Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

വരുന്നത് അഗ്നി പരീക്ഷ... അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കടുത്ത പരീക്ഷണമാകും; സഖ്യത്തിനില്ലെന്ന് മമതാ ബാനര്‍ജി; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും; മമതയുടെ കാലുമാറ്റം കോണ്‍ഗ്രസ് സഖ്യത്തിന് വലിയ ക്ഷീണം

03 MARCH 2023 08:52 AM IST
മലയാളി വാര്‍ത്ത

അടുത്ത വര്‍ഷമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റേയും സഖ്യ കക്ഷികളുടേയും പരാജയം കോണ്‍ഗ്രസ് സഖ്യത്തിന് വലിയ തിരിച്ചടിയായി. മാത്രമല്ല ബിജെപിയ്ക്ക് വലിയ പിന്തുണയുമായി.

രാഹുല്‍ ഗാന്ധി ഒന്നും കാണാനും കേള്‍ക്കാനും വയ്യാതെ മുടിയൊക്കെ വെട്ടി കുട്ടപ്പനായി വിദേശ പര്യടനത്തിലാണ്. അതിനിടെ പ്രഹരമേല്‍പ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് മമത ബാനര്‍ജി തുറന്നടിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജനങ്ങളുടെ മാത്രം പിന്തുണ മതിയെന്നും മമത ബാനര്‍ജി പറഞ്ഞു.



ബിജെപിയെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. സിപിഎമ്മിനും കോണ്‍ഗ്രസിനും വോട്ട് ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ ബിജെപിയെ പിന്തുണയ്ക്കുകയാണെന്നും മമത പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം. അതേസമയം, ഈ വര്‍ഷം നടക്കുന്ന മറ്റ് മത്സരങ്ങളിലേക്ക് കടക്കുമ്പോള്‍ ബിജെപിക്കും നരേന്ദ്ര മോദിക്കും വലിയ ഊര്‍ജ്ജം നല്‍കുന്നതാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നേട്ടം എന്നാണ് വിലയിരുത്തപ്പെടുന്നത്.

കോണ്‍ഗ്രസ് സഖ്യം തുടരുന്നതില്‍ സിപിഎമ്മിനുള്ളില്‍ ചോദ്യങ്ങള്‍ ഉയരാന്‍ ഫലം ഇടയാക്കും. തിപ്ര മോത ഗോത്രമേഖലയില്‍ നടത്തിയ മുന്നേറ്റം പ്രാദേശിക പാര്‍ട്ടികള്‍ക്ക് ബിജെപിയെ ചെറുക്കാനാകും എന്ന വാദത്തിന് ബലം നല്‍കുന്നതാണ്. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബി ജെ പിക്ക് വലിയ നേട്ടമാണ്.



ത്രിപുരയില്‍ വലിയ പരീക്ഷണങ്ങളെ അതിജീവിച്ച് തുടര്‍ഭരണമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതാണ് വലിയ നേട്ടത്തിന് കാരണം. ഇടതുപക്ഷവും കോണ്‍ഗ്രസും കൈകോര്‍ത്തിട്ടും തിപ്ര മോത പാര്‍ട്ടി കരുത്തറിയിച്ചിട്ടും ഒറ്റയ്ക്ക് ഭരണം നേടിയത് ബി ജെ പിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. നാഗാലാന്‍ഡില്‍ ബി ജെ പി സഖ്യം വലിയ വിജയം സ്വന്തമാക്കി. അതേസമയം മേഘാലയയില്‍ കൊണ്‍റാഡ് സാംഗ്മയുടെ എന്‍പിപിയാണ് വലിയ നേട്ടത്തിലെത്തിയത്.

ബി ജെ പിയെ ഒഴിവാക്കിയും കോണ്‍റാഡ് സാംഗ്മയ്ക്ക് വേണമെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാം എന്നതാണ് അവസ്ഥ. എന്‍ പി പിയും പത്തു സീറ്റ് നേടിയ യു ഡി പിയും ചേര്‍ന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാം. എന്നാല്‍ കേന്ദ്രസഹായം കൂടി പ്രതീക്ഷിക്കുന്ന കോണ്‍റാഡ് സാംഗ്മ ബി ജെ പിയേയും കൂടെ നിറുത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആധിപത്യം ഊട്ടിഉറപ്പിക്കാന്‍ ബി ജെ പിക്ക് സാധിക്കും.



അതേസമയം മേഘാലയയില്‍ താരമായി എന്‍പിപിയും കോണ്‍റാഡ് സാംഗ്മയും. എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയായ മേഘാലയയില്‍ എന്‍പിപി-ബിജെപി സര്‍ക്കാരിന് വഴിയൊരുങ്ങുകയാണ്. 26 സീറ്റ് നേടിയ എന്‍പിപി, കേന്ദ്ര സഹായവും ഭരണസ്ഥിരതയും കണക്കിലെടുത്താണ് ബിജെപിയുമായി കൈകോര്‍ക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍പിപിയെ പിന്തുണക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം പച്ചക്കൊടി കാട്ടി.

60 നിയമസഭ മണ്ഡലങ്ങള്‍ ഉള്ള മേഘാലയയില്‍ 26 സീറ്റുകളുമായി എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കഴിഞ്ഞ തവണ രണ്ട് സീറ്റുകള്‍ ഉണ്ടായിരുന്ന ബിജെപി ഇത്തവണയും അതേനിലയിലാണ്. എന്നാല്‍, സ്ഥിരതയുളള ഭരണവും കേന്ദ്ര സഹായവും ലക്ഷ്യമിടുന്ന എന്‍പിപി നേതാവ് കോണ്‍റാഡ് സാംഗ്മ ബിജെപിക്കൊപ്പം കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ്.

അമിത് ഷായുമായി കൊന്റാഡ് സാംഗ്മ ഫോണില്‍ സംസാരിച്ചു. എന്‍പിപിയെ പിന്തുണയ്ക്കുമെന്ന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും വ്യക്തമാക്കി. 2018ല്‍ കോണ്‍ഗ്രസ് 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 19 സീറ്റ് നേടിയ എന്‍പിപി ബിജെപിയുടെയും യുഡിപിയുടെയും പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കുകയായിരുന്നു. നാലര വര്‍ഷത്തിലേറെ ഒന്നിച്ച് ഭരിച്ച ശേഷം വഴിപിരിഞ്ഞ സഖ്യത്തിലെ ബിജെപിയും എന്‍പിപിയും ഇനി വീണ്ടും ഒന്നിക്കും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (40 minutes ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (1 hour ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (2 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (3 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (3 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (3 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (3 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (3 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (3 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (3 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (3 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (3 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (3 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (4 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (4 hours ago)

Malayali Vartha Recommends