Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

സ്വാമി ഓടിത്തള്ളി... വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ പ്രതിനിധി ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി യു.എന്‍.; കൈലാസ റിപ്പബ്‌ളിക്കിന്റെ നിര്‍ദേശങ്ങള്‍ സമ്മേളനത്തിന്റെ അന്തിമരേഖയിലുണ്ടാവില്ല

03 MARCH 2023 09:03 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ മാത്രം ഒതുങ്ങിനിന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ സ്വാമി ഇപ്പോള്‍ ലോകത്ത് തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്. ഇന്ത്യയില്‍നിന്ന് ഒളിച്ചോടി സ്വന്തം രാജ്യം പ്രഖ്യാപിച്ച നിത്യാനന്ദയുടെ പ്രതിനിധി ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി യു.എന്‍. ജനീവയില്‍നടന്ന യോഗത്തില്‍ പങ്കെടുത്തതായി സ്ഥിരീകരിച്ചെങ്കിലും പ്രതിനിധിയുടെ നിര്‍ദേശങ്ങള്‍ സമ്മേളനത്തിന്റെ അന്തിമരേഖയിലുണ്ടാവില്ലെന്ന് യു.എന്‍. മനുഷ്യാവകാശവിഭാഗം വക്താവ് വ്യക്തമാക്കി.

പൊതുജനങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും പങ്കെടുക്കാവുന്ന പൊതുപരിപാടിയിലാണ് നിത്യാനന്ദയുടെ സ്വയംപ്രഖ്യാപിത രാജ്യമായ 'യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ'യുടെ പ്രതിനിധി പങ്കെടുത്തത്. മാ വിജയപ്രിയ നിത്യാനന്ദ എന്ന വനിതയാണ് സമ്മേളനത്തിനെത്തിയത്. അവര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അപ്രസക്തമാണെന്ന് യു.എന്‍. വക്താവ് വിശദീകരിച്ചു.



യോഗത്തില്‍ ലഘുലേഖകള്‍ വിതരണംചെയ്യാനുള്ള പ്രതിനിധിയുടെ ശ്രമം തടഞ്ഞിരുന്നുവെന്നും അറിയിച്ചു. ഫെബ്രുവരി 22-നും 24-നുമായി രണ്ടുയോഗങ്ങളിലാണ് നിത്യാനന്ദയുടെ പ്രതിനിധി പങ്കെടുത്തത്. ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി ജൂലിയ ഗിലര്‍ഡ്, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ വിജയപ്രിയ ചോദ്യങ്ങള്‍ ചോദിച്ചിട്ടുമുണ്ട്.

ഇവര്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യു.എന്‍. വിശദീകരണവുമായി എത്തിയത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശി നിത്യാനന്ദ 2019 നവംബറിലാണ് ഇന്ത്യയില്‍നിന്ന് മുങ്ങിയത്. തുടര്‍ന്ന്, ഇക്വഡോറിനുസമീപമുള്ള ദ്വീപിലാണ് 'കൈലാസ റിപ്പബ്‌ളിക്' സ്ഥാപിച്ചത്. ഇദ്ദേഹത്തിന്റെ പേരില്‍ ഇന്ത്യയില്‍ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നുണ്ട്.

നിത്യാനന്ദ ചില്ലറക്കാരനല്ല. ബലാത്സംഗക്കേസിലകപ്പെട്ട് ഇന്ത്യയില്‍ ജയില്‍വാസം അനുഭവിച്ച വിവാദ ആള്‍ദൈവം. ഒളിക്യാമറ വിവാദം അടക്കം നിരവധി ആരോപണങ്ങള്‍ പിന്നാലെയും. ഒടുവില്‍ മറ്റൊരു പീഡന പരാതിയില്‍ നിയമനടപടി നേരിടാനിരിക്കേ ഇന്ത്യയില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്നു. അങ്ങനെ തന്റെ ആശ്രമത്തിലെ അന്തേവാസികളെ ലൈംഗികമായി പീഡിപ്പിച്ചതിനും അനധികൃതമായി സ്ത്രീകളെ തടവില്‍ പാര്‍പ്പിച്ചു എന്ന കുറ്റത്തിനും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന വിവാദനായകനായിരുന്നു നിത്യാനന്ദ.

എന്നാല്‍ 2020-ല്‍ രാജ്യം വിട്ടതിന് ശേഷം നിത്യാനന്ദ സ്വന്തമായി സ്ഥാപിച്ച കൈലാസ രാജ്യത്തിന്റെ പ്രതിനിധി യു എന്‍ സഭയെ പ്രതിനിധീകരിച്ചതോടെയാണ് അദ്ദേഹത്തിന്റെ ഇന്ത്യന്‍ വേരുകളും വിവാദപരമായ ചെയ്തികളും പലരും വീണ്ടും ഓര്‍ത്തെടുക്കാന്‍ തുടങ്ങുന്നത്.

ഇന്ത്യയില്‍ നിന്ന് കടന്ന ശേഷം നിത്യാനന്ദ തന്റെ അനുയായികള്‍ക്കായി ഒരു രാജ്യം തന്നെ സൃഷ്ടിച്ചു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ബലാത്സംഗകേസില്‍ ഇന്ത്യ തിരയുന്ന കുറ്റവാളിയായ നിത്യാനന്ദയുടെ രാജ്യം എവിടെയാണെന്ന കാര്യത്തില്‍ അപ്പോഴും വ്യക്തയുണ്ടായിരുന്നില്ല. കൂടാതെ ഇന്ത്യ വിട്ടതിന് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതിരുന്ന നിത്യാനന്ദയെക്കുറിച്ചുള്‌ല വാര്‍ത്തകളുടെ ആധികാരികതയും പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടു. എങ്കിലും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസയെക്കുറിച്ചുള്ള വിവരങ്ങള്‍ അവരുടേതെന്ന് പറയപ്പെടുന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പുറത്തു വന്നിരുന്നു.

രാജ്യത്തിന് സ്വന്തമായി റിസര്‍വ് ബാങ്ക് നിര്‍മിക്കുമെന്നുള്ള നിത്യാനന്ദയുടെ പ്രഖ്യാപനവും അതുപോലെ തന്നെ തന്റെ രാജ്യത്തിന് സ്വന്തമായി നാണയം പുറത്തിറക്കിയതായുമുള്ള വാര്‍ത്തകള്‍ ട്വിറ്റര്‍ വഴി പുറത്തു വന്നു. എന്നാല്‍ നിത്യാനന്ദ സ്ഥാപകനും പരമാധികാരിയും എന്ന് പറയപ്പെടുന്ന കൈലാസ എന്ന നിഗൂഢ രാജ്യത്തെക്കുറിച്ച് കൂടുതല്‍ ആധികാരികതയോടെ ആളുകളെ നോക്കിക്കാണാന്‍ പ്രേരിപ്പിച്ചത് അടുത്തിടെയുണ്ടായ യുഎന്‍ മീറ്റിംഗായിരുന്നു.

യു എന്‍ മീറ്റിംഗില്‍ പ്രത്യക്ഷപ്പെട്ട കൈലാസയുടെ പ്രതിനിധി വിജയപ്രിയ വാര്‍ത്തകളില്‍ നിറഞ്ഞു. മാനിബോറ്റ സര്‍വകലാശാലയില്‍ നിന്നും മൈക്രോബയോളജിയില്‍ ബിഎസ്സി ബിരുദം കരസ്ഥമാക്കിയിട്ടുള്ള വ്യക്തിയാണ് കൈലാസയുടെ ആജീവാനന്ത അംബാസഡര്‍ എന്ന് വിശേഷിപ്പിക്കുന്ന വിജയപ്രിയ. കൂടാതെ ഇംഗ്‌ളീഷ്, ഹിന്ദി, ഫ്രഞ്ച്, ക്രിയോള്‍ ആന്റ് പിന്‍ജിന്‍ എന്നീ ഭാഷകള്‍ വശമുള്ളതായും ലിങ്ക്ഡ്-ഇന്‍ പ്രൊഫൈല്‍ വിശദമാക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (42 minutes ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (1 hour ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (2 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (3 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (3 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (3 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (3 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (3 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (3 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (3 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (3 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (3 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (3 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (4 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (4 hours ago)

Malayali Vartha Recommends