ്ണൂരിലെ ഡിവൈഎഫ്‌ഐ നേതാക്കളും ആകാശ് തില്ലങ്കേരിയും തമ്മില്‍ നാളുകളായി ഫേസ്‌ബുക്കില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെയാണ് ആകാശ് തില്ലങ്കേരിയുടെ, സിപിഎമ്മിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. എടയന്നൂരിലെ പാർട്ടി നേതാക്കളാണ് തങ്ങളെക്കൊണ്ട് കൊലപാതകം നടത്തിച്ചത്. തങ്ങൾ വാതുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാവില്ല. ആഹ്വാനം ചെയ്‌തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി.

നടപ്പിലാക്കിയ തങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ഡംവയ്ക്കലുമാണ് നേരിടേണ്ടി വന്നത്. എന്നായിരുന്നു പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ാ വെളിപ്പെടുത്തൽ. അതേസമയം തന്നെ ആകാശിനെ ഇനി ആകാശം കാണിക്കില്ലെന്ന തരചത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കാപ്പ ചുമത്തി അകത്തിടും എന്നത് അന്നേ വ്യക്തമായിരുന്നു.നികുതി വർദ്ധനവ്, ലൈഫ് മിഷൻ ഇഡി അന്വേഷണം, അശ്ലീല ചാറ്റ് വിവാദം, ജനകീയ പ്രതിരോധ യാത്ര, ഇങ്ങനെ നിരവധി പ്രശ്നങ്ങളിലും പ്രതിസന്ധികലിലും പെട്ട് പാർട്ടി നേതൃത്വം കുഴങ്ങുമ്പോഴായിരുന്നു ആകാശിന്റെ വെളിപ്പെടുത്തൽ.

 

സിപിഎം എന്നാൽ പിണറായി വിജയൻ എന്ന ഒറ്റ ആളിലേക്ക് ചുരുങ്ങിയിരിക്കുന്നത് പാർട്ടിക്കുള്ളിൽ ഭിന്നതകൾ കൂട്ടുന്നുണ്ടെങ്കിലും, ആ ധാർഷ്‍ട്യത്തിനു മുന്നിൽ ബാക്കിയൊക്കെ നിഷ്പ്രഭം ആവുന്നതാണെന്ന് പ്രവർത്തകർ തന്നെ വെളിപ്പെടുത്തുന്നുണ്ട്. അറിയപ്പെടുന്ന ഗുണ്ടകളെയും റൌഡികളെയും ചില സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് ഒരു വർഷം തടയാൻ ഡി.ഐ.ജിക്കോ ജില്ലാ മജിസ്ട്രേട്ടിനോ അധികാരമുണ്ട്. ഏതെങ്കിലും പ്രദേശം പ്രശ്നബാധിതമെന്ന് ഉത്തരവിടാൻ ഈ ആക്ട് മൂലം ജില്ലാ മജിസ്ട്രേട്ടിന് അധികാരമുണ്ടാകും.

 

ിതാണ് ശ്രദ്ധേയം. ആകാശ് തില്ലങ്കേരിയേയും ജിജോ തില്ലങ്കേരിയെയും പാർട്ടിയുടെ ഏഴയലത്ത് അടുപ്പിക്കാതിരിക്കാനുള്ള ഗൂഢനീക്കത്തിന്റഎ ഭാഗമാണ് ഈ കാപ്പ ചുമത്തൽ. പുറത്തു നിന്നാൽ പാർട്ടിക്ക അപകടം ചെയ്യും എന്നതുകൊണ്ടു തന്നെയാണ് ഇത്.മുഖ്യമന്ത്രി കടന്നുപോകുന്ന   സ്ഥലങ്ങലിൽ യൂത്ത് കോൺഗ്രസ്സ പ്രവർത്തകരെ കരുതൽ തടങ്കലിൽ ആക്കുക,  വഴികളിൽ ജനങ്ങളെ തടയുക തുടങ്ങിയ കുൽസിതപരിപാടികളുടെ അതേ മാനസികാവസ്ഥയിൽ നിന്നാണ് ഇതും ഉണ്ടായിരിക്കുന്നത്.

 ഇനി 6 മാസത്തിനു ശേഷം ആകാശിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പാർട്ടിയിൽ ഉന്നതതല ചർച്ച നടക്കുകയാണ്. ചർച്ചയിൽ തീരുമാനം കൈകൊള്ളാനുള്ള സാവകാശമാണ് കാപ്പ ചുമത്തിയ 6 മാസങ്ങൾ. ആകാശ് ആകാശം കണ്ടാൽ ഭാഗ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (2 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (2 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (4 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (4 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (4 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (4 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (5 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (5 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (5 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (5 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (5 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (5 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (5 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (5 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (5 hours ago)

Malayali Vartha Recommends