ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം....നഗരത്തില്‍ വിവിധ ഇടങ്ങളില്‍ കനത്ത പുക... തീ പൂര്‍ണമായും അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് നഗരത്തിലെങ്ങും കനത്ത പുക വ്യാപിച്ചിരിക്കുകയാണ്. കിലോമീറ്ററുകള്‍ അകലേക്ക് വരെ പുക വ്യാപിച്ചിട്ടുണ്ട്.
തീ പൂര്‍ണമായും അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. അണയാതെ കിടക്കുന്ന കനലുകളില്‍ നിന്നും തീ വീണ്ടും പടരാന്‍ സാധ്യതയേറെയാണ്. മുന്‍പ് തീ പിടുത്തമുണ്ടായപ്പോഴും ദിവസങ്ങള്‍ സമയമെടുത്താണ് തീ കെടുത്തിയത്. ഇപ്പോള്‍ തീപിടുത്തമുണ്ടായത് എങ്ങനെയന്നതും അന്വേഷിക്കുന്നുണ്ട്.
ഇന്നലെ രാത്രിയോടെ ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തിയത്. കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് പുറകു വശത്തായി ചതുപ്പ് പാടത്താണ് തീപ്പിടുത്തമുണ്ടായത്.
മണിക്കൂറുകള്‍ ശ്രമിച്ചിട്ടും തീ പൂര്‍ണ്ണമായി അണയ്ക്കാന്‍ സാധിച്ചിട്ടില്ല. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ലെങ്കിലും കൊച്ചിയിലെ സുപ്രധാന മേഖലയിലെ അഗ്‌നിബാധ ആദ്യം ആശങ്ക സൃഷ്ടിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha



























