Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ചെങ്കൊടി പോയപോക്ക്... സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ച് മത്സരിച്ചിട്ടും മോദിയുടെ രോമത്തെ പോലും തൊടാനായില്ല; കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് മോദി; ഒരിടത്ത് ദോസ്തി എന്ന നിലപാട് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്ന് മോദി

03 MARCH 2023 08:27 AM IST
മലയാളി വാര്‍ത്ത

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും കനത്ത ക്ഷീണമാണ് ഉണ്ടായിരിക്കുന്നത്. ഒരുമിച്ച് നിന്നിട്ടും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. മാത്രമല്ല ബിജെപി നേട്ടം കൊയ്യുകയും ചെയ്തു. കഴിഞ്ഞ തവണ കൈവിട്ട ത്രിപുര ഇക്കുറി എന്തുവില കൊടുത്തും തിരിച്ചുപിടിക്കാനുറപ്പിച്ചാണ് സി പി എമ്മും ഇടതുപാര്‍ട്ടികളും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്.

ദേശീയ തലത്തിലടക്കം വലിയ ചര്‍ച്ചയായിട്ടും കോണ്‍ഗ്രസിന് നേരിട്ട് കൈ കൊടുത്തുകൊണ്ട് മത്സരിക്കാന്‍ തീരുമാനിച്ചതും അതുകൊണ്ടുതന്നെ. എന്നാല്‍ ഫലം പുറത്തുവരുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ നിറം മങ്ങുകയായിരുന്നു ചെങ്കൊടിക്ക്. സി പി എമ്മിനെ സംബന്ധിച്ചടുത്തോളം കഴിഞ്ഞ തവണ ഭരണം നഷ്ടമായെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനം ഉണ്ടായിരുന്നു. ഇക്കുറി അതും നഷ്ടമായി എന്നതാണ് വലിയ പ്രതിസന്ധി. ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി എന്ന നിലയില്‍ തിപ്ര മോതയാകും പ്രതിപക്ഷ നേതൃസ്ഥാനം അലങ്കരിക്കുക.

അതേസമയം ബിജെപിയ്ക്ക് വലിയ നേട്ടമാണുണ്ടായത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചു. വരുംവര്‍ഷം കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സംസ്ഥാനത്ത് ഗുസ്തി, ഒരിടത്ത് ദോസ്തി എന്ന നിലപാട് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ട്.

തെരഞ്ഞെടുപ്പ് ജയം കഠിന പ്രയത്‌നത്തിന്റെ ഫലമാണ്. വടക്കുകിഴക്കന് സംസ്ഥാനങ്ങള്‍ ദില്ലിയില്‍ നിന്നും ഞങ്ങളുടെ മനസില്‍ നിന്നും ഇപ്പോള്‍ അകലെയല്ലെന്ന് നരേന്ദ്ര മോദി. ദില്ലിയും വടക്കുകിഴക്കന് സംസ്ഥാനങ്ങളും തമ്മില്‍ പാലം പണിയാനായി, ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് മാറ്റത്തിന്റെ സമയമാണെന്ന് പറഞ്ഞ മോദി, ബിജെപിയെ തെരഞ്ഞെടുത്ത എല്ലാവര്‍ക്കും നന്ദിയും അറിയിച്ചു.

കേരളത്തിലും ബിജെപി സര്‍ക്കാറുണ്ടാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഒരു സംസ്ഥാനത്ത് ഗുസ്തി ഒരിടത്ത് ദോസ്തി എന്നത് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും വടക്ക് കിഴക്കന് സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറിയ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നവര്‍ എങ്ങനെ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് ചോദിച്ച മോദി, പ്രതിപക്ഷത്തെ പരിഹസിച്ചു.

മോദി മരിക്കട്ടെ എന്നാണ് ചിലര്‍ പറയുന്നത്, എന്നാല്‍ മോദി പോവല്ലേ എന്നാണ് ജനം പറയുന്നത്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഒപ്പമുണ്ട്. നാഗാലാന്‍ഡിലും മേഘാലയയിലും ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വോട്ടും ബിജെപിക്ക് ലഭിച്ചുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനൊപ്പം സീറ്റ് പങ്കിട്ട് മത്സരിച്ചിട്ടും ബി ജെ പിയുടെ ഭരണ തുടര്‍ച്ച തടയാന്‍ സാധിച്ചില്ലെന്നത് മാത്രമല്ല പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടതും സി പി എമ്മിനെ വല്ലാതെ അലട്ടും. തിപ്ര മോത പാര്‍ട്ടി ത്രികോണപ്പോര് ശക്തമാക്കിയതാണ് ബി ജെ പിയുടെ തുടര്‍ഭരണം ഉറപ്പാക്കിയതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. തിപ്രമോത ഇരുപക്ഷത്തെയും വോട്ടുകള്‍ ചോര്‍ത്തിയെങ്കിലും കൂടുതല്‍ തിരിച്ചടിയേറ്റത് സി പി എം കോണ്‍ഗ്രസ് സഖ്യത്തിനാണ്.

പ്രതിപക്ഷ വോട്ടുകള്‍ തിപ്ര മോതയും സ്വതന്ത്രരും പിടിച്ചത് പത്തിലധികം സീറ്റുകളിലാണ് സി പി എം സഖ്യത്തിന്റെ പരാജയത്തിന് ഇടയാക്കിയത്. കഴിഞ്ഞ തവണ 16 സീറ്റില്‍ ഒതുങ്ങിയെങ്കിലും സിപിഎമ്മിന് 42 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ഇടത് പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും കൂടി ചേര്‍ന്ന് 33 ശതമാനം വോട്ട് നേടാനേ കഴിഞ്ഞുള്ളു. ബംഗാളിലേത് പോലെ ത്രിപുരയിലും സി പി എമ്മിന് ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും നഷ്ടം കൂടി വരുന്നു എന്നതാണ് ഇത് തുറന്നുകാട്ടുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (41 minutes ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (1 hour ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (2 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (3 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (3 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (3 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (3 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (3 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (3 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (3 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (3 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (3 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (3 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (4 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (4 hours ago)

Malayali Vartha Recommends